Connect with us

‘അച്ഛൻ ഇല്ലാത്ത കുട്ടി ആണല്ലോ എന്നോർത്ത് മാത്രമാണ് മിണ്ടാതെ ഇരിക്കുന്നത്; ഒരറ്റത്തൂന്ന് തുടങ്ങും’ റിതുവിനെതിരെ ഭീഷണിയുമായി അഡോണി!

Malayalam

‘അച്ഛൻ ഇല്ലാത്ത കുട്ടി ആണല്ലോ എന്നോർത്ത് മാത്രമാണ് മിണ്ടാതെ ഇരിക്കുന്നത്; ഒരറ്റത്തൂന്ന് തുടങ്ങും’ റിതുവിനെതിരെ ഭീഷണിയുമായി അഡോണി!

‘അച്ഛൻ ഇല്ലാത്ത കുട്ടി ആണല്ലോ എന്നോർത്ത് മാത്രമാണ് മിണ്ടാതെ ഇരിക്കുന്നത്; ഒരറ്റത്തൂന്ന് തുടങ്ങും’ റിതുവിനെതിരെ ഭീഷണിയുമായി അഡോണി!

ബിഗ് ബോസ് മലയാളം സീസൺ 3 അവസാനത്തോടടുക്കുകയാണ്. വെല്ലുവിളികളും സംഘർഷങ്ങളും നിറഞ്ഞ ദിനങ്ങളാണ് ഇപ്പോൾ ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ 68 ആം ദിവസമായിരുന്നു കടന്നുപോയത്. ആകാംക്ഷാഭരിതമായ നിമിഷങ്ങൾ ആണ് വീട്ടിനുള്ളിൽ നടക്കുന്നത്. നാട്ടുകൂട്ടം ടാസ്ക്കിന്റെ ഭാഗമായി വാക് പോരാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി ബിഗ് ബോസിൽ സംഘർഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ഇതുവരെ ബിഗ് ബോസ് വീട്ടിൽ കണ്ടതൊന്നുമല്ല ഇപ്പോൾ അവിടെ നടക്കുന്നത്. പല രഹസ്യ സംഭാഷണങ്ങളും പുറം ലോകത്തോട് മത്സരാർത്ഥികൾ വിളിച്ചു പറയുന്നുണ്ട് . ഋതുവിന്റെ ജാതീയ പരാമർശവും, റംസാന്റെ സ്ത്രീ വിരുദ്ധ പരാമര്ശങ്ങളെയും പുതിയ ടാസ്ക്കിലൂടെയാണ് സഹ മത്സരാർത്ഥികൾ ഗെയിമിൽ ആയുധമാക്കി മാറ്റി.

എന്തുകൊണ്ട് ബിഗ് ബോസ് ഇത്തരം കാര്യങ്ങൾ ടെലികാസ്റ്റ് ചെയ്തില്ല എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നത്. എന്നാലിപ്പോൾ ഋതുവിനെക്കുറിച്ച് അഡോണിയുടെ സംസാരമാണ് സോഷ്യൽ മീഡിയ ചർച്ചയാക്കിയിരിക്കുന്നത്.

നോമിനേഷൻ ഫ്രീകാർഡ് റംസാൻ ഋതുവിന്‌ നല്കാതെ ആയതോടെയാണോ സൗഹൃദത്തിന് വിള്ളൽ വീണത് എന്ന ചോദ്യം അഡോണി ഋതുവിനോട് ചോദിക്കുന്നതിന്റെ ഇടയിലാണ് ഇരുവരും തമ്മിൽ വാക്കേറ്റം നടന്നത്.

ഷെയിം ഓൺ യൂ ക്യാപ്റ്റൻ എന്ന ഋതുവിന്റെ വാക്കുകൾ ആണ് കൂട്ടത്തിൽ അഡോണിയെ ചൊടിപ്പിച്ചത്, ഇതിന്റെ പിന്നാലെയാണ് കിടിലം, റംസാൻ, സായി, സന്ധ്യ, നോബി തുടങ്ങിയവരുമായി ഒത്തിരിക്കവെ അഡോണി ചില കാര്യങ്ങൾ തുറന്നുപറയുന്നത്.

“ഞാൻ ഒന്നും പറഞ്ഞു തുടങ്ങിയിട്ടില്ല. ഞാൻ ഒന്നേ എന്ന് തുടങ്ങും പോയിട്ടില്ലെങ്കിൽ. എന്തൊക്കെ പറയണം, എങ്ങനെ തുടങ്ങണം എന്ന് ഈ പടി കടന്നുവന്ന ഒന്നാം ദിവസം മുതൽ എനിക്ക് അറിയാം. ഇറങ്ങുന്നത് പഴേ മിസ് ഇന്ത്യയുടേ പട്ടം ആണോ, ഏതു രീതിയിൽ ഇറങ്ങണം എന്ന് തീരുമാനിക്കാം. പറഞ്ഞു തുടങ്ങിയാൽ ഞാൻ ഒന്നേ എന്ന് തുടങ്ങും.

ചുമ്മാ കയറി ചൊറിയാൻ വന്നാൽ, ഞാൻ അതിന്റെതായ രീതിയിൽ സംസാരിക്കും, ഓരോ കാര്യങ്ങൾ എടുത്തു തന്നെ സംസാരിക്കും’, എന്ന് അഡോണി പറയുമ്പോൾ എന്തിന്റെ പേരിൽ ആണ് ഇപ്പോൾ തർക്കം എന്ന് സന്ധ്യ ചോദിക്കുന്നുണ്ട്. “നോമിനേഷൻ ഫ്രീ കാർഡിനെ സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചപ്പോൾ ആണ് ഷെയിം ഓൺ യൂ ക്യാപറ്റൻ എന്ന് പറയുന്നത്. അങ്ങനെ പറഞ്ഞുകൊണ്ടിരുന്നാൽ ഒരു അറ്റത്തുനിന്നും തുടങ്ങും ഞാൻ.

പിന്നെ ഒറ്റ കാര്യം ഓർത്താണ് ഞാൻ മിണ്ടാതെ ഇരിക്കുന്നത്, അച്ഛൻ ഇല്ലാത്ത കുട്ടി ആണല്ലോ എന്നോർത്ത് മാത്രം. കല്യാണം കഴിഞ്ഞിട്ടില്ല. ഏതുരീതിയിൽ പുറത്തത് അഫക്റ്റ് ചെയ്യും എന്ന് എനിക്ക് അറിയാം നല്ലോണം. ഒരറ്റത്തൂന്ന് തുടങ്ങും”, എന്നും അഡോണി ഭീഷണിയുടെ രീതിയിൽ പറയുകയുണ്ടായി.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top