മലയാളികളുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. സിത്താരയോടൊപ്പം താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സിത്താര ഇടയ്ക്ക് തന്റെ കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ സിതാര തൻ്റെ പ്രിയതമന് പിറന്നാളാശംസ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ്
ഡോക്ടർ സജീവാണ് സിതാരയുടെ ഭർത്താവ്. ഇരുവരും ചേർന്ന് കൊച്ചിയിൽ ഒരു കഫെയും നടത്തുന്നുണ്ട്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. യൂണിവേഴ്സിറ്റി കോളേജിലായിരുന്നു ഇരുവരുടെയും പഠനം.പ്രിയപ്പെട്ടവൻ്റെ പിറന്നാൾ ദിനത്തിൽ സിതാര ഫേസ്ബുക്കിലൂടെ നൽകിയ ആശംസാകുറിപ്പാണ് ശ്രദ്ധ നേടുന്നത്
കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.
‘ഇതിലോരോ കാലത്തിലും സമയത്തിലും ഓരോരോ മട്ടിലും മാതിരിയിലും ആണ് ഞാൻ… സങ്കടം, സന്തോഷം, വിഷാദം, ആഹ്ലാദം, അമിതാവേശം മാറി മാറി അങ്ങനെ … അപ്പോഴൊക്കെയും പാറ പോലെ മാറാതെ ഇരിക്കണ ഈ ചങ്ങായി അടിപൊളിയാണ്!!!ആത്മാർത്ഥതക്ക് മെഡലുണ്ടെങ്കിൽ ഗോൾഡ് ഇങ്ങക്കുതന്നെ!!! വേണ്ടകാലത്ത്, വേണ്ടനേരത്ത് കൃത്യമായി വന്ന് കൈതന്നു ഞെട്ടിക്കുന്ന ഈ സുജായിക്കെന്റെ പിറന്നാൾ സ്നേഹം!!! You are a blessing to your friends and dear ones!! @drsajishm #happybirthday #muchlove #prayers #supportsystem #daughtersdearest’
തുടർന്ന് നിരവധി പേരാണ് സിതാരയുടെ ഭർത്താവിന് ആശംസയുമായി എത്തുന്നത്. തൻ്റെ മൂഡ് ഓരോ സമയത്തും ഓരോന്നാണ് എന്നും അപ്പോഴൊക്കെ ഒരേ മനസ്സോടെ കൂടെ നിൽക്കുന്ന ഭർത്താവ് അടിപൊളിയാണ് എന്നും ആത്മാർത്ഥതയ്ക്ക് മെഡലുണ്ടെങ്കിഷ അതിലെ ഗോൾഡ് തന്നെ അർഹതപ്പെട്ട ആളാണ് ഭർത്താവെന്നും സിതാര പറഞ്ഞിരുന്നു. വേണ്ടപ്പോഴൊക്കെ വേണ്ടപോലെ വന്ന് കൈതന്ന് ഞെട്ടിക്കാറുണ്ടെന്നും സജീഷിൻ്റെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കുമൊക്കെ സജീഷൊരു അനുഗ്രഹമാണെന്നും വലിയ സപ്പോർട്ടിങ് സിസ്റ്റമാണെന്നും മകളുടെ പ്രിയപ്പെട്ടവനാണെന്നുമൊക്കെ സിതാര കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള് ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...