Connect with us

മിസ്സിസ് ഹിറ്റ്ലർ നവദമ്പതികളുടെ വിവാഹ വിരുന്ന് ; സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കുടുംബം ഒരുക്കുന്ന സംഗീത വിരുന്ന് കാണാൻ കുടുംബപ്രേക്ഷകരും !

Malayalam

മിസ്സിസ് ഹിറ്റ്ലർ നവദമ്പതികളുടെ വിവാഹ വിരുന്ന് ; സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കുടുംബം ഒരുക്കുന്ന സംഗീത വിരുന്ന് കാണാൻ കുടുംബപ്രേക്ഷകരും !

മിസ്സിസ് ഹിറ്റ്ലർ നവദമ്പതികളുടെ വിവാഹ വിരുന്ന് ; സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കുടുംബം ഒരുക്കുന്ന സംഗീത വിരുന്ന് കാണാൻ കുടുംബപ്രേക്ഷകരും !

മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് പുതിയൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. സീ കേരളത്തിലെ ഹിറ്റ് സീരിയലായ മിസ്സിസ് ഹിറ്റ്ലർ ജോഡി ഡി കെ യും ജ്യോതിയും ഈ ആഴ്ചയിൽ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിന്റെ സംഗീതാർദ്ര വേദിയിലെത്തുന്നു.

നിർണായക വഴിത്തിരിവുകൾക്കൊടുവിൽ പ്രേക്ഷകരുടെ അഭിപ്രായം പോലെ തന്നെ ഡി കെ- ജ്യോതി ജോഡിയുടെ വിവാഹം നടന്നിരിക്കുകയാണ്. ഏറെ ശ്രദ്ധ നേടിയ എപ്പിസോഡുകൾ ആയിരുന്നു ഇവരുടേത്. ഇവരുടെ വിവാഹ ശേഷമുള്ള ആദ്യ വിരുന്നൊരുക്കിയാണ് സരിഗമപ കുടുംബം അവരെ വരവേൽക്കുന്നത്.

സംഗീതവിരുന്നിനു പത്തര മാറ്റേകാൻ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിലെ കുട്ടി പ്രതിഭകളുടെ മാസ്മരിക പ്രകടനങ്ങളോടൊപ്പം മേഘ്ന വിൻസെന്റ് ഒരു മെലഡി ഗാനം ആലപിക്കുന്നതും ഈയിടെ പുറത്തിറങ്ങിയ ടീസറിൽ കാണാം. മേഘ്നയോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട മറ്റു മിസ്സിസ് ഹിറ്റ്ലർ താരങ്ങളായ ഷാനവാസ് ഷാനു, അക്ഷയ, ലക്ഷ്മി എന്നിവരെയും വീഡിയോയിൽ കാണാം.

മിസ്സിസ് ഹിറ്റ്ലർ പരമ്പരയിലെ കഥാപാത്രങ്ങളായി വേഷപ്പകർച്ച ചെയ്ത് കുട്ടി താരങ്ങൾ പാട്ടിന്റെ ഈ മഹാവേദി ഉത്സവലഹരിയിലാക്കുന്നു. കൂടാതെ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രേക്ഷകരുടെ ഇഷ്ടതാരം ആര്യന്റെ കുട്ടി ഡി കെയായുള്ള രംഗപ്രവേശവും വേദിയിൽ ചിരിയുണർത്തുന്നു . സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കുടുംബവും മിസ്സിസ് ഹിറ്റ്ലർ താരങ്ങളും ഒരുമിച്ചെത്തുന്ന സ്പെഷ്യൽ എപ്പിസോഡ് ഈ വെള്ളിയും ശനിയും രാത്രി 9 മണിക്ക് സീ കേരളത്തിൽ കാണാം.

.ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സംഗീത പ്രേമികളുടെ ഹൃദയം കവർന്ന സരിഗമപ കേരളം ലിറ്റിൽ ചാംപ്സിൽ ജീവയാണ് അവതാരകൻ . പിന്നണി ഗായിക സുജാത മോഹൻ, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് വിധികർത്താക്കൾ.

മലയാളം ടെലിവിഷൻ പ്രേക്ഷകർ ആഘോഷമാക്കിയ മിസ്സിസ് ഹിറ്റ്ലർ വിവാഹ എപ്പിസോഡുകളിൽ സിനിമ താരം അനുശ്രീ മുഖ്യാതിഥിയായിരുന്നു. വ്യത്യസ്തതയാലും വഴിത്തിരിവുകളാലും സമൃദ്ധമായ എപ്പിസോഡുകളിൽ അതിഥിയായി എത്തുന്നതിനു പുറമെ സീരിയലിലെ ആകാംക്ഷ നിറഞ്ഞ ഒരു രംഗത്തിൽ പങ്കു ചേരുകയും ചെയ്തിരുന്നു താരം.

about mrs hitler

Continue Reading
You may also like...

More in Malayalam

Trending