Connect with us

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം, കെജിഎഫ് 2 തിയേറ്റര്‍ റിലീസിന്, വിവരങ്ങള്‍ ഇങ്ങനെ!

Malayalam

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം, കെജിഎഫ് 2 തിയേറ്റര്‍ റിലീസിന്, വിവരങ്ങള്‍ ഇങ്ങനെ!

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം, കെജിഎഫ് 2 തിയേറ്റര്‍ റിലീസിന്, വിവരങ്ങള്‍ ഇങ്ങനെ!

സിനിമാ പ്രേമികള്‍ ആകാം,ക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കെജി എഫ് 2. ഇപ്പോഴിതാ ചിത്രത്തിനായുളള ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ചിത്രം 2022 ഏപ്രില്‍ 14ന് വേള്‍ഡ് വൈഡ് തീയേറ്റര്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസര്‍ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത് ഏറെ തരംഗമായിരുന്നു. ഇപ്പോഴിതാ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുള്ള പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. ആനന്ദ് സാഗിന് പകരം പ്രകാശ് രാജ് എത്തുന്നുവെന്നാണ് സൂചന. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തിന്റെ പ്രമേയം.

കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരീഡ് ഡ്രാമയാണ് കെ.ജി.എഫ്. 2018 ഡിസംബര്‍ 21-നായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയിരുന്നത്.

കെജിഎഫ് 1 ആണ് അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയ ആദ്യ കന്നഡ ചിത്രം. രണ്ടാം ഭാഗവും അഞ്ച് ഭാഷകളില്‍ എത്തുന്നുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍, ചന്ദ്രമൗലി എം, വിനയ് ശിവാംഗി എന്നിവര്‍ ഒരുിച്ചാണ്.

ഹിറ്റ്മേക്കര്‍ നിര്‍മ്മാതാക്കളായായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇക്കുറി മലയാളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

More in Malayalam

Trending