Malayalam
ബിഗ് ബോസില്‍ കിട്ടിയ പ്രതിഫലം! ആദ്യമായി ആ വെളിപ്പെടുത്തൽ… അഡോണി ഞെട്ടിച്ചു,ബിഗ് ബോസില്‍ താരങ്ങള്‍ക്ക് ശമ്പളം പല തരത്തിലാണെന്ന് താരം
ബിഗ് ബോസില്‍ കിട്ടിയ പ്രതിഫലം! ആദ്യമായി ആ വെളിപ്പെടുത്തൽ… അഡോണി ഞെട്ടിച്ചു,ബിഗ് ബോസില്‍ താരങ്ങള്‍ക്ക് ശമ്പളം പല തരത്തിലാണെന്ന് താരം
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ പ്രമുഖ മത്സരാര്‍ത്ഥികള്‍ ഒരാളായിരുന്നു അഡോണി ജോണ്‍. ചില ടിവി ഷോകളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ താരത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയത് ബിഗ് ബോസായിരുന്നു.
എഴുപതിലേറെ ദിവസങ്ങള്‍ ഷോയില്‍ തുടര്‍ന്നതിന് ശേഷമായിരുന്നു അഡോണി പുറത്തായത്. ഇപ്പോഴിതാ തന്‍റെ കൂടുതല്‍ ബിഗ് ബോസ് വിശേഷങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
മൂന്നില്‍ കൂടുതല്‍ തവണ ഒരിക്കലും ബിഗ് ബോസ് എലിമിനേഷനില്‍ വരാത്ത താരമാണ് ഞാന്‍. മൂന്ന് എലിമിനേഷനില്‍ വന്നപ്പോഴും പുറത്തായാലും ഇല്ലെങ്കിലും സന്തോഷം എന്ന മനോഭാവമായിരുന്നു എനിക്ക്. ഒരോ എലിമിനേഷനിലും പുറത്താവും എന്ന് വിചാരിച്ച് തന്നെയാണ് നിന്നത്. അങ്ങനെ മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ എനിക്ക് എന്തെങ്കിലും കൂടി ചെയ്യാന്‍ പറ്റിയിട്ട് ഇറങ്ങാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമാവും. പുറത്ത് പോവാന്‍ തയ്യാറായി തന്നെയാണ് ഓരോ എലിമിനേഷനിലേക്കും വന്നതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഡോണി ജോണ്‍ പറയുന്നു.
ഒരു തവണ പ്രാങ്ക് എവിക്ഷന്‍ ഉണ്ടായപ്പോള്‍ ഔട്ടായി എന്ന് തന്നെ വിചാരിച്ചു. അപ്പോള്‍ ലാലേട്ടന്‍ വന്ന് രക്ഷിച്ചു. ആ പ്രാങ്ക് എവിക്ഷന്‍ എനിക്കുള്ള ഒരു മുന്‍കരുതലായി എന്നൊന്നും തോന്നിയില്ല. അവിടെ ഏത് നിമിഷവും എന്ത് സംഭവിക്കാം. ചിലപ്പോള്‍ മിഡ് നൈറ്റ് എവിക്ഷന്‍ ഉണ്ടാവും. മുമ്പ് പലപ്പോഴും അത്തരം കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്തും എപ്പോഴും പ്രതീക്ഷിച്ചിരിക്കണം. അങ്ങനെയാണ് അവിടെ കഴിയുന്നത്.
ഒരോ മത്സരാര്‍ത്ഥിയുടേയും സെലിബ്രറ്റി സ്റ്റാറ്റസ് അനുസരിച്ചാണ് നമുക്ക് പേയ്മെന്‍റ് തരുന്നത്. അതേസമയം തന്നെ പല യൂട്യൂബ് ചാനലുകളിലും പറയുന്നത് പോലെ വന്‍ തുകകള്‍ ഒന്നും ഇല്ല. യൂട്യൂബില്‍ വരുന്നത് പോലെ ആയിരുന്നെങ്കില്‍ എനിക്കിപ്പോള്‍ വീട്ടില്‍ ലംബോര്‍ഗിനി വാങ്ങിച്ചിടാന്‍ കഴിയുമായിരുന്നു. മണിക്കുട്ടനൊക്കെ സിനിമാ മേഖലയില്‍ വളരെ കൊല്ലം ആയിട്ടുള്ള ആളാണ്. നമ്മളൊക്കെ തീര്‍ത്തും പുതുമുഖങ്ങള്‍ ആണ്. അതിനനുസരിച്ചുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും. പേയ്മെന്‍റ് സംബന്ധിച്ച് ബിഗ് ബോസ് അധികൃതരുമായി എഗ്രിമെന്‍റ് ഉള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയില്ല.
മഹാരാജാസ് കോളേജില്‍ പിഎച്ച്ഡി രണ്ടാം വര്‍ഷമാണ്. അത് എത്രയും പെട്ടെന്ന് തീര്‍ക്കണം. ഭാവിയില്‍ കോളേജ് അധ്യാപകന്‍ ആവണം എന്നാണ് ആഗ്രഹം. മീഡിയ എന്‍റെ പാഷനാണ്. അതുകൊണ്ട് തന്നെ അതും ഒപ്പം കൊണ്ടു പോവുന്നു. അതിന്‍റെ വര്‍ക്കുകള്‍ നടക്കുകയാണ്. രണ്ട് സിനിമകളുടെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നേയുള്ളു. എന്താവും എന്ന് അറിയില്ല. പക്ഷെ അവര്‍ നമ്മളെ ആ സിനിമയിലേക്ക് വിളിച്ചു എന്നുള്ളത് തന്നേ പോലുള്ള ഒരു വ്യക്തിയെ സംബന്ധിച്ച് വലിയ കാര്യമാണ്. സന്തോഷമാണെന്നും അഡോണി പറയുന്നു.
പപ്പയാണ് എനിക്കും അനിയനും പേരിട്ടത്. അനന്‍റ് എന്നാണ് അനിയന്‍റെ പേര്. ആര്‍ക്കും ഇല്ലാത്ത പേര് ഞങ്ങള്‍ക്ക് ഇടണം എന്നുള്ളത്ത് പപ്പയുടെ വലിയ ആഗ്രഹമായിരുന്നു. ആല്‍ഫബറ്റ്സ് വെച്ചിട്ടാണ് ഞങ്ങളുട പേര് പപ്പ കണ്ടുവെച്ചതെന്നും അഡോണി അഭിപ്രായപ്പെടുന്നു. ഇതിന് ശേഷം ബിഗ് ബോസിലെ സാലറിയെ കുറിച്ച് താരം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു
