Malayalam
വിവാഹ ഫോട്ടോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി കലിപ്പൻ ഋഷി; അമ്പമ്പോ ഋഷി പറഞ്ഞത് കണ്ടോ?; ഇതുവരെയുള്ള സ്വപ്നങ്ങളെല്ലാം ഇനി സത്യം ; എന്നാ പിന്നെ വേഗമാകട്ടെ എന്ന് ആരാധകർ !
വിവാഹ ഫോട്ടോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി കലിപ്പൻ ഋഷി; അമ്പമ്പോ ഋഷി പറഞ്ഞത് കണ്ടോ?; ഇതുവരെയുള്ള സ്വപ്നങ്ങളെല്ലാം ഇനി സത്യം ; എന്നാ പിന്നെ വേഗമാകട്ടെ എന്ന് ആരാധകർ !
വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് ‘കൂടെവിടെ’. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളെജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്‍റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. ക്യാംപസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ ബിപിന്‍ ജോസാണ് പരമ്പരയില്‍ ഋഷിയായി എത്തുന്നത്. പരമ്പരയിലെ നായികാ കഥാപാത്രം സൂര്യയായെത്തുന്ന അന്‍ഷിത, കബനി എന്ന പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ് കീഴടക്കിയ വില്ലത്തിയാണ്.
ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്കായ പരമ്പര ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് സ്‌ക്രീനിലെത്തിക്കുന്നത്. കോളെജില്‍ നടക്കുന്ന പ്രശ്‌നങ്ങളും രസകരമായ സംഭവങ്ങളും പറയുന്ന പരമ്പരയുടെ പ്രേക്ഷകര്‍ അധികവും യൂത്തന്മാരാണ്. എന്നാൽ പ്രേക്ഷകർ എല്ലാവരും കാത്തിരിക്കുന്നത് ഋഷിയും സൂര്യയും ഒന്നിക്കുന്നത് കാണാനാണ്. വിവാഹശേഷം ഇരുവരും ഒന്നിച്ച് ഹെലികോപ്ടറില്‍ കറങ്ങുന്ന പ്രൊമോ വന്നതുമുതല്‍ വിവാഹത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
പക്ഷെ വിവാഹത്തിന്‍റേതെന്ന രീതിയില്‍ കാണിച്ച പ്രൊമോ സൂര്യയുടെ സ്വപ്‌നമായിരുന്നു. അടുപ്പിച്ച് ഉണ്ടാകുന്ന കഥാവഴിത്തിരിവുകള്‍ പരമ്പരയെ കലുക്ഷിതമാക്കുമ്പോള്‍, ഇവരുടെ വിവാഹം അടുത്തൊന്നും ഉണ്ടാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ വിവാഹം ഉടനെതന്നെ ഉണ്ടാകുമെന്നാണ് കഴിഞ്ഞദിവസം പങ്കുവച്ച ചിത്രത്തിലൂടെ ഋഷിയെ അവതരിപ്പിക്കുന്ന ബിപിന്‍ പറയുന്നത്. വിവാഹ വസ്ത്രത്തില്‍ സിന്ദൂരം അണിഞ്ഞു നില്‍ക്കുന്ന സൂര്യയുടെയും , ഋഷിയുടെയും ചിത്രം പങ്കുവച്ചുകൊണ്ട് ഋഷി തന്നെയെത്തിയിരിക്കുകയാണ് ഇപ്പോൾ.
ഈ ചിത്രം ഇതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിരുന്നു , എന്നാൽ, ഇതിൽ ഋഷിയോ സൂര്യയോ സോഷ്യൽ മീഡിയയിലൂടെ പ്രതികരണം ഒന്നും നടത്തിക്കണ്ടില്ല. ഇപ്പോഴിതാ ചിത്രം പങ്കുവച്ചുകൊണ്ട് ആരാധകർക്ക് ആശ്വാസം പകർന്നിരിക്കുകയാണ് ഋഷി.
‘ഋഷിയ ഉടനെതന്നെ.. ഈ ചിത്രം ഋഷിയ ചിത്രങ്ങള്‍ ചോദിക്കുന്നവര്‍ക്കായി’ എന്നാണ് കഴിഞ്ഞദിവസം ബിപിന്‍ കുറിച്ചത്. ഇതും സ്വപ്‌നമായിരിക്കുമോ എന്നാണ് ആരാധകര്‍ എല്ലാവരും ഒരേ സ്വരത്തില്‍ ചിത്രത്തിന് കമന്‍റ് ചെയ്തിരിക്കുന്നത്. ഇതെങ്കിലും സ്വപ്‌നമാകരുതേ, ഇനിയെങ്കിലും ഒന്ന് വിവാഹം കഴിക്കു എന്നെല്ലാമാണ് ആളുകള്‍ ചിത്രത്തിന് നല്‍കുന്ന പ്രതികരണം.
എന്നാൽ ഉടനെ തന്നെ സ്വപ്നം സത്യമാകാൻ പോകുന്നു എന്നുകൂടി ഋഷി കുറിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വപ്നം അല്ലെന്നും ആരാധകർ പറയുന്നുണ്ട്. ഏതായാലും ആരാധകരുടെ തർക്കത്തിന് എപ്പിസോഡുകൾ തന്നെയാണ് മറുപടി നൽകേണ്ടത്.
നിലവിൽ കൂടെവിടെ പുത്തൻ കഥാപാത്രങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. അതിഥി ടീച്ചറുടെ കൂട്ടുകാരിയായി രമാദേവി എന്ന ബോൾഡ് ലേഡി എത്തുന്നുണ്ട്. ഇവർ മുന്നേതന്നെ ടീച്ചറിൽ നിന്നും സൂര്യയുടെ കഥകൾ കേട്ടിട്ടുണ്ടെങ്കിലും അതിൽ കൂടുതാൾ സൂര്യയുടെ കഴിവും മിടുക്കും രമാദേവി നേരിൽ കണ്ടു ബോധ്യപ്പെടുകയാണ്. ഇതോടെ രാമദേവിയ്ക്ക് കഥയിൽ വിലപ്പെട്ട റോൾ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.
അതേസമയം , കൂടെവിടെയിൽ വില്ലനായിട്ട് കരിപ്പെട്ടി സാബി റീ എന്റർ ചെയ്യുന്നുണ്ട്. റിഷിയ്ക്കും സൂര്യയ്ക്കും ഒരുപോലെ ശത്രുവായ സാബുവിനെ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്..
സാബുമോനെ കാണുമ്പോൾ തന്നെ ഒരാശ്വാസമാണ് , എന്നാണ് പുത്തൻ പ്രൊമോയിൽ കരിപ്പെട്ടി സാബുവിനെ കണ്ട ആരാധകർ പറയുന്നത്. മിത്രയോടുള്ള വെറുപ്പും ആരാധകർ നല്ലപോലെ പ്രകടിപ്പിക്കുന്നുണ്ട്. മിത്ര ഋഷി കോംബോ വരാവുന്നുണ്ട് റൈറ്റർ മാമാ.. ഈ പോക്കാണെങ്കിൽ ഋഷ്യ എന്ന് പറഞ്ഞവർ ഋഷിത്ര എന്നൊക്കെ പേരിടും … സത്യത്തിൽ ഇതിൽ ആരാ നായിക.. കൂടുതൽ മിത്ര ഋഷി കോംബോ ആണല്ലോ കാണിക്കുന്നത്…. ഞങ്ങൾക്ക് കാണേണ്ടത് അതല്ല മൊതലാളീ സൂര്യ ഋഷി കോംബോയാ.. റൊമാന്റിക് ലവ് ആണ്… പ്ലീസ് അത് കാണിക്കൂ എന്നാണ് ഒരു ആരാധികയുടെ കമന്റ്…
മിത്രയ്ക്കിട്ട് ഒരു ക്വോട്ടേഷൻ സാബു അണ്ണന് തന്നാൽ എടുക്കാമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി കമന്റുകൾ ഉണ്ട്.. ഏതായാലും മിത്രയെ ഓടിക്കാൻ കരിപ്പെട്ടി ഉയിർ ഫാൻസ് വരെ രംഗത്തുവന്നിട്ടുണ്ട്. അതുകൊണ്ട് ഋഷി വേഗം ആ പഴയ കലിപ്പൻ ഋഷിയായി സൂര്യയെ കെട്ടിക്കൊണ്ട് പറക്കണം എന്നാണ് പറയാനുള്ളത്…
about koodevide