Connect with us

ഭാര്യയെ ഞെട്ടിച്ച് കൊണ്ട് അനൂപ് ഒരുക്കിയ വിവാഹ വാര്‍ഷിക സമ്മാനം കണ്ടോ?

Movies

ഭാര്യയെ ഞെട്ടിച്ച് കൊണ്ട് അനൂപ് ഒരുക്കിയ വിവാഹ വാര്‍ഷിക സമ്മാനം കണ്ടോ?

ഭാര്യയെ ഞെട്ടിച്ച് കൊണ്ട് അനൂപ് ഒരുക്കിയ വിവാഹ വാര്‍ഷിക സമ്മാനം കണ്ടോ?

ബിഗ് സ്‌ക്രീനിലൂടെ തുടക്കം കുറിച്ചെങ്കിലും മിനി സ്‌ക്രീനിലൂടെ ജനപ്രിയനായ താരമാണ് അനൂപ് കൃഷ്ണന്‍. സീതാകല്ല്യാണം പരമ്പരയിലെ കല്ല്യാണായാണ് അനൂപ് പ്രേക്ഷകര്‍ക്ക് പരിചിതനായതെങ്കിലും ബിഗ് ബോസാണ് അനൂപിനെ ആരാധക പ്രിയനാക്കിയത്. ബിഗ്ബോസ് വീട്ടിലെ ശക്തനായ മത്സരാര്‍ത്ഥിയായ അനൂപ് നിറയെ ആരാധകരുമായാണ് പുറത്തെത്തിയത്. ബിഗ് ബോസിന് ശേഷം വലിയ ആരാധക പിന്തുണയാണ് അനൂപിനുള്ളത്. ഷോയില്‍ വച്ചാണ് താനൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നും അവളെ ഇഷ എന്നാണ് വിളിക്കുന്നതെന്നും പറഞ്ഞത്.

ഡോക്ടര്‍ കൂടിയായ ഐശ്വര്യ എന്ന പെണ്‍കുട്ടിയുമായിട്ടാണ് അനൂപ് ഇഷ്ടത്തിലായത്. കഴിഞ്ഞ വര്‍ഷം താരങ്ങള്‍ വിവാഹം കഴിക്കുകയും ചെയ്തു. ആദ്യ വിവാഹ വാര്‍ഷികത്തിന് കിടിലനൊരു സര്‍പ്രൈസാണ് അനൂപ് ഭാര്യയ്ക്ക് വേണ്ടി കരുതിയത്. അങ്ങനെ ഇന്ത്യഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ഇഷയെ കരയിപ്പിച്ച് കൊണ്ടുള്ള സമ്മാനമാണ് നടന്‍ നല്‍കിയതും.

അനൂപിന്റെ ഭാര്യയായ ഐശ്വര്യയ്ക്ക് തടി കൂടിയതിന്റെ പേരില്‍ വിമര്‍ശനം നേരിടാറില്ലേ, ഇതിനെ പറ്റി പറയാനാണ് അവതാരക ആവശ്യപ്പെട്ടത്. കല്യാണത്തിന്റെ അന്ന് പോലും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ആളുകള്‍ കമന്റിടുന്നതിനെ കുറിച്ച് അനൂപ് സംസാരിച്ചു.
എന്തിനാണ് പലരും ആവശ്യമില്ലാതെ മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടുന്നത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. അവര്‍ക്കിഷ്ടമുള്ളത് പോലെ ജീവിക്കാന്‍ സാധിക്കില്ലേന്ന് ചോദിച്ച നടന്‍ ഇത്തരം കാര്യങ്ങളില്‍ തനിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്നും പറഞ്ഞു.

ഞാനങ്ങനെ ചോദിച്ചത് അനൂപിന് ബുദ്ധിമുട്ടായോ എന്ന് ചോദിച്ച അവതാരക തനിക്കൊരു ചെറിയ ബ്രേക്ക് വേണമെന്ന് പറഞ്ഞു. ഇങ്ങനൊരു മറുപടി പറഞ്ഞത് ഇഷ്ടപ്പെടാത്തത് കൊണ്ടാണെങ്കില്‍ ഇവിടെ നിര്‍ത്താമെന്നും ഞങ്ങള്‍ മാറി തരാമെന്നും പറഞ്ഞ് അനൂപും ദേഷ്യപ്പെട്ട് തുടങ്ങി. അനൂപ് എന്തോ അസ്വസ്ഥനായത് പോലെ തോന്നുന്നുണ്ട്, അതുകൊണ്ട് ഒരു അഞ്ച് മിനുറ്റ് ബ്രേക്ക് വേണമെന്നും പറഞ്ഞ് അവതാരക എഴുന്നേറ്റ് പോവുകയായിരുന്നു.
അപ്പോഴും അനൂപിന്റെ മുഖം ദേഷ്യത്തില്‍ തന്നെയായിരുന്നു. നല്ലൊരു ദിവസം കുളമാക്കല്ലേ എന്ന് കൂടി അനൂപ് പറഞ്ഞതോടെ അവതാരക ഇറങ്ങി പോയി. എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ അനൂപിന്റെ ഭാര്യ ഇഷ ഇരിക്കുകയായിരുന്നു. എന്തിനാണ് അങ്ങനെ സംസാരിച്ചതെന്നും അവര്‍ക്കത് വിഷമമായെന്നും പറഞ്ഞ് അനൂപിനെ ആശ്വസിക്കാന്‍ ഭാര്യ ശ്രമിക്കുന്നുണ്ട്. എന്നാല്‍ താനൊന്നും മോശമായി പറഞ്ഞിട്ടില്ലെന്നും എല്ലാം സത്യങ്ങള്‍ തന്നെയല്ലേ എന്നുമാണ് അനൂപ് തിരികെ ചോദിക്കുന്നത്.

ഇതിനിടയില്‍ ഒരു കേക്കുമായി വന്ന് ദമ്പതിമാര്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ അറിയിക്കുകയാണ് അവതാരക ചെയ്തത്. ഇഷയ്ക്ക് സര്‍പ്രൈസായി ഒരു പ്രാങ്ക് തരാന്‍ വേണ്ടി രണ്ടാളും പ്ലാന്‍ ചെയ്താണെന്ന് അറിഞ്ഞതോടെയാണ് സംഭവത്തിലെ സത്യമെന്താണെന്ന് പുറത്ത് വരുന്നത്. വേറൊരു പ്രാങ്കാണ് ഉദ്ദേശിച്ചതെങ്കിലും സംസാരത്തിനിടയില്‍ ഇതൊരു നല്ല ആശയാമണെന്ന് മനസിലായി. ആ സമയത്ത് കണ്ണുകള്‍ കൊണ്ടാണ് ഞങ്ങളുടെ കമ്യൂണിക്കേഷന്‍ നടന്നതെന്നാണ് അനൂപ് പറയുന്നത്.

അഭിമുഖത്തിനിടെ താരങ്ങള്‍ക്ക് ആശംസയുമായി മാതാപിതാക്കളും എത്തിയിരുന്നു. എന്നാല്‍ ഇത് കൂടി കണ്ടതോടെ ഇഷ കുറച്ച് വികാരഭരതിയായി. ‘ഒറ്റ മോളാണ് ഞാന്‍. അച്ഛന്‍ എപ്പോഴും ടൂറിലായതിനാല്‍ എന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അമ്മയാണ്. മറ്റ് സുഹൃത്തുക്കളൊന്നുമില്ലാത്തതിനാല്‍ എന്റെ ബെസ്റ്റ് ഫ്രണ്ടും അമ്മ തന്നെയാണ്. ഞങ്ങള്‍ അത്രയും ക്ലോസാണ്. എവിടെ പോയാലും ഞാന്‍ അവരെ കുറിച്ചാവും സംസാരിക്കുന്നത്. ഇപ്പോള്‍ അവരെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും’ ഇഷ പറയുന്നു.

More in Movies

Trending

Recent

To Top