ഇത്രയേറെ മൂല്യവത്തായ അഭിനയം കാഴ്ച വെയ്ക്കുന്ന നായികയ്ക്ക് ഇതും വഴങ്ങുമോ?; ആട് കരയുന്ന ശബ്ദവും പൊട്ടിച്ചിരിപ്പിക്കുന്ന ഭാവങ്ങളും; പാര്‍വതിയുടെ പുതിയ റീല്‍സ് വീഡിയോ വൈറൽ!
ഇത്രയേറെ മൂല്യവത്തായ അഭിനയം കാഴ്ച വെയ്ക്കുന്ന നായികയ്ക്ക് ഇതും വഴങ്ങുമോ?; ആട് കരയുന്ന ശബ്ദവും പൊട്ടിച്ചിരിപ്പിക്കുന്ന ഭാവങ്ങളും; പാര്‍വതിയുടെ പുതിയ റീല്‍സ് വീഡിയോ വൈറൽ!
ഇത്രയേറെ മൂല്യവത്തായ അഭിനയം കാഴ്ച വെയ്ക്കുന്ന നായികയ്ക്ക് ഇതും വഴങ്ങുമോ?; ആട് കരയുന്ന ശബ്ദവും പൊട്ടിച്ചിരിപ്പിക്കുന്ന ഭാവങ്ങളും; പാര്‍വതിയുടെ പുതിയ റീല്‍സ് വീഡിയോ വൈറൽ!
സിനിമയില്‍ മൂല്യവത്തായ വേഷങ്ങളിലൂടെ ആരാധകരെ നേടിയെടുത്ത നായികയാണ് പാര്‍വതി തിരുവോത്ത്. എന്നലിപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരിപ്പിക്കുന്ന വീഡിയോകളിലൂടെ ആരാധകരുടെ കയ്യടി നേടുകയാണ് താരം . അടുത്ത നാളുകളിലായി ഇന്‍സ്റ്റഗ്രാം റീല്‍സില്‍ സജീവമായ പാര്‍വതി പല ട്രെന്റുകള്‍ക്കും തന്റേതായ വേര്ഷനുകളുമായെത്താറുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റീല്‍സില്‍ ഏറ്റവും കൂടുതല്‍ പേര് ചെയ്യുന്ന ‘വെസ്റ്റ് സൈഡ് കില്ല’ എന്ന പാട്ടുമായാണ് ഇപ്പോള്‍ പാര്‍വതി എത്തിയിരിക്കുന്നത്. പാട്ടിന്റെ അവസാന ഭാഗത്തെ ‘ഐ, ഐ’ എന്നതിന് പകരം ആട് കരയുന്നത് പോലുള്ള ശബ്ദം എഡിറ്റ് ചെയ്ത ഒരു ഓഡിയോ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതാണ് തന്റെ ‘വെസ്റ്റ് സൈഡ് കില്ല’ വേര്‍ഷനില്‍ പാര്‍വതി ഉപയോഗിച്ചിരിക്കുന്നത്. ഇത്രയേറെ മൂല്യവത്തായ അഭിനയം കാഴ്ച വെയ്ക്കുന്ന നായികയ്ക്ക് ഇതും വഴങ്ങുമോ? എന്നാണ് ആരാധാകർക്ക് ചോദിക്കാനുണ്ടായിരുന്നത്.
വീഡിയോയിലെ പാര്‍വതിയുടെ ഭാവങ്ങളാണ് ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. അവസാന ഭാഗത്തെ എക്സ്പ്രഷന്‍സ് ഗംഭീരമായിരിക്കുന്നുവെന്നാണ് വരുന്ന പല കമന്റുകളിലും പറയുന്നത്.നേരത്തെ സിനിമയില്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണെന്ന് പാര്‍വതി പറഞ്ഞിരുന്നു. ഈ വീഡിയോകള്‍ കണ്ടെങ്കിലും സംവിധായകര്‍ അത്തരം റോളുകളിലേക്ക് പാര്‍വതിയെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.
പാര്‍വതി നേരത്തെ ചെയ്ത റീല്‍സുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കുട്ടികളുടെ ഓഡിയോക്ക് ലിപ് സിങ്ക് ചെയ്തുവരുന്ന വീഡിയോകളാണ് ഇക്കൂട്ടത്തില്‍ അധികവും. ശങ്കര്‍ മഹാദേവന്റെ ‘കോയി ജോ മിലാ ദാ’ എന്ന ഫാസ്റ്റ് നമ്പറിന് ലിപ് സിങ്ക് ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍വതിയുടെ ഈ വീഡിയോക്ക് നിരവധി പേര് റിയാക്ഷന് വീഡിയോകളും ചെയ്തിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...