Connect with us

നിങ്ങൾ കണ്ണടച്ചോളു വേണ്ടാത്ത കാഴ്ച്ചയെ നിങ്ങളുടെ കാഴ്ച്ചപാടിലൂടെ വളച്ചൊടിക്കേണ്ട, ഇവിടെ ഓരോ വ്യക്തികളും വ്യത്യസ്ഥമാണ്, കണ്ണടച്ച് ഇരുട്ടാക്കാൻ അറിയില്ല; സയനോരക്ക് രഞ്ജുവിൻറെയും കൂട്ടരുടേയും പിന്തുണ; വീഡിയോ വൈറൽ

Malayalam

പിന്നണി ഗായിക സയനോര ഫിലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡാന്‍സ് വീഡിയോ വൈറലായതിന് പിന്നാലെ താരത്തിനെതിരെ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. പോസ്റ്റിന് താഴെ സയനോരയെയും സുഹൃത്തുക്കളെയും വിമര്‍ശിച്ച് നിരവധി പേര്‍ കമന്റ് ചെയ്തു. സയനോര ഷോര്‍ട്ട്സ് ധരിച്ചതിന് പലരും മോശമായ രീതിയില്‍ കമന്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ സയനോരയ്ക്ക് പിന്തുണ അറിയിച്ച് ഗായിക സിതാര കൃഷ്ണകുമാര്‍ അടക്കമുള്ളവർ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഡാന്‍സ് വീഡിയോയിലൂടെ പിന്തുണയുമായി എത്തിയിരുന്നു

ഇപ്പോഴിതാ സയനോരയ്ക്കും ഭാവനയ്ക്കും രമ്യ നമ്പീശനുമൊക്കെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് രഞ്ജുവും കൂട്ടരും. ഫേസ്ബുക്കിലൂടെയാണ് രഞ്ജു വീഡിയോ പങ്കുവെച്ചത്.

എൻ്റെ ചങ്ക് ഗേൾസായ ഭാവനയ്ക്കും രമ്യയ്ക്കും സയനോരയ്ക്കും മൃദുലയ്ക്കും ശിൽപയ്ക്കും എൻ്റെ ക്യൂട്ടി ബേബിയ്ക്കും ഐക്യദാർഢ്യം എന്ന് കുറിച്ചുകൊണ്ടാണ് രഞ്ജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘സൊസൈറ്റി ഇനിയും മാറിയില്ലെ, പെണ്ണിൻ്റെ തുട കണ്ടാൽ നെറ്റിച്ചുളിക്കുന്ന സാദാചാരക്കാർ ഒന്നു മനസ്സിലാക്കു, ഒരു വ്യക്തി എങ്ങനെ വസ്ത്രം ധരിക്കണം എന്നത് നിങ്ങൾ കല്പിച്ചിടത്ത് ആയിരിക്കണം എന്ന നിങ്ങളുടെ ബോധത്തിൽ തന്നെ ഉണ്ട് നിങ്ങളുടെ സദാചാരം, നിങ്ങൾ കണ്ണടച്ചോളു വേണ്ടാത്ത കാഴ്ച്ചയെ നിങ്ങളുടെ കാഴ്ച്ചപാടിലൂടെ വളച്ചൊടിക്കേണ്ട, ഇവിടെ ഓരോ വ്യക്തികളും വ്യത്യസ്ഥമാണ്, കണ്ണടച്ച് ഇരുട്ടാക്കാൻ അറിയില്ല’. രഞ്ജു രഞ്ജിമാർ കുറിച്ചതിങ്ങനെയാണ്.

നിരവധി പേരാണ് രഞ്ജു രഞ്ജിമാറിൻ്റെ ഐക്യദാർഢ്യത്തിന് പിന്തുണയും കൈയ്യടികളുമായി രംഗത്തെത്തുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top