Connect with us

ഇത് ഋഷിയ്ക്ക് കിട്ടിയ അവാർഡ് ആണ് ; ഒരു മിനിട്ടിൽ ഇത്രയും എക്‌സ്പ്രഷൻ പറ്റുമോ സക്കീർ ഭായിക്ക്; ഇതൊന്ന് കണ്ട് നോക്കണം ; സിനിമാ നടന്മാരെ വെല്ലുന്ന അഭിനയവുമായി ഋഷി !

Malayalam

ഇത് ഋഷിയ്ക്ക് കിട്ടിയ അവാർഡ് ആണ് ; ഒരു മിനിട്ടിൽ ഇത്രയും എക്‌സ്പ്രഷൻ പറ്റുമോ സക്കീർ ഭായിക്ക്; ഇതൊന്ന് കണ്ട് നോക്കണം ; സിനിമാ നടന്മാരെ വെല്ലുന്ന അഭിനയവുമായി ഋഷി !

ഇത് ഋഷിയ്ക്ക് കിട്ടിയ അവാർഡ് ആണ് ; ഒരു മിനിട്ടിൽ ഇത്രയും എക്‌സ്പ്രഷൻ പറ്റുമോ സക്കീർ ഭായിക്ക്; ഇതൊന്ന് കണ്ട് നോക്കണം ; സിനിമാ നടന്മാരെ വെല്ലുന്ന അഭിനയവുമായി ഋഷി !

മലയാളി കുടുംബ പ്രേക്ഷകരെ ഒന്നടങ്കം സന്തോഷിപ്പിക്കുന്ന ഒരു പരമ്പരയായിരിക്കുകയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണിത്. മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നിന്നും സീരിയലിന് ലഭിക്കുന്നത്.

സൂര്യ എന്ന പാവം പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ട് പോകുന്നത്. പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നു. അതിനെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്ന മിടുക്കിയാണ് സൂര്യ കൈമൾ . നടി അൻഷിതയാണ് സൂര്യ കൈമൾ എന്ന കഥപാത്രത്തെ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കി മാറ്റിയത് . ബിപിൻ ജോസ് ആണ് നായക കഥാപാത്രമായ ഋഷിയെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ഏറെ ആരാധകരുള്ള നടൻ കൃഷ്ണകുമാറും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കൃഷ്ണകുമാർ മിനിസ്ക്രീനിൽ എത്തിയത് . അതുപോലെ സീരിയലിലെ മറ്റൊരു പ്രധാന കഥാപാത്രമായ അതിഥി ടീച്ചറായി എത്തുന്നത് ശ്രീധന്യയാണ്.

ഇപ്പോൾ ഓരോ ദിവസങ്ങൾ കഴിയുമ്പോഴും കൂടെവിടെ അത്യധികം സസ്പെൻസും ത്രില്ലും നിറച്ചാണ് കൊണ്ടുപോകുന്നത്. സോഷ്യൽ മീഡിയ സീരിയൽ പേജുകൾ നിറയെ ഋഷ്യ ജോഡികളാണ്. ഒരു സിനിമ കാണുന്ന പ്രതീതിയിൽ മുന്നോട്ട് പോകുന്ന പരമ്പരയിൽ സ്ത്രീകൾക്ക് പഠനവും ജോലിയും എത്ര അത്യാവശ്യമാണെന്ന് കാണിക്കുന്നു. അതോടൊപ്പം ഒരു നല്ല ക്യാംപസ് പ്രണയ കഥയും പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കും വിധം കൂടെവിടെയിൽ കോർത്തിണക്കിയിട്ടുണ്ട്.

ഗ്രാമപ്രദേശത്തുനിന്ന് പട്ടണത്തിലേക്ക് വരുമ്പോൾ , അവിടെ പഠിക്കാൻ പോലും പ്രതിസന്ധികൾ സൃഷ്ട്ടിക്കുന്ന ശത്രുക്കൾക്ക് മുന്നിൽ തന്റെ ബോൾഡ് കാരക്ടർ കൊണ്ട് അതിജീവിക്കാന് സാധിക്കും എന്നാണ് സൂര്യ എന്ന പെൺകുട്ടി കാണിച്ചുതരുന്നത്. കലിപ്പാന്റെ കാന്താരി ടച്ച് വരുന്നുണ്ടെകിലും കാഴ്ചയ്ക്ക് ആസ്വാദ്യകരമായിത്തന്നെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. അതിനുള്ള കാരണം, ഋഷിയായി എത്തുന്ന ബിബിനും സൂര്യയായിട്ടെത്തുന്ന അൻഷിതയുമാണ് .

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിലായി പരമ്പരയിൽ കാണിക്കുന്ന ഋഷിയുടെയും സൂര്യയുടെയും പ്രണയ രംഗങ്ങളാണ്. അതിൽ ഋഷിയുടെ മുഖത്ത് വരുന്ന ഭാവമാറ്റങ്ങൾ പൂർണ്ണമായും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്..

സൂര്യയ്ക്ക് മുന്നിൽ പ്രണയം ഒളിപ്പിച്ചു കൊണ്ടുള്ള ഋഷിയുടെ സംസാരവും, കുസൃതി നിറഞ്ഞ സൂര്യയ്ക്ക് മുന്നിൽ പലപ്പോഴായി ചമ്മി നിൽക്കുപ്പോഴുള്ള ഋഷിയുടെ എക്സ്പ്രെഷനും വളരെപ്പെട്ടെന്നാണ് ആരാധകർ ശ്രദ്ധിച്ചത്.

സൂര്യ ഹോസ്റ്റലിൽ നിന്നും അതിഥി ടീച്ചറുടെ വീട്ടിലെത്തിയപ്പോൾ, അത് അറിയാതെ സൂര്യയെ ചോദ്യം ചെയ്യാൻ ഋഷി പിടിച്ചു നിർത്തിയതും … താൻ ടീച്ചറുടെ അടുത്താണെന്ന് തുറന്നു പറയാതെ ഋഷിയെ വട്ടം ചുറ്റിച്ചതും അവസാനം എല്ലാം അറിയുമ്പോഴുള്ള ഋഷിയുടെ മുഖ ഭാവങ്ങളും എപ്പിസോഡ് തീർന്ന സമയത്ത് തന്നെ വൈറലായി മാറിയിരുന്നു.

അതോടൊപ്പം പുത്തൻ എപ്പിസോഡിൽ അതിലും മികച്ച എക്സ്പ്രെഷൻ ഇട്ട് ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് ഋഷി. സൂര്യയുടെ ഒളിഞ്ഞുനോട്ടവും അതുകൊണ്ടുള്ള ഋഷിയുടെ നോട്ടവും പ്രൊമോ വീഡിയോ വന്ന ദിവസം മുതൽ ആരാധകർ അക്ഷമരായിട്ടാണ് കാത്തിരുന്നത്.

ഋഷിയെ കാണുമ്പോൾ തന്നെ മനസിന് സന്തോഷമാണ് ആരാധകർക്ക്. ഇരുവരുടെയും എക്സ്പ്രെഷൻസ് വേറെ ലെവലാണെന്നും മുൻപൊരിക്കലും ഇതുപോലെ ഒരു അടിപൊളി കോംബോ മിനിസ്‌ക്രീനിൽ വന്നിട്ടില്ലെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. ക്യാംപസ് ലവ് പശ്ചാത്തലം ആയതുകൊണ്ടുതന്നെ യൂത്തിനിടയിലും ഹിറ്റായിരിക്കുകയാണ് ഋഷ്യ ജോഡികൾ.

അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാം സ്‌റ്റോറികളിൽ ഋഷ്യ പ്രണയ രംഗങ്ങൾ എന്നും കാണാൻ കഴിയും. ഋഷി ഫാൻസ്‌ ഗ്രൂപ്പുകളിൽ വൈറലാകുന്ന ഒരു പോസ്റ്റിൽ ഋഷിയുടെ ഒരു സീനിലുള്ള എക്സ്പ്രെഷൻ ഓരോന്നും വ്യക്തമായി കാണിക്കുന്നുണ്ട്. അതോടൊപ്പം , ഒരു മിനുട്ടിൽ ഇത്രയധികം എക്സ്പ്രെഷൻ ഇടാൻ കഴിയുമോ സക്കീർ ഭായിക്ക് , എന്നാൽ ഋഷി സാറിന് കഴിയും എന്നുള്ള മീമുകളും പ്രചരിക്കുന്നുണ്ട്. ഋഷിയായിട്ടെത്തുന്ന ബിബിൻ ജോസും തന്റെ ആരാധകർ ചെയ്ത ഫോട്ടോകൾ സ്റ്റോറിയായി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിട്ടുണ്ട്. വരും ദിവസങ്ങളിലെ എക്സ്പ്രെഷന് വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ഋഷ്യ ആരാധകർ.

about bibin jose

More in Malayalam

Trending

Recent

To Top