Malayalam
സിനിമയെ സ്നേഹിച്ച മനസ്സ്, ഭാര്യ മരിച്ച് ദിവസങ്ങൾക്കകം വിധിയുടെ കൊടുംക്രൂരത! അച്ഛനും അമ്മയുമില്ലാതെ ആ പതിമൂന്നുകാരി! മരണം കാരണം ഇതാണ്.. നടുക്കം മാറാതെ ഉറ്റവർ
സിനിമയെ സ്നേഹിച്ച മനസ്സ്, ഭാര്യ മരിച്ച് ദിവസങ്ങൾക്കകം വിധിയുടെ കൊടുംക്രൂരത! അച്ഛനും അമ്മയുമില്ലാതെ ആ പതിമൂന്നുകാരി! മരണം കാരണം ഇതാണ്.. നടുക്കം മാറാതെ ഉറ്റവർ
മലയാളത്തിന്റെ പ്രിയപാചക വിദഗ്ധനും സിനിമ നിർമാതാവുമായ നൗഷൗദ് പൂർണആരോഗ്യവാനായി തിരിച്ചുവരാൻ ഉള്ളുരുകി പ്രാർഥിക്കുകയായിരുന്നു എല്ലാവരും. ആ പ്രാർത്ഥന വിഫലമായി അദ്ദേഹം നമ്മോട് വിടപറഞ്ഞിരിക്കുകയാണ്. 54 വയസ്സായിരുന്നു
ആന്തരിക അവയവങ്ങൾക്ക് അണുബാധയേറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിൽ കഴിയുക ആയിരുന്നുവെന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ അറിയിച്ചിരുന്നു .
പാചക വിദഗ്ധൻ, ചലച്ചിത്ര നിർമാതാവ് എന്നീ നിലകളിൽ സജീവ സാന്നിധ്യമായിരുന്ന നൗഷാദ്, ചാനലുകളിലെ പാചക പരിപാടികളിലൂടെയാണ് മലയാളികൾക്കിടയിൽ ശ്രദ്ധേയനാകുന്നത്. തുടർന്ന് സിനിമാ രംഗത്തും തന്റെതായ ഇടം നേടാൻ നൗഷാദിനായി. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം.
തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്തു. നൗഷാദ് കേറ്ററിങ് വിദേശങ്ങളിലടക്കം പ്രശസ്തമായി. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന ശൃംഖലയും പ്രശസ്തമാണ്. ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ കാർഡിയാക് അറസ്റ്റിനെത്തുടർന്ന് മരണമടഞ്ഞത്. ഭാര്യ മരിക്കുമ്പോഴും നൗഷാദ് ഐ.സി.യുവിലായിരുന്നു. നാലാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുകയാണ് അദ്ദേഹം. പന്ത്രണ്ടു വയസ്സുള്ള ഒരു മകളാണ് നൗഷാദിനും ഷീബയ്ക്കും ഉള്ളത്.ഇത്രയും ചെറുപ്പത്തിൽ ഉമ്മ നഷ്ട്ടപെട്ട മകൾ ഉപ്പ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു. എന്നാൽ ആ പ്രാർത്ഥനയിൽ ദൈവം
പോലും കരുണ കാണിച്ചില്ല
പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് നൗഷാദ്. ബിഗ് ഷെഫ് എന്ന പേരിലാണ് നൗഷാദ് അറിയപ്പെട്ടിരുന്നത്.ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന അദ്ദേഹം,
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ എന്നീ സൂപ്പർഹിറ്റുകളുൾപ്പടെ, ആറോളം സിനിമകൾ നൗഷാദിന്റെ ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസ് നിർമിച്ചു. പയ്യൻസ്, സ്പാനിഷ് മസാല എന്നിവയാണ് ബിഗ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ മറ്റു ചിത്രങ്ങൾ. മൂന്ന് ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായപ്പോൾ, രണ്ട് സിനിമകളിൽ ദിലീപും ഒരു ചിത്രത്തിൽ ജയസൂര്യയും നായകൻമാരായി. മലയാളത്തിന്റെ പ്രിയ സംവിധായകരായി വളർന്ന ബ്ലസിയുടെയും മാർട്ടിൻ പ്രക്കാട്ടിന്റെയും ആദ്യ ചിത്രങ്ങൾക്ക് പണം മുടക്കിയതും നൗഷാദാണ്. ജോഷി, ലാൽ ജോസ്, ഷാഫി എന്നിവരാണ് നൗഷാദിന്റെ മറ്റു പ്രധാന ചിത്രങ്ങൾ ഒരുക്കിയ സംവിധായകർ.
അതിനിടെ കഴിഞ്ഞ ദിവസം നൗഷാദ് മരണപ്പെട്ടു എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചിരുന്നു. അത് വ്യാജമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കിയിരുന്നു. കണ്ണൂരിലെ മറ്റൊരു ഷെഫ് നൗഷാദാണ് മരിച്ചതെന്നും അതാണ് ഷെഫ് നൗഷാദ് മരിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതെന്നും നൗഷാദിന്റെ ഭാര്യയുടെ സഹോദരീ ഭർത്താവായ നാസിം ‘ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചിരുന്നു
‘നൗഷാദിക്ക തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ് ഉള്ളത്. പക്ഷേ, മരിച്ചു എന്നത് വ്യാജ വാർത്തയാണ്. മറ്റൊരു നൗഷാദാണ് മരിച്ചത്. അതാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ.. വൈഫിന്റെ ബോഡി ഐ.സി.യുവില്‍ എത്തിച്ചാണ് നൗഷാദിക്കയെ കാണിച്ചത്. വെന്റിലേറ്ററിൽ നിന്നു മാറ്റിയാൽ ഇക്കയ്ക്കും എന്തും സംഭവിക്കാം. പ്രാർഥനയോടെ എല്ലാവരും ഒപ്പമുണ്ട്. പന്ത്രണ്ട് വയസ്സുകാരി ഒരു മകളാണ് ഇക്കയ്ക്ക് എന്ന്
പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയും ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണെന്ന് നൗഷാദിന്റെ സുഹൃത്തും മറ്റൊരു നിർമ്മാതാവുമായ നൗഷാദ് ആലത്തൂരാണ് ആദ്യം ഇക്കാര്യം ഇക്കാര്യം അറിയിച്ചത്.
‘എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ്. ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്ററിലാണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം.രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്.’, എന്ന് നൗഷാദ് ആലത്തൂർ ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു