Connect with us

ഇത് കൊള്ളാലോ കളി ; സാന്ത്വനവും മൗനരാഗവും പിന്നെ കുടുംബവിളക്കും ; പുത്തൻ സന്തോഷം പങ്കുവച്ച് കെ കെ മേനോനും ചിപ്പിയും !

Malayalam

ഇത് കൊള്ളാലോ കളി ; സാന്ത്വനവും മൗനരാഗവും പിന്നെ കുടുംബവിളക്കും ; പുത്തൻ സന്തോഷം പങ്കുവച്ച് കെ കെ മേനോനും ചിപ്പിയും !

ഇത് കൊള്ളാലോ കളി ; സാന്ത്വനവും മൗനരാഗവും പിന്നെ കുടുംബവിളക്കും ; പുത്തൻ സന്തോഷം പങ്കുവച്ച് കെ കെ മേനോനും ചിപ്പിയും !

മലയാളി കുടുംബ പ്രേക്ഷകർ ഒരുപോലെ ആസ്വദിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക് . കഴിഞ്ഞ വര്‍ഷം ആരംഭിച്ച പരമ്പര റേറ്റിംഗില്‍ തുടർച്ചയായി മുന്നില്‍ നില്‍ക്കുന്ന പരമ്പര കൂടിയാണ്. കുടുംബവിളക്കിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് സിദ്ധാർത്ഥ്. സിദ്ധാർത്ഥിലൂടെ ആരാധകർക്കിടയിൽ തിളങ്ങിയ നടനാണ് മേനോന്‍. ജനപ്രിയ പരമ്പരയുടെ വിജയം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. വൈക്കം സ്വദേശിയായ കെകെ മേനോന്‍ സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ 17 വര്‍ഷമായി ബാങ്ക്, ഓട്ടോ മൊബൈല്‍ മേഖലകളിലും നടന്‍ ജോലി ചെയ്യുന്നുമുണ്ട്.

സീരിയലുകള്‍ക്കൊപ്പം തന്നെ മലയാളത്തിലും തമിഴിലുമായി നിരവധി ഷോര്‍ട്ട് ഫിലിം, സിനിമകള്‍ എന്നിവയിലും കുടുംബവിളക്ക് താരം അഭിനയിച്ചു. വ്യൂഹം, വേലെെക്കാരന്‍, ഇമെയ്ക നൊടികള്‍, നാച്ചിയാര്‍, കണ്ണും കണ്ണും കൊളളയടിത്താല്‍, പാർവതി ചിത്രം ഉയരെ തുടങ്ങിയ സിനിമകളിലും കെകെ മേനോന്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ അഞ്ജലി മേനോന്റെ കൂടെ സിനിമയിലും കുടുംബവിളക്ക് താരം എത്തി. അതേസമയം കുടുംബവിളക്കിന് പിന്നാലെ മറ്റൊരു പരമ്പരയിലേക്കും എത്തുകയാണ് കെ കെ മേനോന്‍.

തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതിന്‌റെ സന്തോഷം നടന്‍ പങ്കുവെച്ചത്. നടി ചിപ്പി കേന്ദ്രകഥാപാത്രമായി എത്തുന്ന തമിഴ് പരമ്പര മൗനരാഗം 2വിലാണ് കെ കെ മേനോന്‍ ജോയിന്‍ ചെയ്തത്. മൗനരാഗം 2 ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കെകെ മേനോന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എത്തിയത്. നടന്‌റെ വാക്കുകളിലേക്ക്‌; ‘വണക്കം തമിഴകം, സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുന്നു; ഇന്ന് മുതല്‍ ഞാന്‍ മൗനരാഗം 2വിന്‌റെ ഭാഗമാവുന്നു’.

ഈ നല്ലൊരു അവസരം തന്ന ദൈവത്തിന് നന്ദി. ഒപ്പം ചാനലിനും അണിയറ പ്രവര്‍ത്തകര്‍ക്കും തന്‌റെ സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം നന്ദി എന്നാണ് കെകെ മേനോന്‍ കുറിച്ചത്. നടന്റെ പോസ്റ്റിന് പിന്നാലെ അഭിനന്ദനങ്ങള്‍ അറിയിച്ച് കുടുംബവിളക്കിലെ സുമിത്ര എത്തിയിരുന്നു. ‘അഭിനന്ദനങ്ങള്‍. മൗനരാഗം 2വിന്‌റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് കുടുംബവിളക്കിലെ സുമിത്രയായിട്ടെത്തുന്ന മീരാ വാസുദേവ് കുറിച്ചത്.

മീരയ്ക്ക് പുറമെ മറ്റ് നിരവധി താരങ്ങളും ആരാധകരുമെല്ലാം തന്നെ കെ കെ മേനോന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് മൗനരാഗം 2 വിജയ് ടിവിയില്‍ തുടങ്ങിയത്. പരമ്പരയിൽ അഭിനയിക്കുന്നതിനോടൊപ്പം ചിപ്പി രഞ്ജിത്ത് തന്നെയാണ് പരമ്പര നിര്‍മ്മിക്കുന്നതും . കൃതിക, രവീണ, ശില്‍പ്പ നായര്‍, രാജീവ് പരമേശ്വര്‍, ഷമിത ശ്രീകുമാര്‍, ഷെറിന്‍ ഫര്‍ഹാന ഉള്‍പ്പെടെയുളള താരങ്ങളും പരമ്പരയില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൗനരാഗം രണ്ടാം ഭാഗത്തിൽ തമിഴിലേക്ക് പോകുമ്പോൾ തന്നെ മലയാളത്തില്‍ സാന്ത്വനത്തിലും ചിപ്പി എത്തുന്നു. മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പര സാന്ത്വനവും ചിപ്പി തന്നെയാണ് നിർമ്മിക്കുന്നത്.

മൗനരാഗം ആദ്യ ഭാഗത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. തുടര്‍ന്നാണ് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. കുടുംബവിളക്കിന് പുറമെ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയാണ് സാന്ത്വനം. രണ്ട് സീരിയലുകളും മികച്ച റേറ്റിംഗോടെയാണ് മുന്നേറുന്നത്. തമിഴ് പരമ്പര പാണ്ഡ്യന്‍ സ്റ്റോര്‍സിന്‌റെ റീമേക്കായാണ് സാന്ത്വനം എത്തിയത്. ബംഗാളി പരമ്പര ശ്രീമോയിയുടെ റീമേക്കായി കുടുംബവിളക്കും എത്തി.

മൗനരാഗത്തിനും മലയാളത്തിലും തമിഴിലും മികച്ച പ്രതികരണമാണ് ഉള്ളത്. ഈ മൂന്ന് സീരിയലുകൾ തമ്മിൽ ഇപ്പോൾ ഇങ്ങനെ ഒരു ബന്ധം കൂടി ഉണ്ടായിരിക്കുകയാണ്. പിന്നണിയിൽ ചിപ്പിയായതുകൊണ്ട് തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് പരമ്പരകളെ കാണുന്നത്. പരമ്പരകളുടെ നിലവാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഈ വർഷത്തെ ടെലിവിഷൻ അവാർഡിന് അടുത്തവർഷം മൂല്യമുയർത്തിക്കൊണ്ടുതന്നെ മറുപടി നല്കാൻ പുതിയ പരമ്പരയിലൂടെയൊക്കെ സാധിക്കട്ടെ.

More in Malayalam

Trending

Recent

To Top