Malayalam
സിംഗിളായ ഞങ്ങള്‍ ഒന്നിക്കണമെന്ന് പ്രേക്ഷകരും ആഗ്രഹിച്ചു; സീരിയലിലെ പോലെ ജീവിതത്തിലും ഒന്നിക്കാനൊരുങ്ങി ചന്ദ്ര ലക്ഷ്മണ്!
സിംഗിളായ ഞങ്ങള്‍ ഒന്നിക്കണമെന്ന് പ്രേക്ഷകരും ആഗ്രഹിച്ചു; സീരിയലിലെ പോലെ ജീവിതത്തിലും ഒന്നിക്കാനൊരുങ്ങി ചന്ദ്ര ലക്ഷ്മണ്!
മിനിസ്ക്രീനിലൂടെ മലയാളി ഹൃദയം കീഴടക്കിയ ചന്ദ്ര് ലക്ഷ്മണ് വിവാഹിതയാവാന്‍ പോകുന്നു എന്ന വാർത്ത ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത് . മുന്‍പ് നടി വിവാഹിതയായെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഭര്‍ത്താവുമായി വിദേശത്താണെന്നും അദ്ദേഹവുമായി വേര്‍പിരിഞ്ഞെന്ന് തുടങ്ങി നിരവധി വാർത്തകൾ ചന്ദ്രയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് പുറത്ത് വരുകയും ഉണ്ടായി. എന്നാല്‍ താന്‍ ഇനിയും വിവാഹം പോലും കഴിച്ചിട്ടില്ലെന്ന് മുന്‍പൊരു അഭിമുഖത്തില്‍ നടി വ്യക്തമാക്കി. അതിന് പിന്നാലെയാണ് സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന സീരിയലിലൂടെ ചന്ദ്ര എത്തുന്നത്.
സുജാത എന്ന വീട്ടമ്മയില്‍ നിന്നും ആര്‍ജെ യും മോഡലുമൊക്കെയായി മാറിയിരിക്കുകയാണ് സുജാത. സീരിയലില്‍ സുജാതയെ സഹായിക്കാനെത്തുന്ന ആദം ജോണ്‍ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലില്‍ ആദവും സുജാതയും വിവാഹം കഴിക്കുമോ എന്ന് കാത്തിരിക്കുന്നവര്‍ക്ക് ഇടയിലേക്കാണ് യഥാര്‍ഥ ജീവിതത്തിലെ കല്യാണ വാര്‍ത്ത എത്തുന്നത്. ആദമായി അഭിനയിക്കുന്ന ടോഷ് ക്രിസ്റ്റിയും താനും വിവാഹം കഴിക്കുകയാണെന്ന കാര്യം ചന്ദ്രയാണ് വെളിപ്പെടുത്തിയത്. അടുത്ത മാസങ്ങളില്‍ താരവിവാഹം നടക്കുമെന്നാണ് മഹിളരത്നത്തിന് നല്കിയ അഭിമുഖത്തിലൂടെ ചന്ദ്ര ലക്ഷ്മണ് പറയുന്നത്.
ടോഷ് ക്രിസ്റ്റിയുമായിട്ടുള്ള ബന്ധത്തെ ലവ് എന്നൊന്നും ക്ലാസിഫിക്കേഷന്‍ നല്കാന് പറ്റാത്ത സംഭവമാണ്. കാരണം ഇതൊരു അറേഞ്ച്ഡ് മ്യാരേജ് തന്നെ എന്ന് പറയാന്‍ പറ്റും. എന്റെ ഫാമിലിക്ക് ടോഷേട്ടനെ പരിചയമുണ്ട്. ഇഷ്ടമാണ്. അങ്ങനെയൊരു ടോക്ക്സ് വന്നു. പിന്നെ ഇവിടെ എത്തി ചേര്‍ന്നു എന്നതാണ്. പിന്നെ ഞങ്ങള്‍ തമ്മില്‍ ഭയങ്കര കംഫര്‍ട്ടായിരുന്നു. ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ആയിരുന്നു. ഇങ്ങനൊരു ടോക്ക് വന്നപ്പോള്‍ അടുത്ത ലെവലിലേക്ക് പോയി എന്നേയുള്ളു. ഞങ്ങള്‍ക്കിടയില്‍ കോമണായി ചില ഇഷ്ടങ്ങളുണ്ട്.
എല്ലാം കൊണ്ടും കറക്ടായി എന്ന് തോന്നിയത് കൊണ്ടാണ് ഞങ്ങളിതിന് ഓക്കെ പറഞ്ഞത്. കല്യാണത്തിന് രണ്ട് മാസം ഞങ്ങള്‍ ടൈം എടുത്തിട്ടുണ്ട്. ഈ കൊല്ലം അവസാനം എന്തായാലും കാണും. നവംബറിലോ ഡിസംബറിലോ ആണ് വിവാഹം നടത്താന്‍ മനസില്‍ വിചാരിച്ചിരിക്കുന്നത്. അതൊക്കെ മാതാപിതാക്കള്‍ തമ്മിലാണ് തീരുമാനിക്കുന്നത്. എല്ലാത്തിനും ഒരു പെര്‍ഫെക്ട് ടൈം ഉണ്ടെന്ന് ഞാനെപ്പോഴും പറയുന്ന കാര്യമാണ്. ഒരു ഫ്ളോ പോകുമ്പോള്‍ ആ ഫ്ളോ ബിലീവ് ചെയ്യുകയാണ് എന്റെ ഐഡിയ.
ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ നമ്മളത് സ്വീകരിക്കുക. മനസിലാക്കാനുള്ള കഴിവും ബുദ്ധിയും ഉണ്ടായാല്‍ മതി. അത് തന്നെയാണ് ഞങ്ങളുടെ കാര്യത്തിലും സംഭവിച്ചത്. ആദവും സുജാതയും എന്ന് പറഞ്ഞ രണ്ട് കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമുള്ളതാണ്. ഞങ്ങളുടെ ഇങ്ങനൊരു ട്രാക്ക് വന്നതോടെ ആദവും സുജാതയും ശരിക്കും കല്യാണം കഴിക്കണമെന്നൊക്കെ ആഗ്രഹിച്ച ആള്‍ക്കാരുണ്ട്. ഓഡിയന്‍സ് ആഗ്രഹിച്ച കാര്യം യഥാര്‍ഥ ജീവിതത്തില്‍ സംഭവിക്കുമ്പോഴുള്ള ആകാംഷ ഞങ്ങള്‍ക്കും ഉണ്ടെന്ന് ചന്ദ്ര പറയുന്നു.
ഇപ്പോഴും ഞങ്ങള്‍ക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ചന്ദ്രയും ടോഷും സിംഗിളായിട്ടാണ് കഴിയുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒന്നിക്കണമെന്നാണ് കുറേ പേര് പറഞ്ഞിരുന്നത്. എവിടെയോ ഒരു കെമിസ്ട്രി ഞങ്ങള്‍ക്കുണ്ടെന്ന് തോന്നിയിട്ടുണ്ട്. അതൊരു ദൈവീകമായ കാര്യമായിട്ടാണ് കരുതുന്നത്. പ്രേക്ഷകര്‍ ഞങ്ങളെ ആ രീതിയില്‍ സ്വീകരിച്ചു. യഥാര്‍ഥത്തില്‍ നടക്കുമ്പോള്‍ ഞങ്ങളെ പോലെ അവരും സന്തോഷത്തിലാണ് എന്നും താരം പറഞ്ഞു.
ABOUT CHANDRA
