Malayalam
സിനിമയില്‍ നായിക വേഷത്തിലേയ്ക്കായിരുന്നു മേതിൽ ദേവികയെ സമീപിച്ചത്; എന്നാൽ ആ മറുപടി; തുറന്ന് പറഞ്ഞ് ഷിബു ചക്രവര്‍ത്തി
സിനിമയില്‍ നായിക വേഷത്തിലേയ്ക്കായിരുന്നു മേതിൽ ദേവികയെ സമീപിച്ചത്; എന്നാൽ ആ മറുപടി; തുറന്ന് പറഞ്ഞ് ഷിബു ചക്രവര്‍ത്തി
നര്‍ത്തകി മേതില്‍ ദേവികയെക്കുറിച്ച് ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിയുടെ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു ചാനലിൽ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ദേവികയെ കുറിച്ച് പറയുന്നത്. മേതില്‍ ദേവികയുടെ നൃത്തത്തിന്റെ പവറിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്
ഒപ്പം സിനിമയിലേയ്ക്ക് വിളിച്ചതിനെ കുറിച്ചും നടന് പറയുന്നുണ്ട്. എന്നാല്‍ ഈ ഓഫര്‍ സ്വീകരിച്ചിരുന്നില്ല. ഷിബു ചക്രവര്‍ത്തിയുടെ അടുത്ത സുഹൃത്താണ് മേതില്‍ ദേവിക.
കൈരളി സംപ്രേക്ഷണം ചെയ്ത സ്റ്റാര്‍വാര്‍ ഷോയില്‍ ഒരു ജഡ്ജായി വന്നത് മേതില്‍ ദേവികയായിരുന്നു. അന്ന് ആ പരിപാടിയില്‍ വെച്ച് ജി വേണുഗോപാല്‍ പാടിയ ”ചന്ദനമണിവാതില്‍ പാതി ചാരി”… എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവട് വെച്ചിരുന്നു. ഈ നൃത്തം കണ്ടതിന് ശേഷം നിര്‍മ്മാതാവ് ആന്റോ ജോസഫ് ആയിരുന്നു സിനിമയ്ക്കായി സമീപിച്ചത്. എന്നാല്‍ ആ ഓഫര്‍ മേതില്‍ സ്വീകരിച്ചില്ല. ആ സംഭവത്തെ കുറിച്ച അദ്ദേഹം പറയുന്നത് ഇങ്ങനെ…
”തന്നോട് ഒരിക്കല്‍ ആന്റോ ജോസഫ് ഫോണ്‍ മേതില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചു. ഒരു പക്ഷെ മമ്മൂട്ടി പറഞ്ഞിട്ടാവും അദ്ദേഹം ചോദിച്ചത്. എന്നാല്‍ ഇതൊന്നും ആന്റോ പറഞ്ഞില്ല. സിനിമയില്‍ നായിക വേഷത്തിലേയ്ക്കായിരുന്നു മേതിലെ സമീപിച്ചത്. തന്നോട് ഒന്ന് ചോദിക്കാനും പറഞ്ഞു. ആന്റോയുടെ ആവശ്യ പ്രകാരം മേതിലിനോട് പറഞ്ഞു. താല്പര്യമില്ലയെന്നായിരുന്നു മറുപടി. കാരണം മേതിലിന്റെ മേഖലയെന്താണെന്നും അതില്‍ മേതില്‍ എത്രമാത്രം മുഴുകിയിരിക്കുന്നുവെന്നും ഇവര്‍ക്ക് കൃത്യമായി അറിയാം. അതാണ് അവരുടെ ശക്തി. നൃത്തവുമായി ബന്ധപ്പെട്ട എന്ത് സംശയം വന്നാലും ഞാന്‍ ആദ്യം വിളിക്കുന്നത് മേതിലിനെയാണെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു
