മലയാളി സിനിമാ താരങ്ങൾക്കിടയിൽ കരുത്തുറ്റ നായികയായി തിളങ്ങിനിൽക്കുകയാണ് മംമ്ത മോഹന്‍ദാസ്. കാന്‍സറിനെ അതിജീവിച്ച് വീണ്ടും സിനിമയില്‍ സജീവമായ താരം സാധാരണക്കാർക്കിടയിലും ചർച്ചയായിരുന്നു.
ഇപ്പോൾ ശ്രദ്ധ നേടുന്നത് മംമ്ത ഒടുവില്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ ഏതാനും ചില ചിത്രങ്ങളാണ്. ചിത്രങ്ങളേക്കാളുപരി താരം ഫോട്ടോകള്‍ക്ക് നല്കിയ ക്യാപ്ഷനുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ജെയിംസ് ബോണ്ടിന്റെ 007 എന്ന സ്റ്റിക്കര്‍ പ്രിന്റ് ചെയ്ത ആസ്റ്റണ്‍ മാര്ട്ടിന് കാറിനൊപ്പമാണ് മംമ്ത ഫോട്ടോകളെടുത്തിരിക്കുന്നത്.
പോസ്റ്റ് ചെയ്ത മൂന്ന് ചിത്രങ്ങള്‍ക്കും വ്യത്യസ്തമായ ക്യാപ്ഷനുകളാണ് താരം നല്‍കിയിട്ടുള്ളത്. ‘ഉയിര്ത്തഴുന്നേല്ക്കാനുള്ള സമയമാണിത്’, ‘ഇത് പറക്കാനുള്ള സമയമാണ്’, ‘മരിക്കാനുള്ള സമയമല്ല’ എന്നിങ്ങനെയാണ് താരം ഫോട്ടോകള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
ഒരുപാട് ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘താങ്കളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇന്സ്പിരേഷന്,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ”കാന്‍സറിനെ തോല്‍പ്പിച്ച അതേ മനോധൈര്യത്തോടെ മുന്നോട്ട് പോകൂ,’ എന്നിങ്ങനെ പലരും കമന്റ് ചെയ്യുന്നു.
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
മോഹൻലാലിന്റെ ഏറ്റവും വലിയ തിയറ്റർ ഹിറ്റുകളിലൊന്നാണ് പുലിമുരുകൻ. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം എന്ന അവകാശവാദവും പുലിമുരുകനുണ്ട്. എന്നാൽ ശരിക്കും...
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...