തെലുങ്കില്‍ തിയേറ്ററിൽ റിലീസ് ചെയ്ത സായി പല്ലവി-നാഗ ചൈതന്യ ചിത്രം ലവ് സ്റ്റോറിയ്ക്ക് റെക്കോര്‍ഡ് കളക്ഷൻ ; ആദ്യ ദിനം നേടിയത് 10 കോടി രൂപ; പ്രതീക്ഷയോടെ തിയേറ്റർ ഉടമകൾ !

കൊവിഡ് കാലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സിനിമാ മേഖലകള്‍ക്ക് ഉണ്ടായത്. എല്ലാ ഭാഷകളിലും ഉള്ള സിനിമാ മേഖലയെ ഇത് ബാധിക്കുകയുണ്ടായി. പൂര്‍ണമായി വരുമാനം നിലച്ച വിഭാഗമായിരുന്നു തിയേറ്റര്‍ ഉടമകളും അനുബന്ധ ജോലികള്‍ ചെയ്യുന്നവരും. കൊവിഡ് ഭീഷണി കുറഞ്ഞതോടെ കേരള മൊഴികെയുള്ള സംസ്ഥാനങ്ങളില്‍ തിയേറ്ററുകള്‍ തുറന്നെങ്കിലും പഴയ പോലെ വരുമാനം ലഭിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു.
അതേസമയം തെലുങ്കില്‍ റിലീസ് ചെയ്ത സായി പല്ലവി-നാഗ ചൈതന്യ ചിത്രം ലവ് സ്റ്റോറി റെക്കോര്‍ഡ് കളക്ഷനുമായി സൂപ്പര്‍ ഹിറ്റായിരിക്കുകയാണ് . പത്ത് കോടി രൂപയാണ് ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്.ആന്ധ്രാപ്രദേശിലും, തെലങ്കാനയിലും തിയറ്ററുകള്‍ ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശനം തുടരുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമായി 6.94 കോടി രൂപ ചിത്രം നേടി.
തിയേറ്ററുകള്‍ തുറന്നിട്ടില്ലെങ്കിലും കേരളത്തിലെയും തിയേറ്റര്‍ ഉടമകള്‍ പ്രതിക്ഷയോടെയാണ് ഈ വാര്‍ത്ത കാണുന്നത്. കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. മലയാള സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തിയറ്റർ തുറക്കുന്ന ദിവസങ്ങൾക്കായി.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...