Connect with us

വിവാദങ്ങൾക്ക് ബൈ ബൈ ആ സർപ്രൈസ് പൊട്ടിച്ചു !! വിവാഹത്തിന് ബിഗ്‌ ബോസും?

Malayalam

വിവാദങ്ങൾക്ക് ബൈ ബൈ ആ സർപ്രൈസ് പൊട്ടിച്ചു !! വിവാഹത്തിന് ബിഗ്‌ ബോസും?

വിവാദങ്ങൾക്ക് ബൈ ബൈ ആ സർപ്രൈസ് പൊട്ടിച്ചു !! വിവാഹത്തിന് ബിഗ്‌ ബോസും?

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനൂപ് കൃഷ്ണൻ. സീതകല്യാണം എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയ താരം ബിഗ്ബോസ് സീസൺ 3 യിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. തന്റെ കുടുംബത്തെ കുറിച്ചെല്ലാം അനൂപ് ബിഗ്ബോസ് വീട്ടിൽ വെച്ച് പറഞ്ഞിരുന്നു. ബിഗ് ബോസ് വലിയൊരു അവസരമായിരുന്നു എന്ന് താരം പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ എറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഫെെനല്‍ ഫൈവ് വരെ എത്താന്‍ പറ്റിയതും . ഗെയിമര്‍ ഓഫ് ദി സീസണ്‍ എന്ന പുരസ്കാരം കിട്ടിയതും വലിയ ഭാഗ്യങ്ങളായിട്ടാണ് ബിഗ് ബോസിലെ നിമിഷങ്ങളെ കാണുന്നത്. ബിഗ് ബോസിലെ ഓരോ ദിവസവും ഓരോ അനുഭവങ്ങളായിരുന്നു എന്നും അനൂപ് പറഞ്ഞിട്ടുണ്ട്

പാലക്കാട് പട്ടാമ്പി സ്വദേശിയാണ് അനൂപ് കൃഷ്ണൻ. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പട്ടാമ്പിക്കാരൻ മിനി സ്‌ക്രീൻ വീട്ടമ്മമാരുടെ പ്രിയ കല്യാൺ ആയി മാറിയത്. സ്‌ക്രീനിൽ എത്തും മുൻപ് സ്റ്റേജ് ഷോകളിൽ അവതാരകനായും ചില ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായും പ്രവർത്തിച്ച അനൂപ് അഭിനയത്തിനുള്ള അഭിനിവേശം കൊണ്ടാണ് ഈ മേഖലയിൽ തന്നെ സജീവമായത്. ബിഗ് ബോസിൽ എത്തിയ ശേഷം സ്റ്റാർട്ട് മ്യൂസിക്ക് അവതാരകനായും എത്തിയിരുന്ന. അനൂപിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്തമാസമാണ് അനൂപിന്റെയും ഐശ്വര്യയുടെയും വിവാഹം നടക്കുന്നത്. ഐശ്വര്യയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. ആരാധകരോട് സം വദിക്കവേയാണ് വരുന്ന ജനുവരി 23 നണ് തങ്ങളുടെ വിവാഹമെന്ന് ഐശ്വര്യ പറയുന്നത്. ബിഗ് ബോസിൽ വെച്ചായിരുന്നു അനൂപ് തന്റെ പ്രണയിനി പരിചയപ്പെടുത്തിയത്.

ഐശ്വര്യ ഡോക്ടറാണ്. ഒന്നര വർഷമായി ഇവർ പ്രണയത്തിലാണ്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയ ചിത്രങ്ങളും വിഡിയോയും അനൂപ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു . ‘ഇതാണ് എന്റെ ഇഷ. ഇത് ഞങ്ങളുടെ വിവാഹനിശ്ചയ ദിനം. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ലഭിച്ച ഹൃദ്യമായ ആശംസകൾക്ക് നന്ദി എന്നായിരുന്നു ’’– ചിത്രം പങ്കുവച്ച് അനൂപ് അന്ന് കുറിച്ചത്.

ബിഗ് ബോസിലെ തന്റെ സുഹൃത്തുക്കളോട് പലപ്പോഴും പ്രണയിനിയെ കുറിച്ച് അനൂപ് സംസാരിക്കുമായിരുന്നു. സന്ധ്യ മീൻ വെട്ടിയതുമായുള്ള സംഭവത്തിന്റെ ഇടക്ക് ആണ് തന്റെ പെണ്ണ് നോൺ ഒന്നും കഴിക്കാറില്ല എന്ന് പറയുന്നത്. ‘അവൾക്കത് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചു പുറത്തുപോകുമ്പോൾ ഞാൻ കഴിച്ചിട്ടുണ്ട്, മിക്കപ്പോഴും കഴിക്കാറില്ല’, എന്നും അനൂപ് വാചാലൻ ആയിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു ഐശ്വര്യയെ അനൂപ് ആദ്യമായി കണ്ടത്. സുഹൃത്തുക്കളായി മാറിയതിന് ശേഷമാണ് പ്രണയം പരസ്പരം പറഞ്ഞത് എന്ന് അനൂപ് തന്നെ പറഞ്ഞിട്ടുണ്ട്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രം അജഗജാന്തരം സിനിമ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ ദേവരാജൻ എന്ന കഥാപാത്രത്തെ ആണ് അനൂപ് കൃഷ്ണൻ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നതിൽ സന്തോഷം ഉണ്ടെന്നാണ് അനൂപ് കൃഷ്ണൻ‌ പറഞ്ഞിരുന്നു . സിനിമയുമായി ബന്ധപ്പെട്ട് വളരെ വ്യത്യസ്തമായ വീഡിയോയും അനൂപ് കൃഷ്ണൻ പങ്കവെച്ചിരുന്നു . സിനിമ കാണാനെത്തിയവർക്ക് അനൂപ് തന്നെയാണ് ടിക്കറ്റ് മുറിച്ച് നൽകിയത് . വളരെ സ്പെഷ്യലായ വീഡിയോ എന്ന് പറഞ്ഞ് മനോഹരമായ ക്യാപ്ഷനോടെയാണ് അനൂപ് കൃഷ്ണൻ വീഡിയോ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ചത് . ഇതാ ഇപ്പോൾ അനൂപിന്റെ വിവാഹവാർത്ത പുറത്തു വന്നതോടെ ആരാധകർ ആകാംക്ഷയിലാണ്. അനൂപിന്റെ വിവാഹത്തിന് ബിഗ് ബോസ് താരങ്ങളും അവതാരകനായ മോഹൻലാൽ എത്തുമെന്ന പ്രതിക്ഷയിലാണ് പ്രേക്ഷക. മാത്രമല്ല ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ബിഗ് ബോസിനെ അനൂപിന്റെ വിവാഹത്തിലൂടെ കാണാൻ കഴിയുമെന്നും ആരാധകർ പറയുന്നുണ്ട്.

More in Malayalam

Trending

Recent

To Top