Malayalam
മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും അക്കാര്യത്തിൽ വ്യത്യസ്തമാണ് ; വൺ എന്ന സിനിമ പ്രതീക്ഷിച്ചത് പോലെ റീച്ച് നേടാൻ കഴിഞ്ഞിരുന്നില്ല; മമ്മൂക്കയെയും ദുൽഖറിനെയും കുറിച്ച് പിആർഒ മഞ്ജു!
മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും അക്കാര്യത്തിൽ വ്യത്യസ്തമാണ് ; വൺ എന്ന സിനിമ പ്രതീക്ഷിച്ചത് പോലെ റീച്ച് നേടാൻ കഴിഞ്ഞിരുന്നില്ല; മമ്മൂക്കയെയും ദുൽഖറിനെയും കുറിച്ച് പിആർഒ മഞ്ജു!
മെഗാ സ്റ്റാർ മമ്മൂട്ടിയുടേതായി ഇറങ്ങുന്ന ചിത്രങ്ങൾക്ക് കിട്ടുന്ന അതെ പിന്തുണയാണ് ദുൽഖർ സൽമാനും പ്രേക്ഷകർ കൊടുക്കുന്നത് . ചിത്രങ്ങളൊക്കെ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാതെയാണ് എത്തുന്നതും . മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര പുത്രൻ മറ്റുളള ഭാഷകളിലും കൈനിറയെ ആരാധകരുണ്ട്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അച്ഛനും മകനുമാണ് മമ്മൂട്ടിയും ദുൽഖറും.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പിആർഒ മഞ്ജു ഗോപിനാഥിന്റെ വാക്കുകളാണ്. ദുൽഖർ ചിത്രങ്ങളിലും മമ്മൂട്ടി ചിത്രങ്ങളിലും പി ആർ ഒ ആയി മഞ്ജു ഗോപിനാഥ് പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ വണ്ണിലെ പി ആർ ഒ മഞ്ജു ആയിരുന്നു. മമ്മൂട്ടിയുടേയും ദുൽഖറിന്റേയും പ്രമോഷൻ രീതി വ്യത്യസ്തമാണെന്നാണ് മഞ്ജു പറയുന്നത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ, “മമ്മൂക്കയും ദുൽഖറും വളരെ തിരക്കുളള ആളുകളാണ്. എന്നാൽ മമ്മൂക്ക ടിവി ഷോകളെല്ലാം കൊടുത്ത് ശീലിച്ച് വന്ന ആളാണ്. അതുകൊണ്ട് അദ്ദേഹം അഭിമുഖങ്ങൾ കൊടുക്കുന്നു” എന്നും മഞ്ജു പറയുന്നു. കൂടാതെ മമ്മൂട്ടി ചിത്രമായ വണ്ണിന്റെ പ്രൊമോഷനെ കുറിച്ചു താരം മഞജു പറയുന്നുണ്ട്. ”വൺ സിനിമയിൽ മമ്മൂക്ക അഭിമുഖങ്ങൾ കൊടുത്തില്ലെന്നും പകരം മീറ്റ് ദ പ്രസ് ആയിരുന്നു സംഘടിപ്പിച്ചതെന്നും മഞ്ജു പറയുന്നു. ആ പരിപാടിയിൽ മമ്മൂക്കയോട് മീഡിയയ്ക്ക് ആവശ്യമുള്ള എല്ലാ ചോദ്യങ്ങളും ചോദിക്കാനുള്ള രീതിയലായിരുന്നു മീറ്റ് ദ പ്രസ് സംഘടിപ്പിച്ചത്. അന്ന് വന്ന എല്ലാവർക്കു മമ്മൂട്ടിയോട് ചോദ്യം ചോദിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ടെന്നും മഞ്ജു പറയുന്നുണ്ട്.
ദുൽഖർ ചിത്രമായ സല്യൂട്ടിന്റെ പിആർ ഒ യും മഞ്ജു ഗോപിനാഥ് ആണ് ചെയ്യുന്നത്. ചിത്രത്തിന്റെ ഇതുവരെയുള്ള പി ആർ ഒ വർക്കിനെ കുറിച്ചും പറയുന്നുണ്ട്. ”നിലവിൽ ദുൽഖറിന്റെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാമിലൂടെ ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾ പുത്തു വിടുന്നുണ്ട്. റിലീസിനോട് അടുക്കുമ്പോൾ മറ്റുള്ള രീതിയിലുള്ള പ്രെമോഷനിലേയ്ക്ക് കടക്കും. ദുൽഖർ സൽമാന്റെ നിർമ്മാണ് കമ്പനിയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. കൂടാതെ ദുൽഖറിന്റെ മറ്റൊരു ചിത്രമായ ഒരു യമണ്ടൻ പ്രേമ കഥയും താൻ ആയിരുന്നു പ്രമോട്ട് ചെയ്തിരുന്നത്. ആ സമയത്തും ദുൽഖറിന്റെ അധികം അഭിമുഖങ്ങൾ ടിവിയിൽ വന്നിരുന്നില്ല. അല്ലാതെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രമോഷനൊക്കെ ചെയ്തിരുന്നു. യമണ്ടൻ പ്രണയകഥയ്ക്ക് മറ്റൊരു രീതിയിലുള്ള പ്രെമോഷൻ ആയിരുന്നു ചെയ്തിരുന്നതെന്നും മഞ്ജു” അഭിമുഖത്തിലൂടെ പറഞ്ഞു.
അതേസമയം വൺ എന്ന സിനിമ പ്രതീക്ഷിച്ചത് പോലെ റീച്ച് നേടാൻ കഴിഞ്ഞില്ലെന്നും മഞ്ജു പറയുന്നുണ്ട്. ഈ സിനിമ എല്ലാവരും കണ്ടുവെന്ന് തനിക്ക് തോന്നുന്നില്ല. വളരെ രസകരമായി ചിത്രീകരിച്ച സിനിമയായിരുന്നു. ഒത്തിരി ഹൈപ്പും കിട്ടിയ ചിത്രമായിരുന്നു വൺ. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി പ്രതിസന്ധികൾ വണ്ണിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ആ സമയത്തിന് ശേഷം ഒത്തിരി ചിത്രങ്ങൾ റിലീസിനുണ്ടായിരുന്നു. നമ്മുടെ ചിത്രം മാത്രം പിടിച്ച് നിർത്താൻ കഴിയുമായിരുന്നില്ല. എങ്കിലും ഒരുമാതിര ആളുകളെല്ലാം ഈ ചിത്രം കണ്ടിട്ടുണ്ട്. ടിവിയിലും ഒടിടിയിവുമൊക്കെ ചിത്രം വന്നിരുന്നു. വണ്ണിന് വേണ്ടി ടിവി പ്രെമോഷൻ ഷോ കളും മറ്റും നൽകിയിരുന്നു. മമ്മൂക്ക ഒഴികെ ബാക്കി എല്ലാ താരങ്ങളും അഭിമുഖം നൽകിയിരുന്നു. അദ്ദേഹം പ്രസ് കോൺഫറൻസിന് എത്തിയിരുന്നു. അന്ന് അവിടെ എത്തിയ എല്ലാവർക്കും കേക്ക് മുറിച്ച നൽകിയിരുന്നു. സിനിമയുടെ റിലീസിന് ശേഷമാണ് മമ്മൂക്ക അന്ന് മാധ്യമങ്ങളെ കണ്ടിരുന്നത്.
about mammootty
