Connect with us

ശിവാഞ്ജലിമാരുടെ പിണക്കം മാറാനുള്ള പ്രാർത്ഥന വെറുതെയായി; കാര്യം അറിയാതെ വീണ്ടും വേദനിക്കുന്ന അഞ്ജലി; നിരാശയോടെ ആരാധകർ !

Malayalam

ശിവാഞ്ജലിമാരുടെ പിണക്കം മാറാനുള്ള പ്രാർത്ഥന വെറുതെയായി; കാര്യം അറിയാതെ വീണ്ടും വേദനിക്കുന്ന അഞ്ജലി; നിരാശയോടെ ആരാധകർ !

ശിവാഞ്ജലിമാരുടെ പിണക്കം മാറാനുള്ള പ്രാർത്ഥന വെറുതെയായി; കാര്യം അറിയാതെ വീണ്ടും വേദനിക്കുന്ന അഞ്ജലി; നിരാശയോടെ ആരാധകർ !

മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയ ഏഷ്യാനെറ്റ് പരമ്പരയാണ് സാന്ത്വനം. എന്നാൽ, ഇപ്പോഴുള്ള സീരിയല്‍ എപ്പിസോഡുകൾ ഏറെ വേദനയോടെയാണ് പ്രേക്ഷകര്‍ കണ്ടുതീർണക്കുന്നത്. ശിവാഞ്ജലിമാരുടെ പിണക്കം എത്രയും വേഗം തീരണേ ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിയ്ക്കുകയാണ് ആരാധകര്‍.

എന്നാല്‍ പുതിയ പ്രൊമോ പുറത്തുവന്നതോടെ ആ പിണക്കം അടുത്തെങ്ങും തീരുന്ന ലക്ഷണം ഇല്ല എന്നാണ് ആരാധകർ പറയുന്നത് . പുതിയ പ്രമോ വീഡിയോയില്‍ അഞ്ജലിയും ശിവനും തമ്മിലുള്ള തെറ്റിദ്ധാരണ വീണ്ടും കൂടുന്നതായിട്ടാണ് കാണിക്കുന്നത് ശിവനെ കുറിച്ച് ചോദിച്ച് അഞ്ജലി വിളിയ്ക്കുമ്പോൾ കണ്ണൻ ആണ് ഫോൺ എടുക്കുന്നത്. കളിയായി കണ്ണൻ അപ്പോൾ അഞ്ജലിയോട് പറയുന്ന കാര്യങ്ങൾ അഞ്ജലിയുടെ മനസിനെ വീണ്ടും മുറിവേൽപ്പിക്കുകയാണ്.

കാണാതിരിക്കുമ്പോള്‍ ശിവനും അഞ്ജലിയ്ക്കും പരസ്പരം ഉള്ള സ്‌നേഹം തിരിച്ചറിയുന്നുണ്ട്. എന്നാല്‍ തുറന്ന് സംസാരിക്കാന്‍ അപ്പോഴും അവര്‍ തയ്യാറാവുന്നില്ല. ശിവനെ കുറിച്ച് ചോദിക്കാന്‍ കണ്ണനെ വിളിയ്ക്കുന്ന അഞ്ജുവിന് ലഭിയ്ക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ്. ശിവന്‍ സന്തോഷവാനാണെന്നും, അടിച്ചു പൊളിച്ചാണ് ജീവിയ്ക്കുന്നത് എന്നും കണ്ണന്‍ പറയുന്നത് വിശ്വസിയ്ക്കുന്ന അഞ്ജലി ആകെ വിഷമിയ്ക്കുന്നു.

ശിവനും അഞ്ജലിയ്ക്കും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി ബാലനും തോന്നുന്നു. എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും തുറന്ന് പറയാന്‍ ബാലന്‍ ആവശ്യപ്പെടുന്നു. ശിവന്‍ പറയാതെ തന്നെ പ്രശ്‌നം ഉണ്ടെന്ന് മനസ്സിലാക്കി ബാലന്‍ അഞ്ജലിയെയും വിളിയ്ക്കുന്നുണ്ട്. തിരിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് എന്ത് സംഭവിയ്ക്കും എന്ന് അറിയാന്‍ കാത്തിരിയ്ക്കുകയാണ് ശിവാഞ്ജലി ഫാന്‍സ്.

അതേ സമയം അപ്പു ഒരു ജോലിയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നത് കണ്ട് ബാലന്‍ ബാങ്കില്‍ ജോലി ശരിയാക്കി കൊടുക്കുന്നു. എന്നാല്‍ ആദ്യ ദിവസം ജോലിയ്ക്ക് പോകുമ്പോഴേക്കും അപ്പുവിന് മടി തുടങ്ങി. ബാങ്കില്‍ പോകാനുള്ള മടി കൊണ്ട് അപ്പു ചെയ്തു കൂട്ടുന്ന വേലത്തരങ്ങളാണ് കഴിഞ്ഞ എപ്പിസോഡിലെ തമാശ. അടുത്ത എപ്പിസോഡ് ആവുമ്പോഴേക്കും ജോലിയ്ക്ക് പോകുന്നതില്‍ നന്ന് അപ്പു ഒഴിവാകും എന്ന കാര്യത്തില്‍ ഹരിയ്ക്ക് ഉള്ളത് പോലെ സംശയം പ്രേക്ഷകര്‍ക്കും വന്ന് തുടങ്ങിയിട്ടുണ്ട്.

about santhwanam

More in Malayalam

Trending

Recent

To Top