Malayalam
കനകദുര്‍ഗ്ഗ എന്നെ ബലാത്സംഗം ചെയ്യുന്നത് ഓര്‍ത്ത് ഉറങ്ങാന്‍ സാധിച്ചില്ല: ഇന്നസെന്റ്
കനകദുര്‍ഗ്ഗ എന്നെ ബലാത്സംഗം ചെയ്യുന്നത് ഓര്‍ത്ത് ഉറങ്ങാന്‍ സാധിച്ചില്ല: ഇന്നസെന്റ്
സിനിമയിലെ ഒരു രസകരമായ അനുഭവം പങ്കുവെച്ച് നടന് ഇന്നസെന്റ്. ഒരു ബെര്‍ത്ത് ഡേ പാര്‍ട്ടിയ്ക്കിടെയുണ്ടായ അനുഭവമാണ് ഒരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചത്.
ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ
രാമു കാര്യാട്ടിന്റെ സിനിമയാണ് അതില്‍ പ്രധാന വേഷം ചെയ്യുന്നയാള്‍ ലക്ഷ്മി മോഹനാണ്. മോഹന്‍ ഈ പാര്‍ട്ടിക്ക് എത്തിയില്ല. കാര്യാട്ട് സാര്‍ ചോദിച്ചു എവിടെ മോഹനെന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ ആളാണ് മോഹന്‍ അതിനാല്‍ ഇത്തരം പരിപാടികളോടൊന്നും അയാള്‍ക്ക് അത്ര യോജിപ്പുണ്ടായിരുന്നില്ല. അപ്പോള്‍ കാര്യാട്ട് സാര്‍ പറഞ്ഞു. എന്താ അയാള്‍ക്ക് വരാനിത്ര ബുദ്ധിമുട്ട്. വേണമെങ്കില്‍ അയാളുടെ വേഷം ഞാന്‍ ഇന്നസെന്റിനെ കൊണ്ട് ചെയ്യിക്കുമെന്ന്.
ഞാന്‍ നിലത്ത് വീണില്ലന്നേയുള്ളു. എന്റെ മനസ്സില്‍ തോന്നി ഇനി ഞാന്‍ എന്തൊക്കെ ചെയ്താലാ. അന്നു രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. കാരണം ആ പടത്തില്‍ ഞാന്‍ ജയഭാരതിയുടെ ജോഡിയാണ്. മാത്രമല്ല കനകദുര്‍ഗ്ഗ എന്നെ ബലാത്സംഗം ചെയ്യുന്ന രംഗമുണ്ട്. വളരെ സന്തോഷത്തിലായി. പിറ്റേന്ന് ലൊക്കേഷനിലെത്തിയപ്പോള്‍ കാര്യാട്ട് സാറിന്റെ മുന്നില്‍ പോയി നിന്നു. പക്ഷേ ഒന്നും പറയുന്നില്ല. ഒടുവില്‍ ഞാനടുത്ത് കൂടി പോയപ്പോള്‍ ഒന്നു തട്ടിയത് കൊണ്ട് വഴക്കും പറഞ്ഞു. ഇന്നലെ പറഞ്ഞത് അകത്ത് ചെന്ന സാധനത്തിന്റെ ഗുണം മാത്രമായിരുന്നെന്ന് മനസ്സിലായി. ഇന്നസെന്റ് പറഞ്ഞു.
