Malayalam
സീരിയലില്‍ നമ്മള് ചെയ്ത് വന്നൊരു രീതിയുണ്ട്, അങ്ങനെ തന്നെ ചെയ്യണമെന്നാണ് ആഗ്രഹം ;സീരിയല്‍ പിന്മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി നടന് ജയകൃഷ്ണന്!
സീരിയലില്‍ നമ്മള് ചെയ്ത് വന്നൊരു രീതിയുണ്ട്, അങ്ങനെ തന്നെ ചെയ്യണമെന്നാണ് ആഗ്രഹം ;സീരിയല്‍ പിന്മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി നടന് ജയകൃഷ്ണന്!
ഒരുകാലത്ത് മലയാള സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞ് നിന്ന നടനാണ് ജയകൃഷ്ണന്. അനശ്വരനായ രാജാവ് എന്ന വിളിപ്പേരും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും നടന്റെ രൂപത്തിനും ഭാവത്തിനും അഭിനയത്തിനും ഒന്നും മാറ്റം വന്നിട്ടില്ല. 1994 മുതല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ജയകൃഷ്ണന് ഒരു കാലത്ത് സീരിയലുകളിലും സജീവമായിരുന്നു. സിനിമയില്‍ കഥാപാത്രങ്ങള്‍ ശക്തമായി തുടങ്ങിയതോടെ സീരിയലുകളില്‍ നിന്നും അകന്നുതുടങ്ങി .
ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിയില്‍ പങ്കെടുക്കവേ ജയകൃഷ്ണന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സീരിയലിലും സിനിമയിലും ഒരു പോലെ നിന്നെങ്കിലും സീരിയലിനെ ഒഴിവാക്കിയതിന്റെ കാരണമെന്താണെന്നാണ് അവതാരക ചോദിച്ചത്. എന്നാല്‍ താനിത് വരെയും സീരിയല്‍ ഉപേക്ഷിച്ചിട്ടില്ലെന്നാണ് താരം പറഞ്ഞത്.
നടന്റെ വാക്കുകൾ വായിക്കാം…”സിനിമ നമുക്ക് ഇഷ്ടമുള്ള മേഖലയാണ്. ചെറുപ്പം മുതലെ ഞാന്‍ കണ്ട സ്വപ്നമാണ്. അങ്ങനെ കിട്ടിയ ഓരോ വര്‍ക്കുകളും എന്ജോയ് ചെയ്ത് ചെയ്യുമായിരുന്നു. സീരിയലിന്റെ ഏറ്റവും സുന്ദരമായ സമയത്ത് തനിക്ക് വരാന്‍ പറ്റി എന്നുള്ളതാണ് അതില്‍ ശ്രദ്ധേയമായ കാര്യം. ആ സമയത്ത് തന്നെ അവിടെ നിന്ന് മാറി നില്‍ക്കുകയും ചെയ്തു. ഒരേ സമയം തന്നെ തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. കുറേ സീരിയല്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ സീരിയലിനെ കുറിച്ചുള്ള കാഴ്ചപാടുകള്‍ തന്നെ മാറുന്നത് കണ്ടു.
ഒരിക്കലും ഞാന്‍ സീരിയല്‍ ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴും നല്ല കഥാപാത്രങ്ങള്‍ വന്നാല്‍, സമയം കൂടി ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അഭിനയിക്കും. പക്ഷേ സീരിയലില്‍ നമ്മള് ചെയ്ത് വന്നൊരു രീതിയുണ്ട്. അങ്ങനെ തന്നെ ചെയ്യണമെന്നാണ് ആഗ്രഹം. എനിക്ക് മാത്രമല്ല സീരിയലില്‍ വര്‍ക്ക് ചെയ്തിട്ട് സിനിമയിലെത്തിയ പല ആര്‍ട്ടിസ്റ്റുകളും തമ്മില്‍ വ്യക്തിപരമായി ചര്‍ച്ച ചെയ്യാറുണ്ട്. ചില സംവിധായകരുടെ കൂടെ തന്നെ സീരിയലില്‍ വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. അന്നൊക്കെ സിനിമ ചെയ്യുന്നത് പോലെയാണ് ഒരു സീരിയല്‍ ചെയ്തിട്ടുള്ളത്.
അതിന്റെ പ്രൊഡക്ഷനും ക്വാളിറ്റിയും എല്ലാം അത്തരത്തിലാണ്. പക്ഷേ ഇപ്പോള്‍ അങ്ങനൊരു അവസ്ഥയല്ല. നിര്‍മാതാക്കള്‍ക്കും പിടിച്ച് നില്‍ക്കേണ്ടേ. എല്ലാം ഒരു ബിസിനസ് ആണല്ലോ. അവര്‍ക്കും പിടിച്ച് നിന്ന് മുന്നോട്ട് പോവണം. സീരിയല്‍ ഭയങ്കര എക്സ്പന്‍സായി തുടങ്ങി. അന്നങ്ങിനെ അല്ല. ഇത്രയും മുതല്‍മുടക്ക് വരില്ല. താരങ്ങളുടെ പ്രതിഫലം ആണെങ്കിലും ലൊക്കേഷനിലെ ചിലവും മറ്റ് കാര്യങ്ങളാണെങ്കിലുമൊക്കെ ഇത്രയും ഇല്ലായിരുന്നു. ഇന്നെല്ലാം മാറി. ഓരോ ലൊക്കേഷനും ഭയങ്കര മുതല്‍ മുടക്കാണെന്നും നടന് പറയുന്നു.
ഇന്നലെ എന്ന് പറഞ്ഞ സീരിയലില്‍ അഭിനയിക്കുമ്പോഴാണ് നാട്ടുരാജാവ് എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം കിട്ടുന്നത്. സിനിമയില്‍ നയന്‍താരയെ പ്രൊപ്പോസ് ചെയ്യുകയും അതിന്റെ പേരില്‍ മോഹന്‍ലാലും കലാഭവന്‍ മണിയും പഞ്ഞിക്കിടുന്ന സീനിനെ കുറിച്ചുമൊക്കെ ജയകൃഷ്ണന് തുറന്ന് സംസാരിച്ചിരുന്നു.
about serial
