Connect with us

ഇന്ദ്രസൻസിനെ ഇക്കൊല്ലം പത്മശ്രീ അവാർഡിന് പരിഗണിക്കണം ; സിനിമാ പ്രേമികൾ ആവശ്യം ശക്തമാക്കിയപ്പോൾ മുകേഷിനുൾപ്പടെ അർഹതയുണ്ടെന്ന് ആരാധകർ !

Malayalam

ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹോം എന്ന സിനിമാ വലിയ വിജയമായിരിക്കുകയാണ്. സമൂഹത്തിലെ വലിയ വലിയ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി നിരവധി സിനിമകൾ ഇറങ്ങുന്ന ഈ കാലത്ത് കുടുംബ പ്രേക്ഷകരെയും അതോടൊപ്പം കുടുംബത്തിന്റെ മാഹാത്മ്യവും എടുത്തുകാട്ടുന്ന സിനിമയായിരിക്കുകയാണ് ഹോം.

സിനിമയുടെ കഥ മാത്രമല്ല കഥാപാത്രങ്ങളും അഭിനയത്തിലൂടെ വലിയ മികവ് പുലർത്തിയിട്ടുണ്ട്. സിനിമയുടെ നിരൂപങ്ങളെക്കാൾ ഇന്ദ്രൻസ് എന്ന നടനെക്കുറിച്ചുള്ള ചർച്ചകളാണ് സിനിമയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ കൂടുതൽ ഉണ്ടായത്.

ഇപ്പോഴിതാ, ഇന്ദ്രൻസിന് ഇക്കൊല്ലത്തെ പത്മശ്രീ അവാർഡ് നല്കണമെന്നുള്ള ചർച്ചയാണ് നടക്കുന്നത്. പ്രസ്തുത കുറിപ്പ് ഇങ്ങനെ, “ഇന്ദ്രൻസേട്ടന് ഇക്കൊല്ലം പത്മശ്രീ അവാർഡിന് പരിഗണിയ്ക്കണമെന്ന് ഗവൺമെൻ്റുകളോട് അഭ്യർത്ഥിക്കുന്നു. ഉറപ്പായും അദ്ദേഹം അത് അർഹിക്കുന്നുണ്ട്. അതിനായി ഒരു കാംപയിൻ തന്നെ ഉണരട്ടെ. അങ്ങനെ മലയാള സിനിമ വീണ്ടും ആദരിയ്ക്കപ്പെടട്ടെ”.

അതേസമയം, ഇന്ദ്രൻസിന് അവാർഡ് കൊടുക്കുന്ന ചർച്ചയ്ക്ക് താഴെ മറ്റൊരു അഭിപ്രായമാണ് ഒരാൾ കുറിച്ചത്. “മലയാള സിനിമക്ക് ഇന്ദ്രൻസിനെക്കാൾ കൂടുതൽ സംഭാവനകൾ നല്കിയവർക്ക് ഇത് വരെ പദ്മശ്രീ കിട്ടിയിട്ടില്ല.. ഉദാഹരണം – സിദ്ദിഖ്, മുകേഷ്, വിജയരാഘവൻ, ജഗദീഷ്, അങ്ങനെ ഒരുപാട് പേർ..
ഇന്ദ്രൻസിന് പദ്മശ്രീ എന്നൊക്കെ പറയുന്നത് ബാലിശമല്ലേ.. (കിട്ടിയാൽ വിരോധമില്ല, ഇത് അങ്ങനെ ആണേൽ കിട്ടാൻ കൂടുതൽ പേർ ഉണ്ടെന്ന് പറഞ്ഞെന്ന് ഉള്ളു)” എന്നായിരുന്നു പോസ്റ്റിന് വന്ന ആ കമെന്റ്.

about indrans

Continue Reading

More in Malayalam

Trending