Malayalam
അപമാനിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല, സന്തോഷ് ജി ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ല… എല്ലാം അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ; പ്രതികരണവുമായി സിനിമാ താരം ബിനീഷ് ബാസ്റ്റിന്
അപമാനിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല, സന്തോഷ് ജി ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ല… എല്ലാം അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ; പ്രതികരണവുമായി സിനിമാ താരം ബിനീഷ് ബാസ്റ്റിന്
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് സ്റ്റാര്‍ മാജിക്. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ ഹിറ്റ് ആയ പ്രോഗ്രാമിന് വിമര്‍ശകരും ഏറെയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ബോഡിഷെയിമിംഗുമായി ബന്ധപ്പെട്ട് വലിയൊരു പ്രശ്നം തന്നെ ഈ പരിപാടിയ്ക്കെതിരെ നടന്നിരുന്നു. അടുത്തിടെ സന്തോഷ് പണ്ഡിറ്റിനെ ചാനല്‍ ഷോയില്‍ അപമാനിച്ചെന്നആരോപണം ഉയർന്നിരുന്നു
ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി സിനിമാ താരം ബിനീഷ് ബാസ്റ്റിന്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് താരം പരിപാടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. പരിപാടി ഒരു ഫണ്‍ ഷോ ആണെന്നും, സന്തോഷ് പണ്ഡിറ്റിന് ഇപ്പോള്‍ ഉള്ളത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ബിനീഷ് പറഞ്ഞു.
‘സ്റ്റാര്‍ മാജിക് ഒരു ഫണ്‍ ഷോ ആണ്. അവിടെ നടക്കുന്നതെല്ലാം തമാശയ്ക്ക് വേണ്ടി മാത്രം ഉള്ളതാണ്. സന്തോഷ് ജിയെ ആരും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇപ്പോള്‍ സന്തോഷ് ജിയ്ക്ക് ഉള്ളത് വെറും തെറ്റിദ്ധാരണയാണ്.
അവിടെ നടക്കുന്ന ഒരു കാര്യവും സ്ക്രിപ്റ്റഡല്ല. അതൊരു ചാറ്റ് ഷോ ആണ്. പരിപാടിയില്‍ ആളുകള്‍ പങ്കെടുക്കുന്നു, ചാറ്റ് ചെയ്യുന്നു, തമാശ പറയുന്നു ഇതൊക്കെയാണ് അവിടെ നടക്കുന്നത്.
സന്തോഷ് ജി അവിടെ വന്ന് പാട്ടൊക്കെ പാടി നല്ല എന്‍ജോയ്മെന്റായിരുന്നു. ഒരുപാട് പാട്ടുകള്‍ സന്തോഷ് ജി അവിടുന്ന് പാടി. അവിടെ വെച്ച് ഓരോ തമാശയും ആസ്വദിച്ച സന്തോഷ് ജി ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാവുന്നില്ല. എല്ലാം ജിയുടെ തെറ്റിദ്ധാരണയാണ്,’ ബിനീഷ് ബാസ്റ്റിന് പറയുന്നു.
സ്റ്റാര്‍ മാജിക്കില്‍ ഇങ്ങനെ ആരെയും അപമാനിക്കാറില്ലെന്നും സ്റ്റാര്‍ മാജിക് അങ്ങനെയുളള പരിപാടി അല്ലെന്നും ബിനീഷ് പറയുന്നു. കോടിക്കണക്കിന് ആളുകളാണ് ഈ പരിപാടി ഇഷ്ടപ്പെടുന്നത്. വളരെ കുറച്ച് ആളുകള്‍ക്കേ ഈ പരിപാടി ഇഷ്ടമല്ലാത്തയാതുള്ളൂ. അവരാണ് സോഷ്യല്‍ മീഡിയയില്‍ ഈ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാക്കുന്നത്. അവരോടും സ്നേഹം മാത്രം, എന്നും ബിനീഷ് പറയുന്നു.
