മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകന്; മമ്മൂട്ടിയെ ആദരിക്കുമെന്ന് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്
താന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കടുത്ത ആരാധകനെന്ന് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. വളരെ ചെറുപ്പത്തിലെ തന്നെ താന്‍ മമ്മൂട്ടിയുടെ ആരാധകനായെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു
മന്ത്രിയായപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ആലോചിച്ചു. അഭിനയജീവിതത്തില്‍ അരനൂറ്റാണ്ട് തികച്ച മമ്മൂട്ടിക്ക് ആദരമായി ഒരു പരിപാടി സംഘടിപ്പിക്കണമെന്ന്. കാരണം ഈ അമ്പത് വര്‍ഷം കൊണ്ട് എത്രയോ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. അങ്ങനെയുള്ള ഒരു പ്രതിഭയെ സാംസ്കാരിക വകുപ്പ് ആദരിക്കുക എന്നത് നമ്മുടെ ഒരു മാന്യതയുടെ ഭാഗമാണ്. കോവിഡിന് ശേഷം ഒരു ഉത്സവഛായയില്‍ നടത്താനായിരുന്നു തീരുമാനം. പക്ഷേ പൈസമുടക്കിയുള്ള ആദരവ് വേണ്ടെന്ന് മമ്മൂട്ടി തന്നെ പറയുയായിരുന്നു. പക്ഷേ തീര്‍ച്ചയായും അദ്ദേഹത്തെ ആദരിക്കും. സജി ചെറിയാന് വ്യക്തമാക്കി.
അതേസമയം രണ്ട് ദിവസം മുൻപ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാൻ മമ്മൂട്ടിയും,മോഹൻലാലും ദുബായിൽ എത്തി. താരങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. അതിനിടെ ഒരു വിവാഹ ചടങ്ങിനെത്തിയ താരങ്ങളുടെ വീഡിയോ ശ്രദ്ധനേടിയിരുന്നു
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലിയുടെ സഹോദരന്റെ മകന്റെ വിവാഹ ചടങ്ങിലായിരുന്നു താരങ്ങൾ എത്തിയത്. മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും സന്നിഹിതയായിരുന്നു. സിമ്പിള്‍ ലുക്കിലെത്തിയ മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ സ്റ്റൈലിഷായാണ് ചടങ്ങിലെത്തിയത്.
വിവിധ മേഖലകളില്‍ സംഭാവന നല്കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാറൂഖ് ഖാന്, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
