Connect with us

അനുഷ്‌കയുടെ വിവാഹം 2022 ലോ അല്ലെങ്കിൽ 2023 ന്റെ ആദ്യ മാസങ്ങളിലോ ഉണ്ടാകും! അനുഷ്‌കയെ വിവാഹം കഴിക്കാൻ പോകുന്നയാൾ? ജോത്സ്യന്റെ പ്രവചനം!

Malayalam

അനുഷ്‌കയുടെ വിവാഹം 2022 ലോ അല്ലെങ്കിൽ 2023 ന്റെ ആദ്യ മാസങ്ങളിലോ ഉണ്ടാകും! അനുഷ്‌കയെ വിവാഹം കഴിക്കാൻ പോകുന്നയാൾ? ജോത്സ്യന്റെ പ്രവചനം!

അനുഷ്‌കയുടെ വിവാഹം 2022 ലോ അല്ലെങ്കിൽ 2023 ന്റെ ആദ്യ മാസങ്ങളിലോ ഉണ്ടാകും! അനുഷ്‌കയെ വിവാഹം കഴിക്കാൻ പോകുന്നയാൾ? ജോത്സ്യന്റെ പ്രവചനം!

ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു അനുഷ്‌കഷെട്ടി. ദേവസേനയായി ഇപ്പോഴും പ്രേക്ഷകർ നോക്കി കാണുന്ന താരം ബാഹുബലിയ്ക്ക് പിന്നാലെ മറ്റൊരു സിനിമയിലും അഭിനയിക്കാതിരിക്കുന്നതും ശ്രദ്ധേയമാണ്.

39-ാമത്തെ വയസിലും അവിവാഹിതയായി തുടരുന്ന താരത്തിന്റെ വിവാഹത്തെക്കുറിച്ച് ധാരാളം റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ബാഹുബലി സഹതാരം പ്രഭാസുമായാണ് അനുഷ്കയുടെ വിവാഹം എന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇരുവരും സുഹൃത്തുക്കൾ മാത്രമാണെന്നും മറ്റ് ബന്ധങ്ങളില്ലെന്നും താരങ്ങൾ തുറന്ന് പറഞ്ഞിരുന്നു.

അന്ന് അനുഷ്ക പറഞ്ഞത് ഇങ്ങനെയായിരുന്നു…

എനിക്ക് അദ്ദേഹത്തിനെ പതിനഞ്ച് വർഷമായി അറിയാം. എന്റെ മൂന്നുമണി സുഹൃത്തുക്കളിൽ ഒരാളാണ് പ്രഭാസ്. ഞങ്ങൾ രണ്ടുപേരും അവിവാഹിതരും ഓൺ സ്ക്രീൻ ജോഡികൾ ആയതുകൊണ്ടും ആണ് ഇത്തരത്തിൽ ഉള്ള വാർത്തകൾ പ്രചരിക്കുന്നത്. ഞങ്ങൾ തമ്മിൽ എന്തെങ്കിലും അതിൽ കൂടുതലായി ഉണ്ടങ്കിൽ നേരത്തെ തന്നെ ആ വാർത്ത പുറത്തുവരുമായിരുന്നു എന്നായിരുന്നു താരം പ്രതികരിച്ചത്.

ഇപ്പോഴിതാ അനുഷ്‌കയുടെ വിവാഹം അടക്കം പ്രവചിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ജോത്സ്യനായ പണ്ഡിറ്റ് ജഗനാഥ് ഗുരുജി. അനുഷ്‌ക തന്റെ പ്രൊഫഷണൽ ലൈഫും വ്യക്തി ജീവിതവും തമ്മിൽ ഒന്നിച്ചു ചേർക്കാൻ ഇഷ്ടമില്ലാത്ത വ്യക്തതിയാണെന്നാണ് മുഖലക്ഷണം പറയുന്നതെന്നായിരുന്നു ആദ്യം തന്നെ ജോത്സ്യൻ പറഞ്ഞത്. താരത്തെക്കുറിച്ച് പ്രചരിച്ച പ്രണയ പ്രചാരണങ്ങൾ എല്ലാം തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

അഹങ്കാരമില്ലാത്ത വ്യക്തിയാണ് അനുഷ്‌കയെന്നും ജീവിതവും ജോലിയും ഒന്നിച്ചു ചെയ്ത് മുന്നോട്ട് പോവുകയാണ് അനുഷ്‌കയുടെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. അനുഷ്‌കയുടെ വിവാഹം 2022 ലോ അല്ലെങ്കിൽ 2023 ന്റെ ആദ്യ മാസങ്ങളിലോ തന്നെ ഉണ്ടാകുമെന്നാണ് ജോത്സ്യന്റെ പ്രവചനം. അനുഷ്‌കയെ വിവാഹം കഴിക്കാൻ പോകുന്നയാൾ സിനിമയിൾ നിന്നുള്ള ആളായിരിക്കില്ല. മറ്റൊരു മേഖലയിൽ മികവ് തെളിയിച്ചയാളായിരിക്കുമെന്ന് വരെ ജോത്സ്യൻ പ്രവചിക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top