Connect with us

‘എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്, വെറുതെ ട്രെയിനിംങ്ങിനൊക്കെ പോയി സമയം കളഞ്ഞു, ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു’;

Malayalam

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടനാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒല്ലൂര്‍ എസ്ഐയെ വിളിച്ചു വരുത്തി നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ പോസ്റ്റുമായി ഹരീഷ് പേരടി. പോലീസ് വേഷത്തിലുള്ള തന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് താരം പ്രതികരിച്ചത്.

‘എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. വെറുതെ ട്രെയിനിംങ്ങിനൊക്കെ പോയി സമയം കളഞ്ഞു. ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു’ എന്നാണ് ഹരീഷ് പേരടി പറഞ്ഞത്.

സുരേഷ് ഗോപിയെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തി താരം സല്യൂട്ട് ചെയ്യിപ്പിക്കുകയായിരുന്നു. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. നേരത്തെ കിട്ടിക്കൊണ്ടിരുന്ന സല്ല്യൂട്ട് കിട്ടാതിരുന്നതോടെ സുരേഷ് ഗോപി എസ്‌ഐട് സല്ല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്നായിരുന്നു സുരേഷ് ഗോപി എസ് ഐയോട് പറഞ്ഞത്.

അതേസമയം, താന്‍ വളരെ സൗമ്യനായിട്ടാണ് എസ്‌ഐയോട് സംസാരിച്ചതെന്നും എംപിക്ക് സല്ല്യൂട്ട് ചെയ്യണമെന്നാണ് പ്രോട്ടോക്കോളെന്നും വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചു. രാഷ്ട്രീയം നോക്കി സല്യൂട്ട് ചെയ്യരുതെന്നും സല്യൂട്ട് ചെയ്യുക എന്ന സമ്പ്രദായത്തോട് തന്നെ തനിക്ക് താല്‍പര്യം ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top