Connect with us

ആരെങ്കിലും ഒരോണക്കോടി തന്നിരുന്നെങ്കിലെന്ന് കൊതിച്ച ഒരു കാലമുണ്ടായിരുന്നില്ലേ? പഴയ മുണ്ട് ഒന്നൂടെ ഇരട്ടി കഞ്ഞിപ്പശ മുക്കിയെടുത്ത് ക്യാമ്പസ്സിലേക്ക് പോയ കാലമുണ്ടായിരുന്നില്ലേ?; അഡോണി പങ്കിട്ട ഓണക്കുറിപ്പ് !

Malayalam

ബിഗ് ബോസ് മലയാളം സീസൺ ത്രീ ഫിനാലെ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ നിന്നും കടന്നു പോയിട്ടില്ല. ഇപ്പോഴിതാ സീസൺ ത്രീയിലെ മികച്ച മത്സരാർത്ഥിയായിരുന്ന അഡോണി മോഹന്‍ലാലില്‍ നിന്നും ലഭിച്ച ഓണക്കോടിയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരം അതേക്കുറിച്ച് വാചാലനായത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:-

“നിനക്കത് ഉടുത്തിട്ട് ഫോട്ടോ എടുക്കത്തില്ലേ? കൈയിൽ പിടിച്ചാണോ എടുക്കുന്നെ?” “ഇല്ലമ്മേ, ഇതിങ്ങനെ കൈയിൽ പിടിച്ച് കൊതിതീർന്നില്ല. ലാലേട്ടൻ തന്ന ഓണക്കോടി അല്ലെ. അതെ, ആ മനുഷ്യൻ തൊട്ടടുത്ത് നിർത്തി ചേർത്തുപിടിച്ച് നിറഞ്ഞമനസ്സോടെ തന്ന ഓണസമ്മാനം.

ആരെങ്കിലും ഒരോണക്കോടി തന്നിരുന്നെങ്കിലെന്ന് കൊതിച്ച ഒരു കാലമുണ്ടായിരുന്നില്ലേ? പുതിയ കുപ്പായമിട്ട് ചുറ്റും ആഘോഷത്തിന്റെ ആർത്തിരമ്പലുകൾ കേൾക്കുമ്പോൾ ഹോസ്റ്റലിൽ കൂട്ടുകാരുടെ ഷെൽഫിന്റെ അരികിൽ തപ്പിനോക്കിയ ഒരു കാലമുണ്ടായിരുന്നില്ലേ? പഴയ മുണ്ട് ഒന്നൂടെ ഇരട്ടി കഞ്ഞിപ്പശ മുക്കിയെടുത്ത് ക്യാമ്പസ്സിലേക്ക് പോയ കാലമുണ്ടായിരുന്നില്ലേ?

ഡിപ്പാർട്ട്മെന്റ് ഓണാഘോഷത്തിന് ഒരേ നിറത്തിലെ കുപ്പായം മേടിക്കാൻ പൈസ ഉണ്ടാക്കാൻ തലേ ആഴ്ച്ചയിൽ ഓടിയ ഓട്ടമില്ലേ? പല വർണ്ണങ്ങളിൽ നിറഞ്ഞുനിന്ന കുപ്പായക്കടകളിലേക്ക് നോട്ടമെത്താതിർക്കാൻ മനപ്പൂർവ്വം മുഖം തിരിച്ചുപിടിച്ചു നടന്നൊരു കാലമുണ്ടായിരുന്നില്ലേ, ഇന്ന്. ആഗ്രഹങ്ങളുടെ പരകോടിയിലേക്ക് കയറ്റിവിട്ടിട്ട് കാലം തന്നതാണ്.

ഓണമാണ്. ഒരു തിരിച്ചുവരവിന്റെ ഓർമ്മയാണ്. അപമാനത്തിന്റെ പാതാളത്തിലേക്ക് എത്രയേറെ ആഴത്തിൽ ആണ്ടുപോയാലും തിരിച്ചുവരവിന്റെ ഒരു കാലമുണ്ടാകുമെന്ന് ഓർപ്പിക്കുന്ന ഓണം. കളിയാക്കിയവരുടെയും തള്ളിപ്പറഞ്ഞവരുടെയും ഒഴിവാക്കിയവരുടെയും അവഗണിച്ചവരുടെയും പരിഹസിച്ചവരുടെയും മുൻപിൽ കാലം നിങ്ങളെ ഉയർത്തുന്നൊരു കാലം വരും. അന്ന് നിങ്ങൾ സ്വപ്നം കണ്ടതിനേക്കാൾ അപ്പുറമുള്ള കുപ്പായങ്ങൾ നിറമണിയും. എന്നവസാനിക്കുന്നു അഡോണിയുടെ കുറിപ്പ്.

about adony

More in Malayalam

Trending