Connect with us

ഹൽദി ആഘോഷിക്കാൻ മണിക്കുട്ടന്റെ മാസ് എൻട്രി; ഭാവി നാത്തൂന്റെ വിവാഹം ആഘോഷമാക്കി ഇഷ; അനൂപിന്റെ സന്തോഷനിമിഷങ്ങൾ വൈറലാക്കി ആരാധകരും!

Malayalam

ഹൽദി ആഘോഷിക്കാൻ മണിക്കുട്ടന്റെ മാസ് എൻട്രി; ഭാവി നാത്തൂന്റെ വിവാഹം ആഘോഷമാക്കി ഇഷ; അനൂപിന്റെ സന്തോഷനിമിഷങ്ങൾ വൈറലാക്കി ആരാധകരും!

ഹൽദി ആഘോഷിക്കാൻ മണിക്കുട്ടന്റെ മാസ് എൻട്രി; ഭാവി നാത്തൂന്റെ വിവാഹം ആഘോഷമാക്കി ഇഷ; അനൂപിന്റെ സന്തോഷനിമിഷങ്ങൾ വൈറലാക്കി ആരാധകരും!

ബിഗ് ബോസ് സീസൺ ത്രീയിലൂടെ മലയാളികൾക്ക് പ്രിയങ്കരമായ താരങ്ങളാണ് മണിക്കുട്ടനും അനൂപ് കൃഷ്ണനും. ഹൗസിനുള്ളിൽ ഒരുപാട് കൂട്ടുകെട്ടുകൾ ഉണ്ടായെങ്കിലും ബിഗ് ബോസിൽ നിന്നും പുറത്തുവന്നതിന് ശേഷവും കൂട്ടുകെട്ട് നിലനിർത്തിയ താരങ്ങളാണ് അനൂപും മണിക്കുട്ടനും.

പതിനഞ്ചു വര്‍ഷങ്ങളായി സിനിമയില്‍ നിന്നും കിട്ടാത്തത്ര സ്‌നേഹവും പിന്തുണയുമാണ് ബിഗ് ബോസില്‍ മത്സരിച്ചപ്പോള്‍ ലഭിച്ചതെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. ബിഗ് ബോസ് സീസണ്‍ 3ലെ വിജയിയായ താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. അനൂപുമായി അടുത്ത സൗഹൃദമുണ്ട് മണിക്കുട്ടന്. അനൂപിന്റെ സഹോദരിയുടെ ഹല്‍ദി ചടങ്ങില്‍ മണിക്കുട്ടന്‍ പങ്കെടുത്തിരുന്നു. മണിക്കുട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സഹോദരിയുടെ വിവാഹം തന്റെ വലിയ സ്വപ്‌നങ്ങളിലൊന്നാണെന്ന് അനൂപ് കൃഷ്ണന്‍ പറഞ്ഞിരുന്നു. അഖിലയെന്നാണ് പേരെങ്കിലും കുഞ്ഞിയെന്നാണ് എല്ലാവരും വിളിക്കുന്നത്. സെപ്റ്റംബര്‍ 12നാണ് സഹോദരിയുടെ വിവാഹമെന്ന് അനൂപ് നേരത്തെ പറഞ്ഞിരുന്നു. അഖിലയുടെയും ഹരിയുടേയും സേവ് ദ ഡേറ്റ് വീഡിയോയും താരം പങ്കിട്ടിരുന്നു. വിവാഹത്തിന് മുന്നോടിയായി നടത്തിയ ഹല്‍ദിയിലെ വിശേഷങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസ് ഫിനാലെയില്‍ മോഹന്‍ലാലിനൊപ്പം താനുണ്ടാവുമ്പോള്‍ മറ്റേ സൈഡില്‍ മണിയും ഉണ്ടാവുമെന്നായിരുന്നു അനൂപ് പറഞ്ഞത്. ഷോയിലെ സൗഹൃദം ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. മണിക്കുട്ടന്റെ വീട്ടിലേക്കെത്തിയ അനൂപിന്റെ ചിത്രങ്ങളായിരുന്നു നേരത്തെ വൈറലായി മാറിയത്. അനൂപിന്റെ കുഞ്ഞിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി മണിക്കുട്ടന്‍ എത്തിയിരുന്നു.

ഹല്‍ദിയില്‍ മാത്രമല്ല വിവാഹത്തിലും മണിക്കുട്ടന്‍ പങ്കെടുത്തിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു മണിക്കുട്ടനെ ചടങ്ങുകളിലേക്ക് അനൂപും കുടുംബവും സ്വാഗതം ചെയ്തത്. മഞ്ഞ നിറത്തിലുള്ള ഷര്‍ട്ടായിരുന്നു മണിക്കുട്ടനും അണിഞ്ഞത്. സഹോദരിയോടും മാതാപിതാക്കളോടുമെല്ലാം സംസാരിക്കുന്ന മണിക്കുട്ടന്റെ വീഡിയോ അനൂപും പങ്കുവെച്ചിരുന്നു. മണിക്കുട്ടനും അനൂപും കുടുംബാംഗങ്ങളും ചേര്‍ന്നായിരുന്നു കുഞ്ഞിയെ വിവാഹ വേദിയിലേക്ക് ആനയിച്ചത്.

അനൂപിന്റെ ഭാവിവധുവായ ഇഷയെന്ന ഐശ്വര്യയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.ബിഗ് ബോസില്‍ വെച്ചായിരുന്നു അനൂപ് തന്റെ പ്രണയം പരസ്യമാക്കിയത്. മാട്രിമോണി ടാസ്‌ക്കില്‍ നിന്നും മാറി നിന്നതിന് ശേഷമുള്ള തുറന്നുപറച്ചില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ അനൂപിന് ആശംസ അറിയിച്ചും ഇഷ എത്തിയിരുന്നു. ആരാണ് ഇഷയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. ഷോയില്‍ നിന്നും പുറത്തെത്തിയതിന് ശേഷമായാണ് അനൂപിന്റേയും ഇഷയുടേയും വിവാഹനിശ്ചയം നടത്തിയത്. ഭാവി നാത്തൂന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഇഷയും എത്തിയിരുന്നു.അനൂപിന്റെ സഹോദരിയുടെ വിവാഹത്തിനെത്തിയ മണിക്കുട്ടന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

about anoop and manikkuttan

More in Malayalam

Trending

Recent

To Top