Connect with us

നിങ്ങളിലെ മികച്ചത് പുറത്തെടുക്കുന്നവര്‍ക്കൊപ്പമാണ് സമയം ചിലവഴിക്കേണ്ടത്. അല്ലാതെ നിങ്ങളിലെ മാനസിക സമ്മര്‍ദ്ദം കൂട്ടുന്നവരുടെ കൂടെയല്ല; പോസ്റ്റുമായി സുചിത്ര, എന്നാണ് ഇനി തിരിച്ചു വരുന്നതെന്ന് ആരാധകര്‍

Malayalam

ഒരുകാലത്ത് മലയാള സിനിമ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സുചിത്ര. സൂപ്പര്‍ താരങ്ങളുടെ നായികയായും പ്രധാന വേഷങ്ങളിലും തിളങ്ങി നിന്നരുന്ന നടി വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടേവളയെടുത്ത് നില്‍ക്കുകയാണ്. ഇപ്പോള്‍ കുടുംബത്തിനൊപ്പം അമേരിക്കയിലാണ് താരത്തിന്റെ താമസം.

സോഷ്യല്‍ മീഡിയകളില്‍ സജീവമായ സുചിത്ര പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ നടി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. നിങ്ങളിലെ മികച്ചത് പുറത്തെടുക്കുന്നവര്‍ക്കൊപ്പമാണ് സമയം ചിലവഴിക്കേണ്ടത്. അല്ലാതെ നിങ്ങളിലെ മാനസിക സമ്മര്‍ദ്ദം കൂട്ടുന്നവരുടെ കൂടെയല്ല എന്ന ക്യാപ്ഷനോട് കൂടിയാണ് നടി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സുചിത്ര എന്നാണ് ഇനി തിരിച്ചു വരുന്നതെന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. 1978ല്‍ പുറത്തെത്തിയ ആരവം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സുചിത്ര അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അടിമ കച്ചവടം, അങ്ങാടി, വൃത്തം, സ്വര്‍ണ്ണഗോപുരം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു.

തന്റെ 14-ാം വയസില്‍ മോഹന്‍ലാല്‍-മമ്മൂട്ടി ചിത്രമായ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം നായികയായി തിളങ്ങി. കുട്ടേട്ടന്‍, ക്ഷണക്കത്ത്, അഭിമന്യു, മിമിക്സ് പരേഡ്, എഴുന്നള്ളത്ത്, മൂക്കില്ലാ രാജ്യത്ത്, കടിഞ്ഞൂല്‍ കല്യാണം, നയം വ്യക്തമാക്കുന്നു, ഭരതം, തലസ്ഥാനം, നീലകുറുക്കന്‍, കാസര്‍ഗോഡ് കാദര്‍ഭായ്, തക്ഷശില, ഹിറ്റ്ലര്‍, രാക്ഷസരാജാവ്, കാസി, രാക്കിളിപ്പാട്ട് തുടങ്ങിയവയാണ് ശ്രദ്ധ നേടിയ സിനിമകള്‍.

2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ മിസോറിയില്‍ ആണ് ഭര്‍ത്താവും പൈലറ്റുമായ മുരളിക്കും മകള്‍ നേഹയ്ക്കുമൊപ്പം 17 വര്‍ഷമായി സുചിത്രയുടെ താമസം. സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറായി നടി ജോലി ചെയ്യുന്നുമുണ്ട്.

More in Malayalam

Trending

Recent

To Top