Malayalam
പ്രകാശന്റെ ദുരവസ്ഥയിൽ സന്തോഷിക്കുന്ന പ്രേക്ഷകർ; ഒരു മനുഷ്യരും ഇങ്ങനെ ആവരുതെന്നാണ് പ്രകാശൻ എന്ന കഥാപാത്രം കാണിച്ചുതരുന്നത് ; മൗനരാഗം നിർണ്ണായക വഴിത്തിരിവിലേക്ക് !
പ്രകാശന്റെ ദുരവസ്ഥയിൽ സന്തോഷിക്കുന്ന പ്രേക്ഷകർ; ഒരു മനുഷ്യരും ഇങ്ങനെ ആവരുതെന്നാണ് പ്രകാശൻ എന്ന കഥാപാത്രം കാണിച്ചുതരുന്നത് ; മൗനരാഗം നിർണ്ണായക വഴിത്തിരിവിലേക്ക് !
ഏഷ്യനെറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019ൽ ആരംഭിച്ച സീരിയൽ ഇന്നും സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ ദിവസം നാനൂറ് എപ്പിസോഡ് പിന്നിട്ടതിന്റെ ആഘോഷവും നടന്നിരുന്നു. പുതുമുഖ താരങ്ങളായ ഐശ്വര്യ റംസിയും നലീഫ് ജിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ഒരൊറ്റ സീരിയലിലൂടെ താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. കല്യാണി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കിരണായിട്ടാണ് നലീഫ് എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ.
മിണ്ടാപ്രാണിയായ ഒരു പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഇപ്പോഴിത പ്രകാശന് മരുമകളുടെ രൂപത്തിൽ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. പ്രസവത്തിനായി സോണിയെ ആശുപത്രിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. എന്നാൽ ഈ അച്ഛന്റേയും മകന്റേയും കയ്യിൽ നയാപൈസയില്ല.
പൈസ ഇല്ലാതെ ആശുപത്രിയിൽ വഴിമുട്ടിയ അവസ്ഥയിൽ സഹായവുമായി കല്യാണി എത്തുകയാണ്. ഇത് പ്രകാശന് വലിയ നാണക്കോട് ആയിട്ടുണ്ട്. കല്യാണിയുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നത് ആത്മഹത്യയ്ക്ക് തുല്യമാണെന്നാണ് ഇയാൾ പറയുന്നത്. അച്ഛൻ മരിക്കാൻ തയ്യാറെടുക്കുമ്പോൾ മകൻ ആശുപത്രിയിൽ സോണിക്ക് മുന്നിൽ പുതിയ നാടകവുമായി എത്തുകയാണ്. പഞ്ചാര വർത്തമാനം പറഞ്ഞ് വീണ്ടും സോണിയെ പാട്ടിലാക്കിയിരിക്കുകയാണ്.
മൗനരാഗത്തിന്റെ പുതിയ എപ്പിസോഡ് പ്രേക്ഷകരുടെ ഇടയിൽ വൈറലാവുകയാണ്. വിക്രമിന് രാവണന്റെ ബുദ്ധിയാണെന്നാണ് ആരാധകർ പറയുന്നത്.സോണിയെ നൈസ് ആയിട്ട് അല്ലെ വരുതിയിലാക്കിയത്,മരിക്കാൻ വേണ്ടി വിഷം വാങ്ങാൻ പോലും പ്രകാശന്റെ കയ്യിൽ കാശില്ലത്രേ…ഗതികേട് കല്യാണിയുടെ മുമ്പിൽ തോൽക്കാൻ പ്രകാശന്റെ ജീവിതം ഇനീം ബാക്കി,എന്തൊക്കെ പറഞ്ഞാലും പ്രകാശാന്റെയും വിക്രത്തിന്റെയും അഭിനയം പൊളിയാണ്,എന്തായാലും വിക്രമിന്റെ അഭിനയം കൊള്ളാം സോണിയ എത്രയും പെട്ടെന്ന് അറിയണം വിക്രം ചിത്രക്കാരൻ അല്ല എന്ന് ,വേദന തുടങ്ങിയിട്ട് രണ്ട് ദിവസമായി എന്നിട്ടും ഇത് വരെ സോണിയ പ്രസവിച്ചില്ലല്ലോ ,വേദന തുടങ്ങിയിട്ട് രണ്ട് ദിവസമായി എന്നിട്ടും ഇത് വരെ സോണിയ പ്രസവിച്ചില്ലല്ലോ,വിക്രമിൻ്റെ സ്നോഹാ ഭിനയം കൊള്ളാം. എന്തെങ്കിലും പണിക്ക് പോയാലല്ലേ ക്യാഷ് ഉണ്ടാവുകയുള്ളൂ…. വിക്രം ഒരു പണിക്കും പോവാതെ ഇരുന്നാൽ എങ്ങനെ ക്യാഷ് കയ്യിലുണ്ടാകും എന്നിങ്ങനെയുള്ള കമന്റുകളാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. അതേസമയം പ്രകാശന്റേയും കുടുംബത്തേയും അഭിനന്ദിക്കുന്നവരും ഉണ്ട്,. ഇവർ ഉള്ളത് കൊണ്ടാണ് സീരിയൽ മുന്നോട്ട് പോകുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്.,
അതേസമയം ആൺകുഞ്ഞിനെ കാത്തിരിക്കുന്ന പ്രകാശന് മകനിൽ നിന്ന് ഒരു പെൺകുഞ്ഞിനെയാവും കിട്ടുക. അത് കാണാനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സോണിയുടെ കുഞ്ഞിനെ കാണാനായി കട്ട വെയിറ്റിംഗ് ആണെന്നാണ് ആരാധകർ പറയുന്നത്. സോണിക്ക് പെൺകുട്ടി ആവണം എന്നാലെ പ്രകാശനും മുത്തശ്ശിയും ഒരു പാഠം പഠിക്കു എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ വലിച്ച് നീട്ടാതെ അടുത്ത എപ്പിസോഡിൽ പ്രസവം കാണിക്കണമെന്നാണ് പ്രേക്ഷകർ പറയുന്നുണ്ട്. സോണിയ്ക്ക് ജനിക്കുന്ന പെൺകുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന സംഭവങ്ങളിലൂടെയാണ് പരമ്പര ഇപ്പോൾ സഞ്ചരിക്കുന്നത്. 2019 ഡിസംബർ 19 ന് ആണ് പരമ്പര ആരംഭിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളായ കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് രചിച്ച പ്രദീപ് പണിക്കരാണ് മൗനരാഗവും രചിച്ചിരിക്കുന്നത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന സൂപ്പർ ഹിറ്റ് സീരിയൽ സംവിധാനം ചെയ്ത മനു സുധാകരൻ തന്നെയാണ് മൗനരാഗവും സംവിധാനം ചെയ്തിരിക്കുന്നത്.
about mounaragam