Malayalam
ഒരാളുമായി ഭയങ്കര ഇഷ്ടമുണ്ടെങ്കില്‍ അവരുടെ ഫോട്ടോസൊക്കെ ഇങ്ങനെ പുറത്തേക്ക് വിടുമോ? ഇതൊക്കെ എവിടം വരെ എത്തുമെന്ന് നോക്കട്ടേ, അതിന് വേണ്ടി കാത്തിരിക്കുന്ന സമയാണ്; ആദ്യമായി റിതു മന്ത്ര പ്രതികരിക്കുന്നു !
ഒരാളുമായി ഭയങ്കര ഇഷ്ടമുണ്ടെങ്കില്‍ അവരുടെ ഫോട്ടോസൊക്കെ ഇങ്ങനെ പുറത്തേക്ക് വിടുമോ? ഇതൊക്കെ എവിടം വരെ എത്തുമെന്ന് നോക്കട്ടേ, അതിന് വേണ്ടി കാത്തിരിക്കുന്ന സമയാണ്; ആദ്യമായി റിതു മന്ത്ര പ്രതികരിക്കുന്നു !
ബിഗ് ബോസ് മൂന്നാം സീസണിലെ ബോൾഡ് ആയ സ്വഭാവക്കാരിയിരുന്നു റിതു മന്ത്ര. നടിയും മോഡലും ഗായികയുമൊക്കെയായ റിതു ബിഗ് ബോസിന്റെ ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു. വീടിനുള്ളില്‍ കഴിഞ്ഞപ്പോള്‍ തന്നെ റിതുവുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് നടനും മോഡലുമായ ജിയ ഇറാനി ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഒരു അഭിമുഖത്തില്‍ ഇതേ കുറിച്ച് ജിയാ സംസാരിക്കുകയും ചെയ്തിരുന്നു.
മത്സരത്തിന് ശേഷം പ്രണയത്തെ കുറിച്ച് റിതു തുറന്ന് പറഞ്ഞിരുന്നില്ല. എന്നാല്‍ ആളുകള്‍ തന്നെ കുറിച്ച് പറഞ്ഞ് പരത്തുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്ത്യ ഗ്ലിറ്റ്സിന് നല്കിയ പ്രതികരണത്തിലൂടെയാണ് പ്രണയത്തെ കുറിച്ചും മറ്റ് വിവാദങ്ങളിലും റിതു ആദ്യമായി തുറന്ന് സംസാരിച്ചത്.
റിതുവിന്റെ വാക്കുകളിങ്ങനെ, “എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത് ആളുകള്‍ക്ക് ഒരു കാര്യത്തെ എങ്ങനെയും മാറ്റി പറയാം എന്നുള്ളതാണ്. ലാലേട്ടന്റെ അടുത്ത് ഞാന്‍ പറഞ്ഞത് സത്യമാണ്. കാരണം എനിക്ക് ഒരാളുടെ അടുത്ത് ഇഷ്ടമുണ്ട്. അത് അയാള്‍ക്ക് അറിയില്ല. അങ്ങനെ നമ്മള് പലരുടെയും അടുത്ത് പറഞ്ഞിട്ടുണ്ടാവും. ഉദാഹരണത്തിന് ലാലേട്ടനോട് നമുക്ക് ഇഷ്ടമുണ്ടാവും. പക്ഷേ തിരിച്ച് ലാലേട്ടന് എല്ലാവരോടും അതേ ഇഷ്ടമുണ്ടാവണമെന്നില്ല. അങ്ങനെ പറഞ്ഞ കാര്യമാണ്. അല്ലാതെ ഭയങ്കര സീരിയസായി പറഞ്ഞതല്ല. പിന്നെ ഇവിടെ നടക്കുന്ന കാര്യങ്ങളില്‍ ഞാന്‍ പ്രതികരിക്കാം.
അതൊക്കെ എവിടം വരെ എത്തുമെന്ന് നോക്കട്ടേ. അതിന് വേണ്ടി കാത്തിരിക്കുന്ന സമയാണ്. പിന്നെ കുറേയൊക്കെ കൃത്യമമായി നടക്കുന്നുണ്ട്. അതെല്ലാം കൊണ്ട് കുറേ ആളുകള്‍ ജീവിക്കുന്നുണ്ടെന്ന് റിതു പറയുന്നു. ഈ കൊവിഡ് കാലത്തും എന്നെ കുറിച്ച് ഗോസിപ്പുകള്‍ എഴുതി ജീവിച്ചവരുണ്ടാവും. ആ അനുഗ്രഹം എനിക്ക് മതി. ഇനിയും ഗോസിപ്പുകളും അഭ്യൂഹങ്ങളുമൊക്കെ എഴുതി പിആര്‍ വര്‍ക്ക് തുടരുക. അതിലെനിക്ക് ഒത്തിരി നന്ദി ഉണ്ടെന്നും നിങ്ങള്‍ എനിക്ക് ഒത്തിരി മാര്‍ക്കറ്റ് ചെയ്യുന്നുണ്ടെന്ന് കൂടി റിതു സൂചിപ്പിച്ചു.
എല്ലാവരും എന്നോട് ചോദിക്കുന്നുണ്ട്. കുറേ കാര്യങ്ങള്‍ നമുക്ക് അവഗണിക്കാം എന്നുള്ളതാണ്. കാരണം നമ്മള് പറഞ്ഞവര്‍ക്ക് എല്ലാവര്ക്കും ഉത്തരം കൊടുത്താല്‍ നാളെ മറ്റിടങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ വരും. ആള്‍ക്കാരെ ജഡ്ജ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് വളരെ കൂടുതലാണ്. ഒരു ദിവസം ഇതേ കുറിച്ച് എനിക്ക് പറയാനുണ്ട്. ആ ദിവസം അധികം താമസിക്കില്ല. പക്ഷേ എനിക്ക് അതിനുള്ള സമയവും സന്ദര്‍ഭവും കിട്ടാത്തത് കൊണ്ടാണ്. എന്നെ ജഡ്ജ് ചെയ്യുന്നവരുടെ അടുത്ത് ഒരു കാര്യം ചോദിക്കാനുണ്ടെന്ന് റിതു പറയുന്നു. നിങ്ങളൊക്കെ പ്രണയിക്കുന്നവരും നിങ്ങള്‍ക്ക് റിലേഷന്‍ഷിപ്പ് ഉള്ളതുമായിരിക്കാം.
നിങ്ങള്‍ക്ക് ഒരാളുമായി ഭയങ്കര ഇഷ്ടമുണ്ടെങ്കില്‍ അവരുടെ ഫോട്ടോസൊക്കെ ഇങ്ങനെ പുറത്തേക്ക് വിടുമോ? എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്കൊരാളെ ഇഷ്ടമാണെങ്കില്‍ ഇത്രയും ഫോട്ടോസ് എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടോ എഡിറ്റ് ചെയ്തിട്ടോ ഇടുമോന്ന് റിതു പ്രേക്ഷകരോടായി ചോദിക്കുന്നു. എല്ലാവരും അതൊന്നും ചെയ്യില്ല. അതിനര്‍ഥം അവര്‍ പ്രണയത്തില്‍ അല്ലെന്നാണ്. ഇതെന്താണെന്ന് ഞാന്‍ പറയാം. ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളു. ഇനിയതിന്റെ താഴെ എഴുതി പിടിച്ച് ഒന്നും കൊണ്ട് വരണ്ട. അതൊരു ഉദാഹരണം മാത്രമാണ്. നമുക്ക് ഒരാളെ ഇഷ്ടമുണ്ടെങ്കില്‍ അങ്ങനെ ഒന്നും ചെയ്യില്ല. അപ്പോള്‍ അതെന്തായിരുന്നു എന്നതായിരിക്കും ചോദ്യമെന്നും റിതു സൂചിപ്പിക്കുന്നുണ്ട്”.
ABOUT RITHU MANTHRA
