Connect with us

ഉടനെ സ്വന്തമാകും! ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആ സുവർണ്ണ നിമിഷം, പേര് അറിയേണ്ടേ….സർപ്രൈസ് പൊട്ടിച്ച് മണിക്കുട്ടൻ

Malayalam

ഉടനെ സ്വന്തമാകും! ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആ സുവർണ്ണ നിമിഷം, പേര് അറിയേണ്ടേ….സർപ്രൈസ് പൊട്ടിച്ച് മണിക്കുട്ടൻ

ഉടനെ സ്വന്തമാകും! ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ആ സുവർണ്ണ നിമിഷം, പേര് അറിയേണ്ടേ….സർപ്രൈസ് പൊട്ടിച്ച് മണിക്കുട്ടൻ

ബിഗ് ബോസ് വിജയിയായ മണിക്കുട്ടന് ഒന്നാം സമ്മാനമായ ഫ്ലാറ്റ് കിട്ടിയോ എന്നുളള ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കഴിഞ്ഞ കുറച്ച് ദിവസമായി ചോദിച്ച് കൊണ്ടിരിക്കുന്നത്. ആ സംശയത്തിന് മണിക്കുട്ടൻ തന്നെ ഉത്തരം നൽകി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. മണിക്കുട്ടൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

മണികുട്ടന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു

എന്റെ ഏറ്റവും വലിയ ഒരു സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് മത്സരത്തിൽ എന്റെ പെർഫോമെൻസ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകൾ നൽകിയ എന്റെ പ്രിയ പ്രേക്ഷകരോട് കോൺഫിഡന്റ് ഗ്രൂപ്പ് എന്നെ വിളിച്ച സന്തോഷം അറിയിക്കുന്നു. ഉടനെ തന്നെ എനിയ്ക്ക് വീട് കൈമാറുമെന്ന വിവരം അറിയിച്ചു. നിങ്ങൾ തന്ന സ്നേഹ സമ്മാനമാണ് ഈ വീട്. അതിനാൽ അതിന്റെ പേരും അങ്ങനെ തന്നെയായിരിക്കും. വിജയിച്ച എന്നെ വിളിച്ച് ആശംസകൾ അറിയിച്ച കോൺഫിഡന്റ് ഗ്രൂപ്പ്, lana technologies,asianet,bigg boss show എന്നെ എന്നും സ്നേഹിക്കുന്ന, എന്നും പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്വപ്നമായ വീടിനും സിനിമയ്ക്കും ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർ, എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു എന്നാണ് മണിക്കുട്ടൻ കുറിച്ചത്.

ഇന്നലെ ലൈവ് വന്നപ്പോൾ എംകെ പറഞ്ഞത് കോൺഫിഡന്റ് ഗ്രൂപ്പ് കേട്ട് കാണും. എന്തായാലും അഭിനന്ദനങ്ങൾ, ചേട്ടനോടുള്ള സ്നേഹമേ അത് ഒരിക്കലും നിർവചിക്കാൻ കഴിയാത്തതാണ്. എന്നും കൂടെ ഉണ്ടാകും ചേട്ടന്റെ പുതിയ പ്രൊജക്റ്റിന് വേണ്ടിയാണ് ഇപ്പോൾ കാത്തിരിക്കുന്നത് തുടങ്ങിയ ക മന്റുകളാണ് ആരാധകർ കുറിച്ചത്

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവില്‍ മണിക്കുട്ടനും അനൂപ് കൃഷ്ണനും ഒന്നിച്ചെത്തിയിരുന്നു മണിക്കുട്ടന്റെ വീട്ടിലേക്ക് സര്‍പ്രൈസ് ആയാണ് അനൂപ് എത്തിയത്. മണിക്കുട്ടന്‍ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. താനാണ് ബിഗ് ബോസ് വിജയി ആയതെന്ന് ചാനലുകാര്‍ അറിഞ്ഞ് കാണില്ല എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. ഇതിന് പിന്നിലെ കാരണവും താരം പറഞ്ഞിരുന്നു

താന്‍ ലൈവില്‍ വരുന്നില്ലെന്ന പരാതിയായിരുന്നു എല്ലാവര്‍ക്കും എന്ന് പറഞ്ഞാണ് മണിക്കുട്ടന്‍ വീഡിയോ തുടങ്ങിയത്. ഇന്ന് വീട്ടിലൊരു ഭയങ്കര സംഭവം നടന്നിരിക്കുകയാണ്. ഇത്രയും കാലത്തെ സിനിമാജീവിതത്തിനിടയില്‍ സെലിബ്രിറ്റി സുഹൃത്തുക്കളാരും തന്റെ വീട്ടില്‍ വന്നിട്ടില്ല. അത്തരത്തില്‍ ഒരു ചരിത്രനിമിഷം ഉണ്ടായിരിക്കുകയാണ്. തന്റെ ഒരു സുഹൃത്ത് ഇവിടെ വന്നിട്ടുണ്ട്.

തന്റെ സുഹൃത്താണെങ്കിലും നമ്മള്‍ക്കെല്ലാവര്‍ക്കും അദ്ദേഹമൊരു സെലിബ്രിറ്റിയാണ് എന്ന് സൂചിപ്പിച്ച് കൊണ്ടാണ് അനൂപ് കൃഷ്ണനെ പരിചയപ്പെടുത്തുന്നത്. നേരത്തെ അനൂപ് വീട്ടില്‍ വന്നപ്പോള്‍ അമ്മയ്ക്കും പപ്പയ്ക്കും കോവിഡ് ആയിരുന്നു. അവര്‍ക്ക് കോവിഡ് നെഗറ്റീവ് ആയപ്പോഴാണ് അനൂപ് വീണ്ടും എത്തിയതെന്ന് മണിക്കുട്ടന്‍ പറയുന്നത്. അതേസമയം, അനൂപ് ഇവിടെ വന്ന് രണ്ട് മൂന്ന് ഫ്ളാറ്റ് അന്വേഷിച്ച് പോയതായും മണിക്കുട്ടന്‍ പറയുന്നു.

കോണ്‍ഫിഡന്റിന്റെ ഫ്ളാറ്റ് എന്ന് പറഞ്ഞ് വരുന്ന വഴിക്ക് രണ്ട് മൂന്നെണ്ണം കണ്ടിരുന്നു. അതില്‍ എവിടെയെങ്കിലും ആയിരിക്കുമെന്ന് വിചാരിച്ചതായി അനൂപ് പറയുമ്പോള്‍ ‘അളിയാ ഞാനൊരു സംശയം പറയട്ടേ, ഞാനാണ് ജയിച്ചതെന്ന് അവര്‍ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. കാരണം ഇതുവരെ അവര്‍ ആരും എന്നെ കോണ്‍ടാക്ട് ചെയ്തിട്ടില്ല. നീ എറണാകുളം വിട്ട് പോവുമ്പോള്‍ മണിക്കുട്ടനാണ് ജയിച്ചതെന്ന് ഓര്‍മ്മിപ്പിക്കണം’ എന്ന് തമാശരൂപേണ പറയുകയായിരുന്നു

ഇതിന് പിന്നാലെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് തന്നെ വിളിച്ച സന്തോഷം മണിക്കുട്ടൻ ആരാധകരുമായി പങ്കുവെച്ചത്.

Continue Reading
You may also like...

More in Malayalam

Trending