Connect with us

അതിന്റെ കഥയെ കുറിച്ച് ഞാന്‍ ചിന്തിക്കില്ല… അയാള്‍ക്കും, അയാളുടെ കുടുംബത്തിനും അതൊരു സഹായകമായല്ലോ എന്ന സംതൃപ്തി ആ സിനിമ ചെയ്തു കഴിയുമ്പോള്‍ എനിക്ക് ലഭിക്കും; ബിജു മേനോന്‍

Malayalam

ഇരുപത്തിയഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ താന്‍ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നും ഒരാളുടെ കുടുംബത്തെ രക്ഷിക്കാന്‍ ചില പ്രോജക്റ്റിനു വേണ്ടി നിന്ന് കൊടുത്തിട്ടുണ്ടെന്നും വെളിപ്പെടുത്തി ബിജു മേനോന്‍. ഞാന്‍ സിനിമയില്‍ വന്നിട്ട് ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞു. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സുഹൃത്തുക്കള്‍ ഉള്ള വ്യക്തിയാണ് ഞാന്‍. നടനെന്ന നിലയില്‍ വിട്ടുവീഴ്ച ചെയ്തു സിനിമ ചെയ്തിട്ടുണ്ട്.

ഒരാള്‍ ഒരു സങ്കടമായി വന്നാല്‍, അതായത് ഞാന്‍ ഒരു സിനിമ ചെയ്തിട്ട് കുറച്ചു വര്‍ഷമായി എന്നെ ഒന്ന് സഹായിക്കണമെന്ന് പറഞ്ഞു വന്നാല്‍, ആ സിനിമ ഞാന്‍ ഏറ്റെടുക്കും. അതിന്റെ കഥയെ കുറിച്ച് ഒന്നും ഞാന്‍ ചിന്തിക്കില്ല. അയാള്‍ക്കും, അയാളുടെ കുടുംബത്തിനും അതൊരു സഹായകമായല്ലോ എന്ന സംതൃപ്തി ആ സിനിമ ചെയ്തു കഴിയുമ്പോള്‍ എനിക്ക് ലഭിക്കും’ ബിജു മേനോന്‍ പറയുന്നു.

സിനിമയിലെത്തുന്നതിന് മുമ്പ് ടിവി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം ബിജു മേനോന്‍ നേടിയിരുന്നു. നിങ്ങളുടെ സ്വന്തം ചന്തു, പറുദീസയിലേക്കുള്ള പാത, മിഖായേലിന്റെ സന്തതികള്‍ എന്നീ സീരിയലുകളിലെ അഭിനയം ബിജുവിനെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി.

1991-ല്‍ റിലീസായ ഈഗിള്‍ എന്ന സിനിമയാണ് ബിജു മേനോന്റെ ആദ്യ സിനിമ. 1994-ല്‍ റിലീസായ പുത്രന്‍ എന്ന സിനിമയിലാണ് ആദ്യമായി നായകനാവുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ വില്ലനായും നായകനായും സഹനായകനായും അഭിനയിച്ചു.

More in Malayalam

Trending

Recent

To Top