Malayalam
വിവാഹ മോചന വാര്‍ത്തകളോടുള്ള സമാന്തയുടെ പ്രതികരണം ; ആദ്യം സ്വച്ച്ഡ് ഓഫ് പിന്നെ പരിധിയ്ക്ക് പുറത്തെന്നും !
വിവാഹ മോചന വാര്‍ത്തകളോടുള്ള സമാന്തയുടെ പ്രതികരണം ; ആദ്യം സ്വച്ച്ഡ് ഓഫ് പിന്നെ പരിധിയ്ക്ക് പുറത്തെന്നും !
തന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നായികയാണ് സമാന്ത .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗോസിപ്പു കോളങ്ങളില്‍ സമാന്തയും ഭർത്താവ് നാഗ ചൈതന്യയും തമ്മില്‍ സ്വരചേര്‍ച്ചയിലാണെന്നുള്ള വാർത്തകളാണ് പ്രചരിക്കുന്നത്.
ഇരുവരുടെയും ദാമ്പത്യത്തില്‍ പ്രശ്‌നമാണെന്നും , വേര്‍പിരിഞ്ഞാണ് താമസം എന്നുമൊക്കെയാണ് ഗോസിപ്പുകള്‍ വരുന്നത്. ഇത് സംബന്ധിച്ച സത്യാവസ്ഥ അറിയാന്‍ സമാന്തയുമായി ബന്ധപ്പെടാന്‍ പല പ്രമുഖ മാധ്യമങ്ങളും ശ്രമിച്ചിട്ടും നടി പ്രതികരിയ്ക്കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കാനോ വാര്‍ത്തകളോട് പ്രതികരിക്കാനോ സമാന്ത തയ്യാറല്ല. വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചിട്ടും സമാന്ത മറുപടി നല്‍കിയില്ല.
സോഷ്യല്‍ മീഡിയയിലും മറ്റും സമാന്ത തന്റെ പേര് എസ് എന്ന് മാത്രമാക്കി ചുരുക്കിയതാണ് സംശയങ്ങള്‍ക്ക് വഴിവച്ചത് . അക്കിനേനി എന്ന ഭര്‍ത്താവിന്റ കുടുംബ പേര് നടി എടുത്ത് മാറ്റി. ഇതിന് പിന്നലെ സമാന്തയും നാഗ ചൈതന്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി എന്ന വാര്‍ത്തകളും പ്രചരിച്ചു തുടങ്ങി. ഒരു സിനിമാ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാന്‍ സമാന്ത തയ്യാറായില്ല. തനിയ്ക്ക് തോന്നുമ്പോള്‍ മാത്രമേ ഗോസിപ്പുകളോട് പ്രതികരിയ്ക്കൂ എന്നായിരുന്നു നടിയുടെ മറുപടി.
ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ, ഇതിന്റെ സത്യാവസ്ഥ അറിയാനും തെറ്റിദ്ധാരണ നീക്കാനും ഇ ടൈംസ് സമാന്തയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ആഗസ്റ്റ് 26 ന് സമാന്തയെ വിളിച്ചപ്പോള്‍ താന്‍ ഷൂട്ടിങ് തിരക്കിലാണെന്നും, തിരിച്ചു വിളിക്കാം എന്നുമാണ് സമാന്ത പറഞ്ഞത്. ഫോണില്‍ വിളിക്കുന്നതിന് മുന്‍പ് വാട്‌സ് ആപ്പില്‍ സന്ദേശം അയക്കാമോ എന്ന് ചോദിച്ചപ്പോള്‍, അയക്കാം എന്ന് വളരെ വ്യക്തമായി സമാന്ത പറയുകയും ചെയ്തു.
പിന്നീട് സമാന്തയെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ല. ആദ്യം സ്വച്ച്ഡ് ഓഫ് എന്നായിരുന്നു പ്രതികരണം. പിന്നെ പരിധിയ്ക്ക് പുറത്താണെന്ന് ആയി. മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്യുന്നുണ്ടായിരുന്നു. അതോടെ ആദ്യം വിളിച്ച നമ്പര്‍ ബ്ലോക്ക് ആക്കിയതാണെന്ന് വ്യക്തമായി. മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ചപ്പോള്‍ പറഞ്ഞത്, കോള്‍ അറ്റന്റ് ചെയ്ത സ്ത്രീ സമാന്ത അല്ല എന്നായിരുന്നു.
about samantha
