Connect with us

പകരമാകില്ല എങ്കിലും.. പഴയ ശീതളിന്റെ പുതിയ സന്തോഷം ; അമൃതയുടെ പുത്തൻ ചുവടുവെപ്പ് ആഘോഷമാക്കി ആരാധകർ !

Malayalam

പകരമാകില്ല എങ്കിലും.. പഴയ ശീതളിന്റെ പുതിയ സന്തോഷം ; അമൃതയുടെ പുത്തൻ ചുവടുവെപ്പ് ആഘോഷമാക്കി ആരാധകർ !

പകരമാകില്ല എങ്കിലും.. പഴയ ശീതളിന്റെ പുതിയ സന്തോഷം ; അമൃതയുടെ പുത്തൻ ചുവടുവെപ്പ് ആഘോഷമാക്കി ആരാധകർ !

മലയാളികളുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നായ കുടുംബവിളക്ക് ഇന്ന് ചർച്ചയാകുന്നത് ശീതളിന്റെ പേരിലാണ് . ശീതൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മറിയ താരമാണ് അമൃത നായർ. അമൃത പേരിനെക്കാളും ശീതൾ എന്ന പേരിലൂടെയാണ് നടി അറിയപ്പെടുന്നതും . നടി പാർവതി വിജയ്ക്ക് പകരമാണ് അമൃത കുടുംബവിളക്കിൽ ആദ്യം എത്തുന്നത്. വളരെ പെട്ടന്നുതന്നെ അമൃതയെ ശീതളായി ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ, ശീതളായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുമ്പോഴാണ് നടി സീരിയലിൽ നിന്ന് പിൻമാറുന്നത്. പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയ വാർത്തയായിരുന്നു അത് . അമൃതയ്ക്ക് പകരം അടുത്ത ശീതളായി നടി ശ്രീലക്ഷ്മി ശ്രീകുമാർ ആണ് എത്തിയിരിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. സീരിയലിൽ നിന്ന് പിൻമാറിയതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു താരത്തിന്റെ പോസ്റ്റ്. പുതിയ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് അമൃത കുറിച്ച വാക്കുകൾ വാക്കുകൾ ഇപ്രകാരമായിരുന്നു.

”ചിലത് അവസാനിക്കുന്നത് അതിനേക്കാൾ നല്ലതൊന്ന് വരാനിരിക്കുന്നത് കൊണ്ടാകാം… പകരമാവില്ലെങ്കിൽകൂടി”.. എന്നായിരുന്നു അമൃതയുടെ കുറിപ്പ്. നടിയുടെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു,

മികച്ച കമന്റുകളാണ് നടിയുടെ പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത് . പ്രേക്ഷകർക്ക് ഇപ്പോഴും അവരുടെ ശീതൾ അമൃത തന്നെയാണ് . എല്ലാവരും ഏറെ മിസ് ചെയ്യുന്നു എന്നാണ് പറയുന്നത്. സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ച് പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

അമൃത തന്നെയാണ് സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ച് വെളിപ്പെടുത്തി ആദ്യം എത്തിയത്. ഇൻസ്റ്റഗ്രാമിൽ ലൈവിൽ എത്തിയാണ് താരം ഇക്കാര്യം ആരാധകരോട് പറഞ്ഞത് . സീരിയലിൽ നിന്നും മാറേണ്ട ഒരു സാഹചര്യം വന്നത് കൊണ്ടാണ് പിൻമാരുന്നതെന്നും വ്യക്തിപരമായ കാരണമാണ് എന്നും അമൃത പറഞ്ഞിരുന്നു.

ശീതളിൽ നിന്നും വിട്ടുപോകുന്നതിനു കാരണമായി അമൃത പറഞ്ഞ വാക്കുകൾ ഇങ്ങനെ.. ”ഇന്നലേയും ഇന്നുമായി ഒരുപാട് പേർ പ്രചരിക്കുന്നത് സത്യമാണോ എന്ന് അറിയാൻ തനിക്ക് മെസജ് ചെയ്തിരുന്നു. നല്ല വിഷമമുണ്ട് ഷെയർ ചെയ്യാൻ. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണിത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. വേറെ ചില കാര്യങ്ങൾക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റമെന്നും” അമൃത പറയുന്നു.

കുടുംബവിളക്ക് ടീമിനെ എന്തായാലും മിസ് ചെയ്യുമെന്നും അമൃത പറയുന്നു. തന്റെ ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കിലൂടെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ പ്ലാറ്റ്ഫോമിൽ വർക്ക് ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമാണ്. ഇനി അത് ഉണ്ടാകുമോ എന്ന് അറിയില്ല. കുടുംബവിളക്കിലെ എല്ലാവരേയും മിസ് ചെയ്യും. മികച്ച പിന്തുണയായിരുന്നു നൽകിയത്. ഏറ്റവും കൂടുതൽ വിഷമം എല്ലാവരേയും വേർപിരിഞ്ഞ് പോകുന്നതിലാണ്. വേർപിരിയൽ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അമൃത പറയുന്നു. നല്ല സങ്കടമുണ്ട്. ഈ സങ്കടം മറി കടക്കാൻ മറ്റൊരു സന്തോഷം വരട്ടെ എന്നും താരം വീഡിയോയിൽ പറഞ്ഞിരുന്നു.

കുടുംബവിളക്കിൽ നിന്ന് എങ്ങോട്ടാണ് പോകുന്നതെന്ന് ആരാധകർ അന്നും ചോദിക്കുന്നുണ്ട്. ”ചില തീരുമാനങ്ങൾ എടുക്കുമ്പോൾ മറ്റു ചില നഷ്ടങ്ങൾ ഉണ്ടാകുമെന്നാണ്” സീരിയലിൽ നിന്ന് മാറുന്നതിനെ കുറിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ താരം നൽകിയ മറുപടി. ഇപ്പോഴും അമൃത സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ച് ചോദിച്ച് കൊണ്ട് നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത തന്റെ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർക്കൊപ്പമാണ് ആഘോഷമാക്കാറുള്ളത്.

പുതിയ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ പുതിയ പ്രൊജക്ടിനെ കുറിച്ച് നടി വെളിപ്പെടുത്തിയിട്ടില്ല. അമൃതയുടെ പുതിയ സീരിയലിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് അമൃത ഇതുവരെ എത്തിയതെന്നും നേരിട്ട ഓരോ വെല്ലുവിളികളുയും കുറിച്ചും അമൃത വെളിപ്പെടുത്തിയിരുന്നു. ഇനിയും ഏറെ മുന്നോട്ട് പോകാൻ അമൃതയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കാം…

about amrutha

More in Malayalam

Trending

Recent

To Top