Malayalam
ഞങ്ങള്‍ക്കിടയില്‍ ഒരുപാട് ചരിത്രമുണ്ട്; അത് കയ്പ്പുള്ള അനുഭവമല്ല, കുറച്ച് സമയമായി, ഇനി പിരിയാം എന്ന് രണ്ടുപേരും തീരുമാനിച്ചു ; ആലിയയുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് സിദ്ധാര്‍ത്ഥ്!`
ഞങ്ങള്‍ക്കിടയില്‍ ഒരുപാട് ചരിത്രമുണ്ട്; അത് കയ്പ്പുള്ള അനുഭവമല്ല, കുറച്ച് സമയമായി, ഇനി പിരിയാം എന്ന് രണ്ടുപേരും തീരുമാനിച്ചു ; ആലിയയുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് സിദ്ധാര്‍ത്ഥ്!`
ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന നായികയാണ് ആലിയ ഭട്ട്. മലയാളികൾക്കും ഏറെ പ്രിയങ്കരിയായ ആലിയ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ആരാധകർ ഏറെ ബഹുമാനിക്കുന്ന , നിരവധി മികച്ച ചിത്രങ്ങൾ സിനിമാ പ്രേമികൾക്ക് സമ്മാനിച്ചിട്ടുള്ള മഹേഷ് ഭട്ടിന്റെ മകളായ ആലിയ ഭട്ട് വളരെ പെട്ടെന്നാണ് ബോളിവുഡിലെ സൂപ്പര്‍ നായികമാരിൽ ഇടം നേടിയത് . വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ആലിയയ്ക്ക് തന്നിലെ അഭിനയ പ്രതിഭ തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരുപാട് പേര് ആരാധിക്കുന്ന, ഞെട്ടിക്കുന്ന പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്ന താരമാണ് ഇന്ന് ആലിയ.
സ്ക്രീനിലെ പ്രകടനം പോലെ തന്നെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതായിരുന്നു ആലിയയുടെ ഓഫ് സ്ക്രീന്‍ ജീവിതവും. ആലിയയുടെ പ്രണയവും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. യുവ നടന് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ആലിയയും തമ്മിലുള്ള പ്രണയം ഒരിക്കല്‍ ബോളിവുഡിലെ ഹോട്ട് ടോപ്പിക്കായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ആരാധകരുടെ പ്രിയപ്പെട്ട ഈ ജോഡി പിരിയുകയും ചെയ്തു.
വേര് പിരിഞ്ഞുവെങ്കിലും സിദ്ധാര്‍ത്ഥും ആലിയയും ഇന്നും സുഹൃത്തുക്കളാണ്. രണ്ടു പേരും പരസ്പരം ഏറെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഒരിക്കല്‍ തങ്ങളുടെ ബ്രേക്ക് അപ്പിനെക്കുറിച്ചും പിരിഞ്ഞതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചുമെല്ലാം സിദ്ധാര്‍ത്ഥ് മനസ് തുറന്നിരുന്നു. കോഫി വിത്ത് കരണില്‍ പങ്കെടുത്തപ്പോഴായിരുന്നു നടന് മനസ് തുറന്നത്. സിദ്ധാര്‍ത്ഥ് പറഞ്ഞ വാക്കുകൾ വായിക്കാം…
“അത് കൈപ്പേറിയ ഒന്നാണെന്ന് തോന്നുന്നില്ല. സത്യത്തില്‍ അതിന് ശേഷം ഞങ്ങള്‍ കണ്ടിട്ടില്ല. പക്ഷെ സൗഹൃദമുണ്ട്. കുറച്ച് കഴിഞ്ഞു. ഇങ്ങനൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണ്, ഏതൊരു ബന്ധത്തേയും പോലെ തന്നെയാണ്. എനിക്കവളെ ഒരുപാട് കാലങ്ങളായി അറിയാം. ഞങ്ങള്‍ ഡേറ്റ് ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ അറിയാം. ഞങ്ങള്‍ കണ്ടുമുട്ടിയപ്പോഴെ കാമുകനും കാമുകിയും ആയവരല്ല. ആ ബന്ധം നിലനില്‍ക്കുമെന്നാണ് തോന്നുന്നത്. ജോലിയുടെ ഭാഗമായോ എന്തെങ്കിലും പരിപാടികളുടെ ഭാഗമായോ ഒരുമിച്ച് വരേണ്ട താമസമേയുള്ളൂ” എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.
സിദ്ധാര്‍ത്ഥും ആലിയയും ഒരുമിച്ചായിരുന്നു അരങ്ങേറിയത്. കരണ്‍ ജോഹര്‍ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ 2012 ലായിരുന്നു ഇരുവരും അരങ്ങേറിയത്. പിന്നീട് കപൂര്‍ ആന്റ് സണ്‍സിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ”എന്റെ ആദ്യത്തെ ഷോട്ട് അവള്‍ക്കൊപ്പമായിരുന്നു. രാധേ പാട്ട് ചെയ്യുമ്പോഴായിരുന്നു അത്. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് ചരിത്രമുണ്ട്” എന്നും സിദ്ധാര്‍ത്ഥ് ആലിയയെക്കുറിച്ച് പറഞ്ഞിരുന്നു.
അതേസമയം ബ്രേക്ക് അപ്പിനെ നേരിടുക എന്നത് ബുദ്ധിമുട്ടായിരുന്നുവോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്ന്ു സിദ്ധാര്‍ത്ഥ് നല്കിയ മറുപടി.” ഇല്ല. ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. കുറച്ച് സമയമായി. ഇനി പിരിയാം എന്ന് രണ്ട് പേര് തീരുമാനിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ടാകും. ഒരുപാട് ഉയര്‍ച്ചതാഴ്ചകളുണ്ടാകും. ഒരു സാഹചര്യത്തെയോ അനുഭവത്തേയോ മാത്രമായി കാണാതെ മൊത്തത്തിലുള്ള നല്ല കാര്യങ്ങളാണ് ഞാന്‍ ഓര്‍ക്കാറുള്ളത്. അതുകൊണ്ട് എല്ലാ നല്ല ഓര്‍മ്മകളും സന്തോഷം തരുന്ന ഓര്‍മ്മകളാണ്” എന്നായിരുന്നു താരം പറഞ്ഞത്.
എന്തായാലും ആലിയയും സിദ്ധാര്‍ത്ഥും തമ്മില്‍ പിരിഞ്ഞത് ആദ്യ സിനിമ മുതല്‍ ഇരുവരേയും ഒരുമിച്ച് കണ്ട ആരാധകര്‍ക്ക് തെല്ല് സങ്കടം തരുന്നതായിരുന്നു. ഇപ്പോള്‍ ആലിയയും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡിലെ മുഖ്യ ചര്‍ച്ചാ വിഷയമാണ്. ഇരുവരും ഉടനെ വിവാഹിതരാവുകയാണെന്ന് വരെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയിയില്‍ ആലിയയും രണ്‍ബീറും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. രണ്‍ബീറിന്റെ വീട്ടിലെ പരിപാടികളില്ലെല്ലാം ആലിയ പങ്കെടുക്കാറുണ്ട്. ആലിയയുടേയും രണ്‍ബീറിന്റേയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളത്. ഇതിനിടെ ആലിയയും രണ്‍ബീറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രം അണിയറയില്‍ തയ്യാറെടുക്കുകയാണ്.
അതേസമയം സിദ്ധാര്‍ത്ഥും യുവനടി കിയാര അദ്വാനിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഈയ്യടുത്ത് റിലീസ് ആയ ഷേര്‍ഷ എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥും കിയാരയും ഒരുമിച്ച് എത്തിയിരുന്നു. ഇരുവരും പലപ്പോഴായി ഒരുമിച്ച് കാണപ്പെട്ടതും സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങളെ ശക്തമാക്കിയിരുന്നു. ഷേര്‍ഷയിലെ സിദ്ധാര്‍ത്ഥിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
about aliya
