Connect with us

ഒന്നും മറച്ച് വെയ്ക്കുന്നില്ല, ആ സംഭവത്തിനെ ശേഷം മഞ്ജു പൊട്ടിക്കരഞ്ഞു! വർഷങ്ങൾക്ക് ശേഷം ആ നടുക്കുന്ന വെളിപ്പെടുത്തൽ! കണ്ണീരോടെ മലയാളികൾ

Malayalam

ഒന്നും മറച്ച് വെയ്ക്കുന്നില്ല, ആ സംഭവത്തിനെ ശേഷം മഞ്ജു പൊട്ടിക്കരഞ്ഞു! വർഷങ്ങൾക്ക് ശേഷം ആ നടുക്കുന്ന വെളിപ്പെടുത്തൽ! കണ്ണീരോടെ മലയാളികൾ

ഒന്നും മറച്ച് വെയ്ക്കുന്നില്ല, ആ സംഭവത്തിനെ ശേഷം മഞ്ജു പൊട്ടിക്കരഞ്ഞു! വർഷങ്ങൾക്ക് ശേഷം ആ നടുക്കുന്ന വെളിപ്പെടുത്തൽ! കണ്ണീരോടെ മലയാളികൾ

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി മഞ്ജു വാര്യര്‍. നായികയായും കേന്ദ്രകഥാപാത്രമായുമെല്ലാം തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ മഞ്ജു പിന്നീട് മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായി മാറുകയായിരുന്നു.

വളരെ ശക്തമായ നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. തന്റെ ആദ്യ സിനിമ മുതല്‍ ഇവിടം വരെയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായിരുന്നു മഞ്ജു തിരഞ്ഞെടുത്തത്. വിവാഹ ശേഷം സിനിമ വിട്ട താരം പതിനാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയപ്പോഴും ഗംഭീര വരവേല്‍പ്പാണ് മലയാളികള്‍ നല്‍കിയത്.

1996 ൽ റിലീസ് ചെയ്ത മഞ്ജു വാര്യർ ചിത്രം ‘സല്ലാപം’ ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇന്നും സഹപ്രവർത്തർക്ക് മഞ്ജുവിന്റെ ഈ സിനിമയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ചിത്രത്തിലെ രാധ എന്ന കഥാപാത്രത്തെയാണ്.

സല്ലാപത്തിലെ ക്ലൈമാക്സിനെ കുറിച്ച് ഏറെ ഞെട്ടലോടെയാണ് സഹപ്രവർത്തകർ ഇന്നും ഓർമിക്കുന്നത്. ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുന്ന രാധയെ ഞെട്ടലോടെയാണ് ഇവർ ഓർമിക്കുന്നത്. ഏതോ ഒരു അമാനുഷിക ശക്തി തന്നെ ഓടാന്‍ പ്രേരിപ്പിച്ചുവെന്നാണ് മഞ്ജു ആ സംഭവത്തെ കുറിച്ച് പറഞ്ഞത്. അന്ന് മഞ്ജുവിനെ ട്രെയിന്റെ മുന്നിൽ നവിന്ന് പിടിച്ചു മാറ്റിയത് നടൻ മനോജ് കെ ജയനായിരുന്നു. നടൻ കൃത്യസമയത്ത് പിടിച്ചു മാറ്റിയത് കൊണ്ട് ഒരു വലിയ അപകടം ഒഴിവായി എന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.

ഇപ്പോഴിത സല്ലാപം സെറ്റിൽ നടന്ന സംഭവത്തെ കുറിച്ച് ഒരിക്കൽ കൂടി ഓർമിക്കുകയാണ് മനോജ് കെ ജയൻ. ‘ആ രംഗം കഴിഞ്ഞപ്പോള്‍ മഞ്ജു പൊട്ടിക്കരയുകയായിരുന്നു’ എന്നാണ് നടൻ പറയുന്നത്. ‘മഞ്ജു ഭാവങ്ങളില്‍’ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മനോജ് കെ ജയനോടുളള നന്ദിയും നടി പറയുന്നുണ്ട്.

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ…

”തന്റെ ജീവന്‍ രക്ഷിച്ച മനോജേട്ടനോടുള്ള നന്ദി എപ്പോഴും മനസ്സിലുണ്ട്. നിരവധി തവണ ഈ കഥ പറഞ്ഞിട്ടുണ്ട്. അഭിമുഖങ്ങളിലൂടെയായി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്”.

അന്ന് സംഭവിച്ചതിനെ കുറിച്ച് കൂടുതൽ കാര്യം അവതാരകനും ചോദിച്ചിരുന്നു. അപ്പോഴാണ് സീനിന് ശേഷമുള്ള സംഭവത്തെ കുറിച്ച് മനോജ് കെ ജയൻ വെളിപ്പെടുത്തിയത്. ”ആ രംഗം കഴിഞ്ഞപ്പോള്‍ മഞ്ജു പൊട്ടിക്കരയുകയായിരുന്നു. കൂടാതെ സല്ലാപത്തിന്റെ ലൊക്കേഷനിൽ നടന്ന രസകരമായ സംഭവങ്ങളും നടൻ പറഞ്ഞു. .

സല്ലാപത്തിലേക്ക് താൻ എത്തും മുന്‍പെ മഞ്ജു വാര്യരും കലാഭവന്‍ മണിയും ജോയിന്‍ ചെയ്തിരുന്നു. രണ്ടാളും നല്ല പ്രകടനമാണെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ വീട്ടില്‍ പോയപ്പോഴെടുത്ത വീഡിയോയും കാണിച്ചിരുന്നു. ആദ്യ കാഴ്ചയില്‍ പേര് മാത്രമായിരുന്നു പറഞ്ഞത്. അഭിനയിച്ച് തുടങ്ങിയപ്പോഴാണ് സുഹൃത്തുക്കളായി മാറിയത്. മഞ്ജുവിന്റെ ചിരി കാരണം നിരവധി തവണ റീടേക്കുകളും വേണ്ടിവന്നിട്ടുണ്ടെന്നും മനോജ് കെ ജയൻ പറയുന്നു.

ഒരുമിച്ച് ഓണം ആഘോഷിച്ചതിനെ കുറിച്ചും താരങ്ങൾ ഓർമിക്കുന്നു. ഒരുമിച്ചായിരുന്നു തിരുവേണം ആഘോഷിച്ചത്. പാട്ടില്ലെന്ന് പറഞ്ഞ് ഞാനെപ്പോഴും അസൂയപ്പെടുമായിരുന്നു. സല്ലാപത്തിന് ശേഷം കുടമാറ്റം വന്നെങ്കിലും അത് ഞാന്‍ ചെയ്തിരുന്നില്ല, പിന്നെ സമ്മാനം എത്തിയപ്പോഴേക്കും എനിക്ക് പാട്ട് കിട്ടിയെന്നും മനോജ് കെ ജയന്‍ പറഞ്ഞു. മഞ്ജുവും മനോജും ചേര്‍ന്നായിരുന്നു ദേവി എന്ന ഗാനം ആലപിച്ചത്.

”മഞ്ജു ഭാവങ്ങളിൽ” നടനോടൊപ്പം ഭാവനയും പൂര്‍ണിമയും എത്തിയിരുന്നു. ഇവരും നടിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചിരുന്നു.നാളുകള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍ താരങ്ങളെല്ലാം ആഘോഷമാക്കുകയായിരുന്നു. മഞ്ജുവെന്ന സുഹൃത്തിനെക്കുറിച്ചായിരുന്നു പൂര്‍ണിമ പറഞ്ഞത്. സുഹൃത്തിന്റെ വിജയം സ്വന്തമായി കണ്ട് സന്തോഷിക്കുന്നയാളാണ് താനെന്ന് പൂര്‍ണിമ പറഞ്ഞപ്പോള്‍ ആവശ്യ സമയത്ത് തനിക്കൊപ്പം ഉണ്ടാവുന്ന 5 പേരിവൊരാളാണ് പൂര്‍ണിമയെന്ന് നിസംശയം പറയാമെന്നായിരുന്നു മഞ്ജു വാര്യർ പറഞ്ഞത്

അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയിൽ സജീവമായിട്ടുണ്ട്. മികച്ച ചിത്രങ്ങളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. കയറ്റം,മരക്കാര്‍ അറബിക്കടലിന്റെ സിംഹം,ജാക്ക് ആന്റ് ജില്‍,മേരി ആവാസ് സുനോ, വെള്ളരിക്കാ പട്ടണം,9എംഎം,പടവെട്ട്, കാപ്പ. ലളിതം സുന്ദരം എന്നിവയാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top