Connect with us

ചില സമയങ്ങളില്‍ ഷാരൂഖിനെ അടിക്കാന്‍ തനിക്ക് തോന്നിയിട്ടുണ്ടെന്നും തന്റെ വീട്ടിലെ അംഗങ്ങളില്‍ ഒരാള്‍ ആയിരുന്നെങ്കില്‍ താന്‍ അത് നേരത്തെ നല്‍കിയിരുന്നേനെ; തുറന്നടിച്ച് ജയ ബച്ചന്‍

Malayalam

ബോളിവുഡ് താരങ്ങളുടെ പ്രണയവും വേര്‍പിരയലുമെല്ലാം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. അത്തരത്തില്‍ ഒരുപാട് കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന സംഭവമായിരുന്നു ഐശ്വര്യ റായ് സല്‍മാന്‍ ഖാന്‍ പ്രണയം. ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ഈ ബന്ധം വിവാഹം വരെ എത്തിയിരുന്നുവെങ്കിലും പിന്നീട് ചെറിയ അസ്വാരസ്യങ്ങള്‍ മൂലം ആ ബന്ധം തകരുകയായിരുന്നു. 1997ല്‍ ആയിരുന്നു ഈ സംഭവം. എന്നാല്‍ പിന്നീട് നടി കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷത്തില്‍ വെച്ച് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഐശ്വര്യ റായിയെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ അതില്‍ തനിക്ക് കടുത്ത അതൃപ്തി തോന്നിയിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജയാ ബച്ചന്‍. ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് ജയാ ബച്ചന്‍ ഷാരൂഖ് ഖാനെതിരെ തുറന്നടിച്ചത്. ചില സമയങ്ങളില്‍ ഷാരൂഖിനെ അടിക്കാന്‍ തനിക്ക് തോന്നിയിട്ടുണ്ടെന്നും തന്റെ വീട്ടിലെ അംഗങ്ങളില്‍ ഒരാള്‍ ആയിരുന്നെങ്കില്‍ താന്‍ അത് നേരത്തെ നല്‍കിയിരുന്നേനെ എന്നും ജയാ ബച്ചന്‍ പറയുന്നു.

ഒരു അവസരം ലഭിച്ചാല്‍ സല്‍മാന്‍ ഖാന്‍-ഷാരൂഖ് വാക്കുതര്‍ക്കത്തിലേയ്ക്ക് ഐശ്വര്യയെ വലിച്ചിഴച്ചതിനെ കുറിച്ച് ചോദിക്കുമെന്നും ജയാ ബച്ചന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയത്ത് ഒരു കാലത്ത് നിരവധി ചിത്രങ്ങളിലെ് നായികാ സ്ഥാനത്ത് നിന്നതന്നെ് ഒരു കാരണവുമില്ലാതെ ഷാരൂഖ് ഖാന്‍ മാറ്റിയിട്ടുണ്ടെന്ന് ഐശ്വര്യ റായ് വെളിപ്പെടുത്തിയിരുന്നു. വീര്‍-സാറ, ചല്‍തെ ചാല്‍തെ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ച് സിനിമകളില്‍ നിന്ന് ഷാരൂഖ് തന്നെ ഒഴിവാക്കിയെന്നാണ് ഐശ്വര്യ റായ് വെളിപ്പെടുത്തിയത്.

More in Malayalam

Trending