News
നയന്‍താരയും അനൂപും നായകനും നായികയും… സംവിധാനം വിഘ്‌നേഷ് ശിവന്‍’ എന്ന തലക്കെട്ട് കൊടുക്കാമോ?; ഒരു പൊട്ടിച്ചിരിയോടെ ആ വൈറല്‍ ചിത്രത്തിന്റെ പിന്നിലെ കഥ വെളിപ്പെടുത്തി നടന്‍!
നയന്‍താരയും അനൂപും നായകനും നായികയും… സംവിധാനം വിഘ്‌നേഷ് ശിവന്‍’ എന്ന തലക്കെട്ട് കൊടുക്കാമോ?; ഒരു പൊട്ടിച്ചിരിയോടെ ആ വൈറല്‍ ചിത്രത്തിന്റെ പിന്നിലെ കഥ വെളിപ്പെടുത്തി നടന്‍!
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനുമൊപ്പമുള്ള നടന്‍ അനൂപ് കൃഷ്ണന്റെ ഫോട്ടോ. വിവാഹശേഷം കേരളത്തില്‍ എത്തിയപ്പോഴുളള ചിത്രമായിരുന്നു ഇത്. ചിത്രം വൈറലായതോടെ അനൂപും നയന്‍താരയും തമ്മിലുളള ബന്ധം എന്തെന്നാണ് ആരാധകർക്ക് അറിയേണ്ടത് . ഇപ്പോഴിത നടന്‍ അനൂപ് തന്നെ ആ ചിത്രത്തിന് പിന്നിലെ കഥ വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് .
ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത് . ‘നയന്‍താരയും അനൂപും നായകനും നായികയും… സംവിധാനം വിഘ്‌നേഷ് ശിവന്‍’ എന്ന തലക്കെട്ട് കൊടുക്കാമോ എന്ന് ആമുഖമായി ചോദിച്ച് കൊണ്ടാണ് ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് തുടങ്ങിയത്. അനൂപ് പൊട്ടിച്ചിരിച്ച് കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.
“ഏയ് വെറുതേ ഒരു ആഗ്രഹം പറഞ്ഞതാണ്. എയര്‍പോര്‍ട്ടില്‍ വെച്ച് വളരെ അപ്രതീക്ഷിതമായിട്ടാണ് നയന്‍താരയേയും വിഘ്‌നേഷിനേയും കണ്ടത്’… അനൂപ് കൃഷ്ണന്‍ പറയുന്നു.
‘ഭാര്യാപിതാവിനെ യാത്രയാക്കാന്‍ വേണ്ടി എയര്‍പോര്‍ട്ടില്‍ എത്തിയതാണ്. അവിടെ വെച്ചാണ് കണ്ടത്. അങ്ങോട്ട് ചെന്ന് സ്വയം പരിചയപ്പെടുകയായിരുന്നു. ആദ്യം വിഘ്‌നേഷ് ശിവനോടും പിന്നീട് നയന്‍താരയോടും സംസാരിച്ചു. എന്റെ മുഖം പരിചയമുണ്ടെന്ന് നയന്‍താര പറഞ്ഞു. അത് ചിലപ്പോള്‍ കാഷ്വലായി പറഞ്ഞതാവാം’; അനൂപ് കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
വഴിപാടുകള്‍ നടത്താന്‍ വേണ്ടിയാണ് നയന്‍സും വിക്കിയും കേരളത്തില്‍ എത്തിയത്. എന്നോടും ഐശ്വര്യയേടും വളരെ കാര്യമായിട്ടാണ് സംസാരിച്ചത്. നയന്‍സ് അധികം സംസാരിക്കാറൊന്നുമില്ലെന്നാണ് കേട്ടിരുന്നത്. എന്നല്‍ തങ്ങളോട് അങ്ങനെയൊന്നും ആയിരുന്നില്ല. വളരെ താല്‍പര്യത്തോടെയാണ് സംസാരിച്ചത്. അതുപോലെ തന്നെ വിഘ്‌നേഷ് വളരെ കൂളാണ്’; താരങ്ങളെ കണ്ട വിശേഷം പങ്കുവെച്ച് കൊണ്ട് അനൂപ് പറഞ്ഞു.
ഒരു ഫോട്ടോ ചോദിച്ചപ്പോള്‍ സന്തോഷത്തോടെ ഒപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തുവെന്നും നടന്‍ കൂട്ടച്ചേര്‍ത്തു. ഭാര്യ ഐശ്വര്യ നയന്‍താരയുടെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞ് കൊണ്ടാണ് വൈറല്‍ ചിത്രത്തിന പിന്നിലെ കഥ പറഞ്ഞ് നിര്‍ത്തിയത്.
‘ We Are The Couple’ എന്ന ക്യാപ്ഷനോടെയാണ് വിക്കിയ്ക്കും നയന്‍താരയ്ക്കുമൊപ്പമുളള ചത്രം നടന്‍ അനൂപ് കൃഷ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും അനൂപ് കുറിച്ചിരുന്നില്ല. വളരെ പെട്ടെന്ന് തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുകയും ചെയ്തു.
about nayanthara