Malayalam
കൂടെവിടെ കുതിപ്പ് തുടങ്ങി മക്കളെ..;ഇത്രനാളും സംഭവിച്ചത് ഇതായിരുന്നു ; ഇനി പൊളിക്കും !
കൂടെവിടെ കുതിപ്പ് തുടങ്ങി മക്കളെ..;ഇത്രനാളും സംഭവിച്ചത് ഇതായിരുന്നു ; ഇനി പൊളിക്കും !
ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച സമയത്ത് സീരിയലുകളുടെ നിലവാരത്തെ കുറിച്ചുള്ള പരാമര്‍ശം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മോശക്കാരായി ചിത്രീകരിക്കുന്നു എന്നതടക്കം നിരവധി ആരോപണങ്ങളാണ് സീരിയലുകള്‍ക്ക് നേരെ ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ ശക്തമായി എതിര്‍പ്പുമായി കുടുംബവിളക്ക് സീരിയലിന്റെ തിരിക്കഥാകൃത്തും രംഗത്ത് വന്നിരുന്നു.
പോയവാരം ഏഷ്യാനെറ്റ് സീരിയലുകളുടെ പുതിയ റേറ്റിങ് കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ പതിയായി റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന കുടുംബവിളക്ക് ഇത്തവണയും ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. വലിയ കുതിച്ചുചാട്ടമൊന്നും ഉണ്ടാക്കിയിട്ടില്ലങ്കിലും ഒന്നാം സ്ഥാനം ഇത്തവണയും നഷ്ട്ടപ്പെടുത്താതിരിക്കാൻ കുടുംബവിളക്കിന് സാധിച്ചു. 19 .4 ആണ് കുടുംബവിളക്കിന്റെ പോയിന്റ്. സാധാരണക്കാരിയായൊരു വീട്ടമ്മ നടത്തുന്ന പോരാട്ടത്തിന്റെയും വിജയത്തിന്റെയും കഥയാണ് സീരിയലിന് ഇതിവൃത്തം.
മാസങ്ങളായി ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം കുടുംബവിളക്കിന് ആയിരുന്നു. ഒപ്പത്തിനൊപ്പം മത്സരിച്ച് പലരും എത്തിയെങ്കിലും ഒന്നാമതിന് മാത്രം മാറ്റമില്ല. ഈ ആഴ്ചത്തെ പുതിയ കണക്കിലും അങ്ങനെ തന്നെയാണ്. ഈ സന്തോഷം പങ്കുവെച്ച് കുടുംബവിളക്കിലെ താരങ്ങളായ ആതിര മാധവ്, നുബിന്‍ ജോണി, കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേരും രംഗത്ത് വന്നിട്ടുണ്ട്.
തൊട്ട് പിന്നില്‍ സാന്ത്വനം സീരിയലായിരുന്നു. മുന്‍പ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സാന്ത്വനം രണ്ടാമതായി പിന്തള്ളപ്പെട്ടിരുന്നു. ലോക്ഡൗണില്‍ ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നതോടെയാണ് സാന്ത്വനം പിന്നിലായത്. 17.7 എന്ന നിലയില്‍ കുടുംബവിളക്കിന് തൊട്ട് പിന്നീലായി തുടരുന്നുണ്ട്. ആഴ്ചകളായി ഇതേ പൊസിഷനില്‍ തന്നെയാണെങ്കിലും വരും ദിവസങ്ങളില്‍ മാറ്റം ഉണ്ടാവുമെന്നാണ് കരുതുന്നത്. കാരണം സാന്ത്വനത്തിന്റെ റേറ്റിങ് പോയിന്റിൽ ഉയർച്ച ഉണ്ട്. അതുകൂടാതെ നിലവില്‍ വലിയ പ്രേക്ഷക പ്രശംസ നേടിത്തന്നെയാണ് സാന്ത്വനം മുന്നോട്ട് പോകുന്നത്.
സാന്ത്വനത്തിന് തൊട്ട് പിന്നിലായി മൂന്നാം സ്ഥാനത്തുള്ളത് അമ്മയറിയാതെ ആണ്. 16 ആണ് അമ്മയറിയാത്തയുടെ പോയിന്റ് നില. അപര്‍ണയും വിനീതും തമ്മിലുള്ള വിവാഹശേഷം സീരിയലില്‍ മറ്റൊരു വിവാഹം കൂടി നടക്കാന്‍ പോവുകയാണ്. അമ്പാടിയും അലീനയും തമ്മിലുള്ള വിവാഹം ഉടനെ നടത്തണമെന്ന് കുടുംബത്തിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. കേസും ബഹളവുമൊക്കെയായി പോയി കൊണ്ടിരുന്ന സീരിയലിലേക്ക് ഇപ്പോള്‍ പ്രണയം കൂടി വന്നതോട് കൂടി നല്ല റിവ്യൂ ആണ് ലഭിക്കുന്നത്.
അതേ സമയം കുറഞ്ഞ കാലം കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി തൂവല്‍സ്പര്‍ശം മാറിയിരിക്കുകയാണ്. പോലീസുകാരിയായ ചേച്ചിയും കള്ളക്കടത്തുകാരിയായ അനിയത്തിയുടെയും കഥയാണ് സീരിയല്‍ പറയുന്നത്. ചെറുപ്പത്തിലേ സഹോദരിമാര്‍ തമ്മില്‍ വേര്‍പിരിഞ്ഞെങ്കിലും വലുതായപ്പോള്‍ അനിയത്തിയെ കണ്ടെത്താന്‍ ഇറങ്ങിയിരിക്കുകയാണ് ചേച്ചി. ശേഷം മൗനരാഗം ആണ്. പക്ഷെ മൗനരാഗത്തിന് വലിയ റേറ്റിങ് വ്യത്യാസം ഉണ്ടായിട്ടില്ല. തൂവൽ സ്പർശം മൗനരാഗത്തെ കടത്തിവെട്ടിയെന്ന് പറയേണ്ടിവരും.
തൊട്ടുതാഴയാണ് ജനപ്രീതിയിൽ മുന്നിലുള്ള മറ്റൊരു പരമ്പരയായി കൂടെവിടെയുള്ളത്. ഇത്തവണ കൂടെവിടേയ്‌ക്ക് നല്ലൊരു മാറ്റം സംഭവിച്ചിട്ടുണ്ട്. മുൻപുള്ള പോയിന്റിൽ നിന്നും കൂടെവിടെ നല്ല മെച്ചപ്പെട്ടു എന്നാണ് പോയിന്റിൽ നിന്നും മനസിലാകുന്നത്. കഴിഞ്ഞ പ്രാവിശ്യം 11 .5 ആയിരുന്നു നേടിയതെങ്കിൽ ഇത്തവണ 13 .5 ആണ് നേടിയിരിക്കുന്നത്. 14 പോയിന്റ് വാങ്ങിയിട്ടുള്ള മൗനരാഗത്തിന് തൊട്ടുതഴയാണ്.. അപ്പോൾ അടുത്ത പ്രാവശ്യം കൂടെവിടെ റേറ്റിങ്ങിൽ ഒരു സ്റ്റെപ്പ് മുന്നിലെത്താൻ സാധ്യതയുണ്ട്.
കൂടെവിടെ കഴിഞ്ഞാൽ പിന്നെ പാടാത്ത പൈങ്കിളിയാണ് ഉള്ളത്. പാടാത്ത പൈങ്കിളി നല്ല പോലെ റേറ്റിങ്ങിൽ മുന്നിലെത്തിയ സീരിയൽ ആയിരുന്നു. എന്നാൽ, സൂരജ് പോയതോടെ പ്രേക്ഷകർ സീരിയൽ കാണൽ നിർത്തിയതാണ് പാടാത്ത പൈങ്കിളിക്ക് വിനയായത്. എങ്കിലും പോയിന്റ് പരിശോധിക്കുമ്പോൾ പാടാത്ത പൈങ്കിളി അല്പം മുന്നേറി.
തീർച്ചയായും ഇവിടെ ഒരു പോൾ നടത്തിയാൽ കൂടെവിടെ തന്നെയാകും മുന്നിലെത്തുക..എന്നിട്ട് എന്തുകൊണ്ട് കൂടെവിടെ ടിആർപി റേറ്റിംഗിൽ അതായത് ടെലിവിഷൻ റേറ്റിംഗ് പോയിന്റ് അഥവാ ടാർഗെറ്റ് റേറ്റിങ് പോയ്ന്റ്റിൽ മുന്നിലെത്തുന്നില്ല എന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട്. അതിൽ ഒരു പ്രോബ്ലം സമയം കുറച്ചു എന്നതുതന്നെയാകാം… കൂടെവിടെ കുറേനാളുകളായി വെറും 15 മിനുട്ട് മാത്രമായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ വീണ്ടും അര മണിക്കൂർ ആക്കിയിട്ടുണ്ട്. അതുകൊണ്ട് അടുത്തപ്രാവശ്യം ഇപ്പോഴുള്ളതിലും നല്ലൊരു കുതിപ്പ് പ്രതീക്ഷിക്കാം.
പിന്നെ ആദി സാർ പരമ്പരയിൽ മിസ്സിങ്ങാണ്.. ആദി സാറായിട്ട് എത്തിയ കൃഷ്ണ കുമാർ പിന്മാറിയെന്നത് താരം തന്നെ അറിയിച്ചിരുന്നു. എന്നാൽ കൃഷ്ണകുമാർ തന്നെ വേണമെന്നാണ് ആരാധകരുടെ ആവശ്യം. അതോടൊപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. ടെലിവിഷനിൽ ആ സമയത്ത് കാണുന്ന കണക്ക് അനുസരിച്ചാണ് ടിആർപി കാൽക്കുലേഷൻ നടത്തുന്നത്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാകും. അതുകൊണ്ട് എല്ലാവരും ടിവിയിൽ തന്നെ പരമ്പര കാണുക.. കഥ മുൻകൂട്ടി അറിഞ്ഞാലും ടിവിയിൽ കാണാതിരിക്കരുത്. ടിവിയിൽ തന്നെ കാണുക… അടുത്തപ്രാവശ്യം കൂടെവിടെയെ മുന്നിലെത്തട്ടെ എന്നാശംസിക്കുന്നു.
about koodevide
