ഷാരൂഖിന്റെ ആഢംബര ബംഗ്ലാവില്‍ താമസിക്കാന്‍ അവസരം ചെയ്യേണ്ടത് ഇത്രമാത്രം
ആരാധകരെ വരവേല്‍ക്കുന്ന കാര്യത്തിലും അവരോടുളള സമീപനത്തിലും ‘ സോ..സിംപിള്‍’ ആണ് ഷാരൂഖ് ഖാന്‍. ആരാധകര്‍ക്ക് ഏറെ സന്തോഷം തരുന്ന വാര്‍ത്തയുമായി എത്തിയിക്കുകാണ് കിംങ് ഖാന്‍ ഇപ്പോള്‍. അദ്ദേഹത്തിന്റെ ആര്‍ഭാട വസതിയില്‍ താമസിക്കാന്‍ ഒരു അവസരം കിട്ടിയാലോ? അത്തരത്തില്‍ ഒരു വലിയ ഓഫറുമായി എത്തിയിരിക്കുകയാണ് താരം.
ഡല്‍ഹിയിലെ പഞ്ച്ശീല്‍ പാര്‍ക്കിന് സമീപമുള്ള വസതിയിലാണ് താമസിക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ താമസിക്കാന്‍ കുറച്ച് കടമ്പകള്‍ കടക്കണം. വെക്കേഷന്‍ റെന്റല്‍ ഓണ്‍ലൈന്‍ കമ്പനിയായ എയര്‍ബിഎന്‍ബിയ്ക്ക് (airbnb) ഒപ്പം ചേര്‍ന്നാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. ‘open are welcome ‘ എന്ന പേര് നല്‍കിയിരിക്കുന്ന മത്സരത്തില്‍ ‘ഇരു കൈയ്യും നീട്ടിയുള്ള സ്വീകരണം’ എന്ന വിഷയത്തെ കുറിച്ചാണ് മത്സരാര്‍ത്ഥികള്‍ എഴുതേണ്ടേത്. നവംബര്‍ 30 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. മത്സരത്തില്‍ വിജയിക്കുന്ന വ്യക്തിയ്ക്ക് പ്രിയപ്പെട്ട ഒരാള്‍ക്ക് ഒപ്പം ഒരു ദിനം ഷാരൂഖിന്റെ ആഢംബര ബംഗ്ലാവില്‍ താമസിക്കാം. ഷാരൂഖ് കുടുംബത്തിന്റെ ഇഷ്ടവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡിന്നറും വിജയ്ക്കായി ഒരുക്കിയിരിക്കും. ഒപ്പം താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും കണ്ട് ആസ്വദിക്കാം.
തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. വിവരങ്ങള്‍ക്കൊപ്പം വീടിന്റെ ചിത്രങ്ങളും പങ്ക് വെച്ചിട്ടുണ്ട്. ‘ഞങ്ങളുടെ ഡല്‍ഹിയിലെ വീട് ഗൗരിഖാന്‍ റീഡിസൈന്‍ ചെയ്യുകയും നൊസ്റ്റാള്‍ജിയയും പ്രണയവും കൊണ്ട് അതിമനോഹരമാക്കുകയും ചെയ്തു. ഞങ്ങളുടെ ഗസ്റ്റ് ആവാനുള്ള ഒരു അവസരമാണ് ഇപ്പോള്‍ ഞങ്ങള്‍ ഒരുക്കുന്നത്.’ ‘ഞങ്ങളുടെ ആദ്യകാലത്തെ നിരവധി ഓര്‍മകള്‍ ഇവിടെയുണ്ട്, ഡല്‍ഹി നഗരത്തിന് ഞങ്ങളുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്,’ എന്നും താരം പോസ്റ്റ് ചെയ്തു.