ഞാന്‍ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതും നോക്കിയിരിക്കാതെ വേറെ പണിയ്ക്ക് പൊയ്ക്കൂടെ മറുപടിയുമായി ശില്‍പ ഷെട്ടി
ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ ഏറെ പരിചിതമാായ മുഖമാണ് ശില്‍പ ഷെട്ടിയുടേത്. തന്റെ നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ വീണ്ടും അമ്മ ആയതിന്റെ സന്തോഷം പങ്ക് വെച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചതിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. ഇപ്പോഴിതാ അവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശില്‍പ.
ആളുകളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. എന്റെ തീരുമാനങ്ങളിലോ, ജീവിതത്തിലോ മറ്റുള്ളവര്‍ കടന്ന് കയറുന്നത് എനിക്ക് ഇഷ്ടമല്ല. അതില്‍ പരിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതുമെല്ലാം നോക്കിയിരിക്കുക അല്ലാതെ ഈ രാജ്യത്ത് വേറെ എത്രയോ കാര്യങ്ങളുണ്ട്. എനിക്കുള്ള സ്വതന്ത്ര്യം അത് എന്റേത് മാത്രമണ്. അതില്‍ ആരും കൈകടുത്തേണ്ട ആവശ്യമില്ലെന്നും ശില്‍പ പറയുന്നു. നേഹ ധൂപിയുമായി നടത്തിയ ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് താരം മനസ്സുതുറന്നത്.