Malayalam
ചിരഞ്ജീവിയുമൊത്തുള്ള റോള്‍ നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി സായ് പല്ലവി ; സിനിമയിലെ ഓഫർ നിരസിച്ചതിന് നന്ദിയറിയിച്ച് ചിരഞ്ജീവി!
ചിരഞ്ജീവിയുമൊത്തുള്ള റോള്‍ നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി സായ് പല്ലവി ; സിനിമയിലെ ഓഫർ നിരസിച്ചതിന് നന്ദിയറിയിച്ച് ചിരഞ്ജീവി!
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി നായകനായ ‘ഭോലാ ശങ്കറി’ലെ റോള്‍ നടി സായ് പല്ലവി നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്തുകൊണ്ടാണ് താന്‍ ആ റോള്‍ നിരസിച്ചതെന്ന് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോൾ സായ് പല്ലവി.
നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രിവ്യൂ ഷോ ചടങ്ങിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍ ഉണ്ടായിരിക്കുന്നത് . തനിക്ക് റീമേക്ക് സിനിമകളില്‍ അഭിനയിക്കുന്നതില്‍ പേടിയുണ്ടെന്നും അതുകൊണ്ടാണ് ഓഫര്‍ നിരസിച്ചതെന്നുമായിരുന്നു സായി പല്ലവി നൽകിയിരിക്കുന്ന വിശദീകരണം.
അതല്ലാതെ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാനുള്ള അവസരം താന്‍ നിഷേധിക്കില്ലെന്നും എവിടെ പോയാലും ചിരഞ്ജീവിയെ കണ്ടുമുട്ടാനാവുമോ എന്നാണ് താന്‍ അന്വേഷിക്കാറുള്ളതെന്നും സായി പല്ലവി പറഞ്ഞു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് വലിയ അംഗീകാരമായാണ് താന്‍ കാണുന്നതെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.
ചിത്രത്തിലെ വേഷം നിരസിച്ചതിന് സായി പല്ലവിയോട് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ചിരഞ്ജീവി വേദിയില്‍ സംസാരിച്ചു തുടങ്ങിയത്. സായ് പല്ലവി ഓഫര്‍ നിരസിക്കണം എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും സായിയെ പോലെ ഒരു താരത്തിന്റെ സഹോദരനായി അഭിനയിക്കുന്നതിലും ഇഷ്ടം നായകനായി അഭിനയിക്കുന്നതാണെന്നായിരുന്നു ചിരഞ്ജീവി പറഞ്ഞത്.
രംഭയ്ക്കും ശ്രീദേവിക്ക് ശേഷം അസാമാന്യ ഡാന്‍സിലൂടെ തന്നെ അത്ഭുതപ്പെടുത്തിയ കലാകാരിയാണ് സായി പല്ലവിയെന്നും മികച്ച നടി കൂടിയാണ് അവരെന്നും ചിരഞ്ജീവി പറഞ്ഞു. ഭോലാ ശങ്കറില്‍ എന്റെ സഹോദരിയുടെ വേഷം ചെയ്യാനാണ് സായ് പല്ലവിയെ ക്ഷണിച്ചത്. അവര്‍ ആ അവസരം നിഷേധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്, കാരണം അവര്‍ക്കൊപ്പം ഒരു റൊമാന്റിക് ചിത്രം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവരോടൊപ്പം ഡ്യുവറ്റ് ചെയ്യണം. എന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത് ആ അവസരം നശിപ്പിച്ചേനെ. മികച്ച ഒരു കലാകാരിയാണ് സായ്. അസാമാന്യമായ പ്രകടനത്തിലൂടെ അവര്‍ എ്‌നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നല്ല അവസരങ്ങള്‍ ഇനിയും വരുമെന്ന് പ്രതീക്ഷിക്കാം.’ ചിരഞ്ജീവി പറഞ്ഞു.
about chiranjeevi