Connect with us

സുമിത്രയോട് പ്രതികാരത്തിനില്ല; വേദികയ്ക്ക് വീണ്ടും തിരിച്ചടി; രാമകൃഷ്ണന്റെ വാക്കുകൾ വേദികയ്ക്ക് വേദനയാകുന്നു ; കുടുംബവിളക്കിൽ ട്വിസ്റ്റോട് ട്വിസ്റ്റ്!

Malayalam

സുമിത്രയോട് പ്രതികാരത്തിനില്ല; വേദികയ്ക്ക് വീണ്ടും തിരിച്ചടി; രാമകൃഷ്ണന്റെ വാക്കുകൾ വേദികയ്ക്ക് വേദനയാകുന്നു ; കുടുംബവിളക്കിൽ ട്വിസ്റ്റോട് ട്വിസ്റ്റ്!

സുമിത്രയോട് പ്രതികാരത്തിനില്ല; വേദികയ്ക്ക് വീണ്ടും തിരിച്ചടി; രാമകൃഷ്ണന്റെ വാക്കുകൾ വേദികയ്ക്ക് വേദനയാകുന്നു ; കുടുംബവിളക്കിൽ ട്വിസ്റ്റോട് ട്വിസ്റ്റ്!

മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ താല്പര്യത്തോടെ കാണുന്ന മലയാളം പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. റേറ്റിംഗിൽ ആദ്യ സ്ഥാനമാണ് കുടുംബവിളക്കിന്. നടി മീര വാസുദേവ് ആണ് കുടുംബവിളക്കിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയാണിത്. മീരയെ കൂടാതെ നടി ശരണ്യ ആനന്ദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെഗറ്റീവ് വേഷത്തിവലാണ് ശരണ്യ എത്തുന്നത്. കൃഷ്ണകുമാർ മേനോൻ, നൂപിൻ, ആനന്ദ്, അതിര മാധവ് എന്നിവരും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ സീരിയലിൽ അവതരിപ്പിക്കുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സംഭവ ബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

സുമിത്ര എന്ന സ്ത്രീയുടെ ജീവിത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. കുടുംബമായിരുന്നു സുമിത്രയുടെ ലോകം. തന്റെ എല്ലാ സന്തോഷങ്ങളും കുടുംബത്തിന് വേണ്ടി മാറ്റിവെച്ച സുമിത്രയ്ക്ക് വീട്ടിൽ നിന്ന് അവഗണന മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഭർത്താവിൽ നിന്ന് അർഹിച്ച പരിഗണന സുമിത്രയ്ക്ക് ലഭിച്ചിരുന്നില്ല. എങ്കിൽ പോലും ആരോടും ഒരു പരാതിയും ഈ വീട്ടമ്മ പറഞ്ഞിരുന്നില്ല. കെകെ മേനോൻ ആണ് സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥിനെ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തിലേയ്ക്ക് ശരണ്യ ആനന്ദിന്റെ കഥാപാത്രമായ വേദിക വന്നതിന് ശേഷമാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

വേദികയുടെ സ്വാധീനത്തെ തുടർന്ന് സിദ്ധു സുമിത്രയെ ഉപേക്ഷിക്കുകയായിരുന്നു. മക്കൾ ഉൾപ്പെടെ എല്ലാവരു വേദികയെ പിന്തുണച്ചിരുന്നു. രണ്ടാമത്തെ മകൻ പ്രതീഷ് മാത്രമായിരുന്നു അന്ന് അമ്മയെ പിന്തുണച്ചത്. അമ്മയെ പിന്തുണക്കുന്നതിനോടൊപ്പം തന്നെ അച്ഛന്റെ തീരുമാനങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു. ഇത് അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലേൽപ്പിച്ചിരുന്നു. മൂത്തമകൻ അനിരുദ്ധും മകൾ ശീതളും അച്ഛനോടൊപ്പമായിരുന്നു. എന്നാൽ പിന്നീട് ശീതളിന് അമ്മ സുമിത്രയെ മനസ്സിലാക്കി സുമിത്രയുടെ വീട്ടിലേയ്ക്ക് മടങ്ങി വരുകയായിരുന്നു. ഭത്യമാതാവ് സരസ്വതിയും സുമിത്രയ്ക്ക് എതിരാണ്. വേദിക മരുമകളായി വരണമെന്നാണ് ഇവരുടേയും ആഗ്രഹം. എന്നാൽ അച്ഛൻ സുമിത്രയോടൊപ്പമാണ്. മകൻ ഉപേക്ഷിച്ചപ്പോഴും സുമിത്രയ്ക്കൊപ്പം നിന്നത് അമ്മായിയച്ഛൻ ശിവദാസ് മേനോൻ ആയിരുന്നു.

സിദ്ധാർത്ഥ് സുമിത്രയുടെ ജീവിതത്തിൽ നിന്ന് പോയതിന് ശേഷം വിജയങ്ങൾ തേടി എത്തുകയായിരുന്നു. സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയ സുമിത്ര പിന്നീട് ബിസിനസ്സിൽ നേട്ടങ്ങൾ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. സുമിത്രയുടെ വിജയത്തിൽ ഏറ്റവും കൂടുതൽ ദേഷ്യം വേദികയ്ക്ക് ആയിരുന്നു. സുമിത്രയുടെ തോൽവിയാണ് വേദികയുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടായിരുന്നു സിദ്ധുവിനെ വിവാഹം കഴിക്കുന്നത്. തുടക്കത്തിൽ വേദിക വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നുവെങ്കിലും സിദ്ധുവുമായുളള വിവാഹത്തിന് ശേഷ തിരിച്ചടികളായിരുന്നു വേദികയെ തേടി എത്തിയത്. സുമിത്രയ്ക്ക് നേരെ പ്രയോഗിക്കുന്ന എല്ലാം വേദികയ്ക്ക് പാരയായി മാറുകയായിരുന്നു. സിദ്ധുവുമായുള്ള വിവാഹ ശേഷ വേദികയുടെ സകല പ്ലാനും പൊളിയുകയായിരുന്നു.

വിവാഹത്തിന് ശേഷം സിദ്ധുവും ആകെ മാറുകയായിരുന്നു. വേദികയുടെ യഥാർഥ സ്വഭാവം മനസ്സിലാക്കി സിദ്ധാർത്ഥ് ചെയ്തത് തെറ്റായി പോയി എന്ന് തിരിച്ചറിയുകയായിരുന്നു. ഇപ്പോൾ സുമിത്രയെ മൗനമായി പിന്തുണക്കുകയാണ് സിദ്ധു. ഇത് വേദികയെ ചൊടിപ്പിച്ചിട്ടുണ്ട്. കൂടാതെ മക്കളുമായും സിദ്ധാർത്ഥ് അടുത്തിട്ടുണ്ട്. പ്രതീഷിന്റെ വിവാഹത്തിന് ശേഷമാണ് അച്ഛനും മകനും അടുക്കുന്നുത്. വിവാഹത്തിന് പങ്കെടുക്കാൻ കഴിയാതിരുന്ന സിദ്ധാർത്ഥ് വീട്ടിൽ നേരിട്ടെത്തി മകനേയും മരുകളേയും അനുഗ്രഹിക്കുകയായിരുന്നു. ഇത് മറ്റുളളവരെ ഞെട്ടിപ്പിച്ചിരുന്നു. അത് പോലെതന്നെ മകനും മരുമകൾക്കും വിരുന്നും നൽകിയിരുന്നു.

ഇപ്പോഴിത പ്രേക്ഷകർ ആഗ്രഹിച്ചതുപോലെ വേദികയ്ക്ക് വീണ്ടും തിരിച്ചടി കിട്ടിയിരിക്കുകയാണ്. രാമകൃഷ്ണന്റെ രൂപത്തിലാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്. സുമിത്രയോട് പ്രതികാരത്തിനില്ലെന്ന്‌ രാമകൃഷ്ണൻ വേദികയോട് പറഞ്ഞിരിക്കുകയാണ്. രാമകൃഷ്ണൻ കളം മാറിച്ചവിട്ടിയത് വേദികയ്ക്ക് കിട്ടിയ ഏറ്റവുംവലിയ തിരിച്ചടിയാകും. വേദികയുടെ അപ്രതീക്ഷിത തോൽവി ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. തോൽവികൾ ഏറ്റു വാങ്ങാൻ വേദികയുടെ ജീവിതം ഇനിയും ബാക്കി എന്നാണ് ആരാധകർ പറയുന്ന്.

about kudumbavilakk

More in Malayalam

Trending

Recent

To Top