Malayalam
ശിവൻ വിളിക്കാൻ വരാതെ സാന്ത്വനം വീട്ടിലേക്ക് തിരികെ ചെല്ലില്ലെന്ന വാശിയിൽ അഞ്ജലി ; ശിവൻ എന്തുതീരുമാനം എടുക്കുമെന്നറിയാൻ ആരാധകർ !
ശിവൻ വിളിക്കാൻ വരാതെ സാന്ത്വനം വീട്ടിലേക്ക് തിരികെ ചെല്ലില്ലെന്ന വാശിയിൽ അഞ്ജലി ; ശിവൻ എന്തുതീരുമാനം എടുക്കുമെന്നറിയാൻ ആരാധകർ !
സാന്ത്വനം വീട്ടിലേക്ക് പുതിയ അതിഥി വരാൻ പോകുന്ന സന്തോഷത്തിലാണ് കുടുംബപ്രേക്ഷകരും . അപര്‍ണ ഗര്‍ഭിണിയാണെന്ന് കഴിഞ്ഞ ദിവസമാണ് പരമ്പരയില്‍ എല്ലാവരും അറിയുന്നത്. പരമ്പരയിലെ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ ശിവനും അഞ്ജലിയും തമ്മില്‍ പിരിഞ്ഞിരിക്കുന്ന വേദനയ്ക്കിടയിലേക്ക് ഒരു കുഞ്ഞുവാവ വരുന്ന സന്തോഷം എത്തിയിരിക്കുകയാണ്.
നേരത്തെ അപർണയ്ക്ക് ബാങ്കിൽ ജോലി ലഭിച്ച എപ്പിസോഡുകൾ സംപ്രേഷണം ചെയ്തപ്പോഴും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ അവയെല്ലാം സ്വീകരിച്ചത്. സീരിയലിന്റെ പുത്തൻ പ്രമോയിൽ ശിവൻ വിളിക്കാൻ വരാതെ തിരികെ സാന്ത്വനം വീട്ടിലേക്ക് താൻ മടങ്ങി വരില്ലെന്ന് തറപ്പിച്ച് പറയുന്ന അഞ്ജലിയെയും കാണാം. എത്രമാത്രം അകന്നിരുന്നാലും ശിവനും അഞ്ജലിക്കും വേര്‍പിരിയാനാകില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
താന്‍ ഇല്ലാത്തതിന്റെ സങ്കടം ശിവനുണ്ടോ, എന്നറിയാനായി അഞ്ജലി ശിവന്റെ അനിയനായ കണ്ണനെ വിളിക്കുന്നതും എന്നാല്‍ അഞ്ജലി ഇല്ലാത്തതിന്റെ യാതൊരു സങ്കടവും ശിവന് ഇല്ലായെന്നും താനും ഏട്ടനും ഇവിടെ അടിപൊളിയാണെന്നും കണ്ണന് പറയുന്ന രംഗങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡുകളിൽ സംപ്രേഷണം ചെയ്തിരുന്നു. അഞ്ജലി ഒരാഴ്ചയോ, പത്ത് ദിവസമോ കഴിഞ്ഞ് വന്നാലും ഇവിടെ കുഴപ്പമില്ലെന്നും ഇവിടെ എല്ലാവരും ഓക്കെയാണെന്നും കണ്ണന് പറയുമ്പോള്‍ അറിയാതെ അഞ്ജലിയുടെ കണ്ണുകൾ നിറയുന്ന രംഗങ്ങളും കഴിഞ്ഞ എപ്പിസോഡുകളിൽ കണ്ടിരുന്നു. എന്നാൽ സത്യാവസ്ഥ അതായിരുന്നില്ല അഞ്ജലി വീട്ടില്‍ നിന്ന് പോയതിന്റെ സങ്കടവും മുമ്പ് നടന്ന സംഭവവുമെല്ലാം ശിവനെ വല്ലാതെ അലട്ടുന്നുണ്ട്.
ശിവാഞ്ജലിയെ പെട്ടന്ന് ഒന്നിപ്പിക്കണമെന്നാണ് സാന്ത്വനത്തിന്റെ എല്ലാ പ്രൊമോ വീഡിയോയിലും ആരാധകര്‍ കമന്റായി ഇടുന്നത്. കൂടാതെ എത്രയുംപെട്ടന്ന് പുതിയ കുഞ്ഞ് അതിഥി സാന്ത്വനം വീട്ടിൽ വരണമെന്ന് ആഗ്രഹമുള്ളതായും ആരാധകർ കുറിക്കുന്നു. സീരിയല്‍ പ്രസവം എന്നൊരു പ്രയോഗം തന്നെയുള്ളതിനാൽ കുഞ്ഞതിഥിയെത്താൻ എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെയാണ് കുഞ്ഞതിഥിയെ ഉടൻ കൊണ്ടുവരണമെന്ന് പ്രേക്ഷകർ ആവശ്യപ്പെടുന്നതും.
about santhwanam
