Malayalam
ബിഗ് ബോസ് മാത്രമല്ല, ദിലീപും സുരേഷ് ഗോപിയും ഒന്നിച്ചിട്ടും കുടുംബവിളക്കിനെ തോല്‍പ്പിക്കാനായില്ല; സീരിയലുകളെ ഡീഗ്രേഡ് ചെയ്തിട്ടും ടെലിവിഷനിൽ പ്രേക്ഷകർ കൂടുതലുള്ളത് പരമ്പരയ്ക്ക് ; രസകരമായ കണക്കുകൾ കാണാം !
ബിഗ് ബോസ് മാത്രമല്ല, ദിലീപും സുരേഷ് ഗോപിയും ഒന്നിച്ചിട്ടും കുടുംബവിളക്കിനെ തോല്‍പ്പിക്കാനായില്ല; സീരിയലുകളെ ഡീഗ്രേഡ് ചെയ്തിട്ടും ടെലിവിഷനിൽ പ്രേക്ഷകർ കൂടുതലുള്ളത് പരമ്പരയ്ക്ക് ; രസകരമായ കണക്കുകൾ കാണാം !
ടെലിവിഷന്‍ പരമ്പരകള്‍ എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണെങ്കിലും ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത് ഒരു സീരിയലാകും. അതിന് വേണ്ടിയുള്ള മത്സരങ്ങളും പരമ്പരകൾ തമ്മിൽ നടക്കാറുള്ളത്. ഓണത്തിന് മുന്നോടിയായി എല്ലാ സീരിയലുകാരും അതിനുള്ള മുന്നൊരുക്കം നടത്തിയിരുന്നു. കുടുംബവിളക്കിലും സാന്ത്വനത്തിലുമടക്കം എല്ലാ സീരിയലുകളിലും ഓണം വലിയൊരു ആഘോഷമായി എപ്പിസോഡിന്റെ ഭാഗമായി തന്നെ കാണിക്കുകയും ചെയ്തു.
ഇതോടെ റേറ്റിങ്ങിലെ കുതിപ്പ് മോശമില്ലാതെ തന്നെ തുടരുകയാണ്. എന്നാല്‍ ഓണത്തിന് മുന്നോടിയായി ഏഷ്യാനെറ്റില്‍ വന്ന ഏറ്റവും പുതിയ പരിപാടികള്‍ സീരിയലിന്റെ അടുത്ത് പോലും എത്തിയിട്ടില്ലെന്നുള്ളതാണ് രസകരമായ മറ്റൊരു കാര്യം. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ പുറത്ത് വന്നതോടെയാണ് സൂപ്പര്‍സ്റ്റാറുകളുടെ പരിപാടികള്‍ക്ക് പോലും വിചാരിച്ച നേട്ടം കൈവരിച്ചിട്ടില്ല.
ആഴ്ചകളായി ടിആര്‍പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കുടുംബവിളക്ക് ആയിരുന്നു. സുമിത്രയുടെ മകന്റെ വിവാഹവും അതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളുമാണ് സീരിയലിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഇത്തവണത്തെ ഓണാഘോഷം കഴിഞ്ഞിട്ടും മറ്റ് പരിപാടികളെക്കാളും മുന്‍പന്തിയില്‍ തന്നെയാണ് കുടുംബവിളക്ക് എന്നത് പ്രേക്ഷകരെയും ത്രില്ലടിപ്പിക്കുന്ന വസ്തുതയാണ്.
മറ്റൊരു രസകരമായ കാര്യം സുരേഷ് ഗോപിയും ദിലീപും ഒരുമിച്ചെത്തിയ ഓണപരിപാടിയും കുടുംബവിളക്കിനെ മറികടന്നില്ല എന്നതാണ്. കോമഡി മാമാങ്കം എന്ന പേരില്‍ മറ്റ് മിമിക്രി താരങ്ങളെ കൂടി പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു ഏഷ്യാനെറ്റ് പ്രത്യേക ഷോ ഏര്‍പ്പെടുത്തിയത്. ഏറെ കാലത്തിന് ശേഷം ദിലീപ് ടെലിവിഷന്‍ പരിപാടിയില്‍ എത്തിയതാണെന്നുള്ള പ്രത്യേകത കൂടി ഉണ്ടായിരുന്നു. സുരേഷ് ഗോപിയ്ക്കൊപ്പമുള്ള കൗണ്ടര്‍ ഡയലോഗും തമാശകളുമൊക്കെ വൈറലായെങ്കിലും പ്രതീക്ഷിച്ചത് പോലൊരു കുതിപ്പ് നടന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കുടുംബവിളക്കിന് തൊട്ടുതാഴെ സാന്ത്വനം പാരമ്പരയുണ്ട് . മുന്‍പ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ലോക്ഡൗണ്‍ വന്നതോടെ സീരിയല്‍ ഡൗണ്‍ ആയിപ്പോവുകയായിരുന്നു. ശേഷം ശക്തമായ കഥയും അവതരണവുമൊക്കെ തിരിച്ച് കൊണ്ട് വന്നെങ്കിലും പട്ടികയില്‍ ഒന്നാമതാവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയമാണ് സാന്ത്വനത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശിവനും അഞ്ജലിയും പിണക്കത്തിലായതോടെ ഇനിയെന്തായിരിക്കും സംഭവിക്കാന്‍ പോവുകയെന്ന് കണ്ടറിയണം.
അമ്മയറിയാതെ ആണ് മൂന്നാം സ്ഥാനത്തുള്ളത്. തൂവല്‍സ്പര്‍ശം, മൗനരാഗം എന്നീ സീരിയലുകള്‍ ഒരുപോലെ എത്തി നില്ക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. കൂടെവിടെ ആണ് തൊട്ട് പിന്നിലുള്ളത്. ഏറ്റവുമൊടുവിലാണ് പാടാത്ത പൈങ്കിളി. രാത്രി ഏഴുമണി മുതല്‍ പത്ത് മണി വരെ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളാണ് മുകളില്‍ പറഞ്ഞവയെല്ലാം. ഓരോന്നും വേറിട്ട കഥയിലൂടെ ജനപ്രീതി നേടി എടുത്തവ ആണെങ്കിലും ചില സമയങ്ങളില്‍ കഥയിലുണ്ടാവുന്ന മാറ്റം റേറ്റിങ്ങിനെയും ബാധിക്കാറുണ്ട്.
ബിഗ് ബോസ് മലയാളം മൂന്നാം സീസൺ വന്നപ്പോഴും സീരിയലുകൾക്ക് തന്നെയായിരുന്നു റേറ്റിങ്ങിൽ സ്ഥാനം ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ലോക്ഡൌൺ മുതൽ സീരിയലുകൾ കാണുന്നവരുടെ എണ്ണം കൂടി വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിയറ്ററുകൾ കൂടി ഇല്ലാത്തതോടെ സിനിമാസ്വാദകർ പോലും സീരിയലുകൾ കാണാൻ തുടങ്ങിയിരുന്നു.
about malayalam serial
