Connect with us

അപ്രതീക്ഷിതമായി വിട പറഞ്ഞത് എന്റെ ഹൃദയത്തെ തകർക്കുന്നു.. ആ ഓർമ്മകൾ ഒരിക്കലും ഞങ്ങളെ വിട്ടുപോകില്ല; വേദനയോടെ മാതു

Malayalam

അപ്രതീക്ഷിതമായി വിട പറഞ്ഞത് എന്റെ ഹൃദയത്തെ തകർക്കുന്നു.. ആ ഓർമ്മകൾ ഒരിക്കലും ഞങ്ങളെ വിട്ടുപോകില്ല; വേദനയോടെ മാതു

അപ്രതീക്ഷിതമായി വിട പറഞ്ഞത് എന്റെ ഹൃദയത്തെ തകർക്കുന്നു.. ആ ഓർമ്മകൾ ഒരിക്കലും ഞങ്ങളെ വിട്ടുപോകില്ല; വേദനയോടെ മാതു

ഓഗസ്ററ് 21 ശനിയാഴ്ച ചിത്രയുടെ മരണവാര്‍ത്ത കേട്ട് മലയാള സിനിമാ പ്രേക്ഷകര്‍ ഉണര്‍ന്നത്. നൂറിലധികം സിനിമകളില്‍ പ്രവര്‍ത്തിച്ച നടി ചെന്നൈയിലെ വസതിയില്‍ വച്ച്‌ ഹൃദയാഘാതം മൂലമായിരുന്നു മരിച്ചത്. 56 വയസ്സായിരുന്നു ചിത്രക്ക്.

1983 ല്‍ മോഹന്‍ലാലിനും പ്രേം നസീറിനുമൊപ്പമുള്ള ആട്ടകലശം എന്ന മലയാള സിനിമയിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. ഭര്‍ത്താവ് വിജയരാഘവനും മകള്‍ മഹാലക്ഷ്മിയും ഉണ്ട്.

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ് ചിത്ര. നായികയായും സഹോദരിയായും കൂട്ടുകാരിയായും ചിത്ര വര്ഷങ്ങളോളം സിനിമയില്‍ തിളങ്ങി. മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു.

ഇപ്പോൾ ഇതാ ചിത്രയ്ക്ക് ആദരാഞ്ജലികൾ അർപിച്ചിച്ച് കൊണ്ടുള്ള ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് മാതു

‘അമരം ‘ സിനിമയിൽ ചിത്രയുടെ സഹതാരമായിരുന്ന മാതു. ചലച്ചിത്രമേഖലയിലെ തന്റെ ആദ്യ സുഹൃത്തായിരുന്നു ചിത്ര എന്ന് മാതു ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

“ചിത്രയുടെ കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുകയാണ്. ചലച്ചിത്രമേഖലയിലെ എന്റെ ആദ്യ സുഹൃത്തായിരുന്നു അവർ. ഒരുപാട് നല്ല ഓർമ്മകൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു. റെസ്റ്റ് ഇൻ പീസ് ചിത്ര. നിങ്ങൾ അപ്രതീക്ഷിതമായി വിട പറഞ്ഞത് എന്റെ ഹൃദയത്തെ തകർക്കുന്നു. താങ്കളെക്കുറിച്ചുള്ള ഓർമ്മകൾ ഒരിക്കലും ഞങ്ങളെ വിട്ടുപോകില്ല. ഞങ്ങളുടെ ഹൃദയത്തിൽ താങ്ക ദീർഘകാലം ജീവിക്കും. ദൈവം നിങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകട്ടെ,” മാതു കുറിച്ചു.

ചിത്രയുടെ ശ്രദ്ധേയ വേഷങ്ങളിലൊന്നാണ് ‘അമരം’ എന്ന സിനിമയിലെ ചന്ദ്രിക എന്ന കഥാപാത്രം. എകെ ലോഹിതദാസിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ‘അമരം’ 1991ലാണ് പുറത്തിറങ്ങിയത്. സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയാണ് അച്ചൂട്ടി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. മാതു മമ്മൂട്ടിയുടെ മകളുടെ വേഷമാണ് അഭിനയിച്ചത്. രാധ എന്നായിരുന്നു മാതുവിന്റെ കഥാപാത്രത്തിന്റെ പേരെങ്കിലും മുത്ത് എന്ന വിളിപ്പേരിൽ ആ കഥാപാത്രം അറിയപ്പെട്ടു. അച്ചൂട്ടിയുടെയും രാധയുടെയും അയൽക്കാരിയായിരുന്നു ചന്ദ്രിക.

തെന്നിന്ത്യയിലെ മിക്ക നായകര്‍ക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തില്‍ വേഷമിട്ടു. ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം. കല്യാണപ്പന്തല്‍, തമിഴ് ചിത്രങ്ങളായ അപൂര്‍വ രാഗങ്ങള്‍, അവള്‍ അപ്പടിതാന്‍ തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. സിനിമയില്‍ തിരക്കിലായതോടു കൂടി പഠനം പത്താം ക്ളാസില്‍ വച്ച് ഉപേക്ഷിച്ചു.

1983 ല്‍ പുറത്തിറങ്ങിയ ‘ആട്ടക്കലാശം’ ചിത്ര ചെയ്ത ആദ്യ കഥാപാത്രത്തെ രേഖപ്പെടുത്തി. മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാളത്തില്‍ സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, ദേവാസുരം, അമരം, ഏകലവ്യന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

1990കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ചിത്ര, വിവാഹത്തെത്തുടര്‍ന്നു ദീര്‍ഘകാലത്തേക്ക് സിനിമ ഉപേക്ഷിക്കുകയായിരുന്നു. തമിഴ് സിനിമയില്‍ ശിവാജി ഗണേശന്‍, കമല്‍ ഹാസന്‍, ശരത് കുമാര്‍, പ്രഭു തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും ചിത്ര വേഷമിട്ടു. 18 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് 2020 ല്‍ തമിഴ് ചിത്രം ബെല്‍ ബോട്ടത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങി. തമിഴ് സീരിയല്‍ രംഗത്തിലൂടെ സജീവമായി തുടരുകയും ചെയ്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top