Malayalam
എന്നോട് മണിക്കുട്ടന്റെ മനോഭാവം അതായിരുന്നു! ഒന്നും ഞങ്ങൾ പ്ലാൻ ചെയ്തില്ല…. ആ രഹസ്യവുമായി ഋതു
എന്നോട് മണിക്കുട്ടന്റെ മനോഭാവം അതായിരുന്നു! ഒന്നും ഞങ്ങൾ പ്ലാൻ ചെയ്തില്ല…. ആ രഹസ്യവുമായി ഋതു
ബിഗ്ബോസ് എന്ന പരിപാടിയില്‍ എത്തിയിതിനു ശേഷം മലയാളി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് ഋതു മന്ത്ര. ആദ്യ ആഴ്ചകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാതിരുന്ന മുഖമായതിനാല്‍ തന്നെ എലിമിനേഷനിലെ സ്ഥിരം താരമായിരുന്നു ഋതു. ആദ്യ എപ്പിസോഡുകളില്‍ തന്നെ പുറത്താകുമെന്ന് ചിലര്‍ വിധി എഴുതിയെങ്കിലും തന്റെ നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ഋതു പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു. ബിഗ്ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം മോഡലിങ്ങ് രംഗത്തേയ്ക്ക് വീണ്ടും സജീവമാവുകയായിരുന്നു താരം
ഇപ്പോഴിതാ ബിഗ് ബോസിലുണ്ടാ എല്ലാ അനുഭവങ്ങളും വിശേഷങ്ങളും താരം പങ്കുവയ്ക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.
റിതുവിന്റെ വാക്കുകളിലേക്ക്…
എന്റെയടുത്ത് പലരും പറഞ്ഞിട്ടുണ്ട്, മോളെ കണ്ടപ്പോള്‍ ടു വീക്ക്സ് പോലും നിക്കില്ല, പെട്ടെന്ന് ഔട്ടാവും എന്നൊക്കെ, എനിക്ക് ഒരു പ്രശ്നമുണ്ട്. ഒന്ന് ആളുകളുമായി പരിചയപ്പെടാന്‍ കുറച്ച് സമയമെടുക്കും. കാരണം, ഞാന്‍ ഒറ്റ മോളാണ്, കുറേ ആള്‍ക്കാരുമായി ചേര്‍ന്ന് പരിചയമില്ല, അതുകൊണ്ട് ആദ്യത്തെ രണ്ടാഴ്ച ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ആ ഒരു അന്തരീക്ഷവുമായി സെറ്റ് ആവാനും. അതുകൊണ്ടാവാം ആള്‍ക്കാര്‍ക്ക് അങ്ങനെ ഫീല്‍ ചെയ്തിട്ടുണ്ടാവാമെന്ന് റിതു പറയുന്നു.
പിന്നെ ഞാന്‍ ഒരു നെഗറ്റീവില്‍ നിന്നാണ് പോസിറ്റീവിലേക്ക് പോകുന്നത്, അത് എല്ലാ കാര്യത്തിലും അങ്ങനെ തന്നെയാണ്. ആദ്യം ആള്‍ക്കാര്‍ക്ക് ഒരു നെഗറ്റീവ് അടിച്ചു, അവസാനം എത്തുമ്പോഴേക്കും അത് പോസിറ്റീവ് വൈബായി മാറി. ജെനുവിനായി നില്ക്കുക എന്നത് എന്നെ അറിയുന്ന എല്ലാവര്ക്കും അറിയാം ഞാന്‍ ഇങ്ങനെ തന്നെയാണെന്ന്. അപ്പോള്‍ രണ്ട് വീക്ക് നമ്മള് ഭയങ്കരമായി ഫേക്ക് ആയാല്‍. നമുക്ക് അത് ഒരു മൂന്ന് മാസം കൊണ്ടു പോകാന്‍ പറ്റില്ല. അങ്ങനെ ചെയ്യാനും പറ്റില്ല.
എനിക്ക് ഇപ്പോള്‍ ഒരാളെ ഇഷ്ടമായില്ലെങ്കില്‍, അത് എന്റെ മുഖത്ത് അപ്പോള്‍ തന്നെ വരും. എനിക്ക് ഫേക്കായിട്ട് ആക്ട് ചെയ്യാന്‍ പറ്റില്ല, ബിഗ് ബോസില്‍ വച്ച് പലരോടും പലപ്പോഴായി പറഞ്ഞിട്ടുണ്ട്, നമ്മള് ഇപ്പോള്‍ ഇവിടുന്ന് എന്ന് പുറത്തിറങ്ങിയാലും ആള്ക്കാര് കാണുമ്പോള്‍ ‘ഷി വാസ് ജെനുവിന്’ എന്ന് പറയുക എന്നേയുള്ളൂ. എവിടെ എന്തൊക്കെ ചെയ്തിട്ടുണ്ടെങ്കിലും നമ്മളായിട്ട് നില്ക്കുക, റിയല്‍ ആയിട്ട് നില്ക്കുക അത് തന്നെയാണ് ഞാന്‍ ചെയ്തതെന്ന് റിതു പറഞ്ഞു.
ഒരു റിയാലിറ്റി ഷോയില്‍ വന്നിട്ട് എങ്ങനെയാണ് എല്ലാവരെയും മിത്രങ്ങളാക്കി മാറ്റിയത് എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം, അതിന് റിതുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, ഒരു ചൊല്ലുണ്ട്, എന്ത് നമ്മള് ചെയ്യുന്നു എന്നല്ല, നമ്മള് എങ്ങനെ ആള്‍ക്കാരെ ട്രീറ്റ് ചെയ്യുന്നു എന്നതിലാണ്, നമ്മുടെ ലൈഫില്‍ ലൈഫില്‍ തന്നെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണത്. നമ്മുടെ അടുത്ത് ഭയങ്കര നെഗറ്റീവായിട്ട് സംസാരിക്കുന്നവരെ നമ്മള് പോസിറ്റീവായി ട്രീറ്റ് ചെയ്താല്‍ മതി. അതാണ് ഞാന്‍ അവിടെ ചെയ്തത്.
ആ ഒരു നിമിഷത്തില്‍ അങ്ങനെയാണ്, ബിഗ് ബോസില്‍ ഒരു കോമ്പറ്റീഷനൊക്കെ വരുമ്പോള്‍ നമുക്ക് ചിപ്പോള്‍ ദേഷ്യം വരും. പക്ഷേ, നമ്മുടെ വീട്ടില്‍ എങ്ങനെയാ, നമുട്ട് ചേട്ടനോടോ, കസിന്സിനോടോ നമുക്ക് ദേഷ്യം വരും, പക്ഷേ അതൊരു നിമിഷത്തേക്ക് മാത്രമേ ഉള്ളൂ. കുറച്ച് കഴിയുമ്പോള്‍ നമ്മള് ഇവരെ തന്നെയല്ലേ കാണേണ്ടത്. നമുക്ക് അത് അങ്ങനെയങ്ങ് കൊണ്ടു പോകാന്‍ കഴിയില്ല. അവിടുന്ന് ഇറങ്ങിയപ്പോള്‍ ഞാന്‍ അതൊക്കെ മറന്നു. അത് ഒരു മത്സരിത്തിന്റെ ഭാഗമാണന്നേ ഉള്ളൂ എനിക്ക്- റിതു പറഞ്ഞു.
ബിഗ് ബോസ് വിന്നറായ മണിക്കുട്ടനെ കുറിച്ചും റിതു മനസുതുറന്നു, ചിലര്‍ പറയുന്നത് മണിക്കുട്ടന് ഗെയിം ചെയ്തു എന്ന്, അതൊരു ഗെയിമാണ്, വേറെ ഒന്നുമല്ല അവിടെ നടക്കുന്നത്. പക്ഷേ, എന്റെയടുത്ത് മണിക്കുട്ടന് ജെനുവിന് ആയിരുന്നു. കാരണം നമ്മള് ഒരു ടാസ്ക് വരുകയാണെങ്കില്‍ പരസ്പരം നമ്മള് സഹായിക്കും. ഞങ്ങളുടെ കോമ്പോസ് വലിയ ഹിറ്റായിരുന്നു. മണിക്കുട്ടിയൊക്കെയായി വന്നത്. ഇതൊന്നും നമ്മള് പ്ലാന്‍ ചെയ്യുന്നതല്ല. കോസ്റ്റിയൂം ഇട്ടപ്പോള്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ എന്ന് തോന്നി.
ആ ഒരു കാര്യത്തില്‍ എനിക്ക് മണിക്കുട്ടനോട് ഭയങ്കര ബഹുമാനമുണ്ട്. കാരണം, വേറെ ഒരാളുടെ വളര്‍ച്ചയ്ക്ക് വേണ്ടി മണിക്കുട്ടന് ഹെല്‍പ്പ് ചെയ്യുമെന്നും റിതു പറയുന്നു. എനിക്കും മണിക്കുട്ടനും ഒരു വൈബുണ്ട്. അത് ശരിക്കും പലര്‍ക്കും അറിയില്ല, എല്ലാവരും വിചാരിച്ചുകൊണ്ടിരിക്കുന്നത് ഞാനും മണിക്കുട്ടനും ഒരുമിച്ചാണെന്ന്, എന്നാല്‍ അങ്ങനെയല്ല, ടാസ്കില് മാത്രമാണ് ഞാനും മണിക്കുട്ടനും സംസാരിച്ചിട്ടുള്ളത്- റിതു മന്ത്ര പറഞ്ഞു.
ബിഗ് ബോസില്‍ വച്ച് റംസാനുമായുള്ള കൂട്ടിനെ കുറിച്ചും റിതു തുറന്നുപറഞ്ഞു, അതിനകത്ത് ഇപ്പോ ഒരാള്‍ ഒരു ദിവസം ഫ്രണ്ടാണെങ്കില്‍, നാളെ അവര്‍ ഫ്രണ്ടാകണമെന്നില്ല, കാരണം അതിനകത്തുള്ള അന്തരീക്ഷം അങ്ങനെയാണ്. ഇന്ന് നമ്മുടെ സുഹൃത്ത് അല്ലാത്തവരാകും നാളെ നമ്മുടെ സുഹൃത്ത്. അപ്പോള്‍ നമ്മള്‍ക്ക് അങ്ങനെ പ്രവചിക്കാന്‍ പറ്റില്ല, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് ആര്‍ക്കും അറിയില്ല, പിന്നെ പെര്‍മെനന്റ് ആയി ഒരു സുഹൃത്തിനെ നമുക്ക് ചിന്തിക്കാന്‍ പറ്റില്ല.
എനിക്ക് റാസാനെ, നമ്മുടെ വീട്ടില്‍ ഒരു കസിന് പയ്യനുണ്ടാകില്ലേ, ഞാനും അവനും തമ്മില്‍ എന്തോരം പ്രായ വ്യത്യാസമുണ്ട്. അവനെ ഞാന്‍ അങ്ങനെയാണ് ട്രീറ്റ് ചെയ്തത്. അവന് ചെറിയ പിള്ളേരുടെ സ്വഭാവമാണ്. അവന് ഇങ്ങനെ പിണങ്ങിയൊക്കെ ഇരിക്കും. ഇതൊക്കെ കൊണ്ടാണ് ഞാന്‍ അങ്ങനെ അവനോട് പെരുമാറിയത്. എനിക്ക് സഹോദരങ്ങള്‍ ഒന്നുമില്ല, ഒരു സഹോദരനെ പോലുള്ള ഫീലായിരുന്നു. പക്ഷേ, അത് പുറത്തേക്ക് വന്നത് വേറെ രീതിയിലാണ്. ഇതായിരുന്നു ഞാനും റംസാനും തമ്മിലുള്ള ഒരു റിലേഷന്‍ഷിപ്പ്- റിതു പറഞ്ഞു.
