വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിക്കും മുൻപ് തന്റെ കൂട്ടുകാരി തന്ന ആ സമ്മാനം… ഞങ്ങളെ പോലുള്ള ദമ്പതികൾക്ക് ഏറെ സഹായകരമായിരുന്നു അതെന്ന് സംവൃത സുനിൽ; സമ്മാനം കണ്ടോ?
വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിക്കും മുൻപ് തന്റെ കൂട്ടുകാരി തന്ന ആ സമ്മാനം… ഞങ്ങളെ പോലുള്ള ദമ്പതികൾക്ക് ഏറെ സഹായകരമായിരുന്നു അതെന്ന് സംവൃത സുനിൽ; സമ്മാനം കണ്ടോ?
വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിക്കും മുൻപ് തന്റെ കൂട്ടുകാരി തന്ന ആ സമ്മാനം… ഞങ്ങളെ പോലുള്ള ദമ്പതികൾക്ക് ഏറെ സഹായകരമായിരുന്നു അതെന്ന് സംവൃത സുനിൽ; സമ്മാനം കണ്ടോ?
മലയാളികളുടെ പ്രിയ നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം സിനിമയില്‍ നിന്ന് താൽക്കാലികമായിഇടവേളയെടുക്കുകയായിരുന്നു താരം. പിന്നീട് ബിജുമേനോന്‍ ചിത്രം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തി. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
വിവാഹ ശേഷം ഭർത്താവ് അഖിലിനൊപ്പം അമേരിക്കയിലാണ് സംവൃത. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് തിരിക്കും മുൻപ് തന്റെ കൂട്ടുകാരി തന്ന വിലപ്പിടിച്ചൊരു സമ്മാനത്തെ കുറിച്ച് പറയുകയാണ് സംവൃത.
പാചകത്തിൽ മുൻ പരിചയമൊന്നുമില്ലാത്ത തനിക്കും ഭർത്താവ് അഖിലിനും വളരെ സഹായകരമായിരുന്നു കൂട്ടുകാരി തന്ന ആ റെസിപ്പി പുസ്തകമെന്നും സംവൃത കുറിച്ചു
“ഞാൻ വിവാഹം കഴിഞ്ഞ് യുഎസിലേക്ക് പോകുന്നതിനു മുൻപ്, വളരെ ഉപകാരപ്രദമായ ഒരു സമ്മാനം നൽകിയ കൂട്ടുകാരിയോട് നന്ദി പറയാൻ ഞാനാഗ്രഹിക്കുന്നു. പാചകവുമായി ബന്ധപ്പെട്ട വളരെ ചെറിയ വിശദാംശങ്ങൾ വരെ, കൈക്കൊണ്ട് എഴുതിയ ആ പാചകപ്പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ധാന്യങ്ങളുടെയും പയറുകളുടെയു ചെറിയ സാമ്പിളുകൾ പോലും ആ പുസ്തകത്തിൽ പിൻ ചെയ്തുവച്ചിരുന്നു. അതുവരെ യാതൊരുവിധ പാചക അനുഭവവും ഇല്ലാതിരുന്ന ഞങ്ങളെ പോലുള്ള ദമ്പതികൾക്ക് ഏറെ സഹായകരമായിരുന്നു ആ പുസ്തകം. വിവാഹശേഷമുള്ള ആദ്യത്തെ പലചരക്ക് ഷോപ്പിംഗ് മുതൽ ആ പുസ്തകം ഞങ്ങളെ രക്ഷിച്ചു, ശരിയായ അരി തിരഞ്ഞെടുക്കാൻ ഇത് ഞങ്ങളെ സഹായിച്ചു, അതുവരെ അരികളുടെ വ്യത്യസ്ത പേരോ ആകൃതിയോ വലിപ്പോ ഒന്നും ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല.”
“ഒമ്പത് വർഷങ്ങൾക്കിപ്പുറം അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ ഞാനെല്ലാം പാചകം ചെയ്യുകയും ബേക്ക് ചെയ്യുകയും ചെയ്യുമ്പോൾ, എന്റെ ജീവിതത്തിൽ കുറച്ച് ആളുകളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. അതിൽ ഒരാളാണ് അമ്മു എബ്രഹാം. അവളെനിക്ക് തന്ന ആ പുസ്തകത്തിലെ റെസിപ്പി ഉപയോഗിച്ച് ഞാനിന്നലെ ഉണ്ടാക്കിയ കേക്ക്.”
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...