Actress
ഒരുസമയത്ത് ഒന്നില്‍ കൂടുതല്‍ റിലേഷന്‍ഷിപ്പുകളുണ്ടായിരുന്നു, രണ്ടാമത്തെ പ്രണയം പോയത് ബര്‍ഗര്‍ വാങ്ങി തരാഞ്ഞിട്ട്; ഋതു മന്ത്ര
ഒരുസമയത്ത് ഒന്നില്‍ കൂടുതല്‍ റിലേഷന്‍ഷിപ്പുകളുണ്ടായിരുന്നു, രണ്ടാമത്തെ പ്രണയം പോയത് ബര്‍ഗര്‍ വാങ്ങി തരാഞ്ഞിട്ട്; ഋതു മന്ത്ര
ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ ശ്രദ്ധേയയായ താരമാണ് ഋതു മന്ത്ര. സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരോട് നിരന്തരം സംവദിക്കുന്ന താരം മോഡലിങ്ങിലും സജീവമാണ്. ഇപ്പോഴിതാ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. തനിക്ക് ഒരുസമയത്ത് ഒന്നില്‍ കൂടുതല്‍ റിലേഷന്‍ഷിപ്പുകളുണ്ടായിരുന്നുവെന്നാണ് ഋതു മന്ത്ര പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ പ്രണയങ്ങള്‍ ഒന്നുമില്ലെന്നും താരം പറയുന്നു. തന്റെ രണ്ടാമത്തെ പ്രണയം പോയത് ബര്‍ഗര്‍ വാങ്ങി തരാഞ്ഞിട്ടാണെന്ന് ഋതു പറഞ്ഞത്. കൂടാതെ ഇപ്പോള്‍ റിലേഷന്‍ഷിപ്പുകളില്‍ ഒന്നും പോകാതെ കരിയര്‍ ഫോക്കസ് ചെയ്യുകയാണെന്നും താരം കൂട്ടിചേര്‍ത്തു.
‘ഇപ്പോള്‍ എനിക്ക് പ്രണയം ഒന്നും ഇല്ല. മുന്‍പ് എനിക്ക് കുറച്ച് റിലേഷന്‍ഷിപ്പുകള്‍ ഉണ്ടായിരുന്നു. ഒരെണ്ണത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. ഓരോ കാലഘട്ടത്തില്‍ നമുക്ക് യോജിച്ചത് എന്ന് കരുതി സംഭവിച്ചു പോയതാണ് അതൊക്കെ. ഇപ്പോള്‍ റിലേഷന്‍ഷിപ്പുകളിലേക്ക് പോകാതെ കരിയറില്‍ ഫോക്കസ് ചെയ്യുകയാണ്. ഇനി ഒരാള്‍ വന്നാല്‍ മനസിലാക്കി വരണം.
ഇനി അധികം സമയം ഇല്ല, ഒരു പരീക്ഷണവും ജീവിതത്തില്‍ നടത്താനുള്ള സമയം ഇനിയെന്റെ മുന്നിലില്ല. ഒരു പോയിന്റ് കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ കരിയര്‍ നോക്കണം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം, ജോലി എന്നിവ വേണം.
അത് കഴിഞ്ഞ് ഇഷ്ടമുള്ള ഒരാള്‍ വന്നാല്‍ കല്യാണം കഴിക്കണം. ഇല്ലെങ്കിലും കുഴപ്പം ഒന്നും ഇല്ല. ഞാന്‍ എന്റെ അമ്മയെ കണ്ടാണ് വളര്‍ന്നത്. അമ്മ ഒരു സിംഗിള്‍ പേരന്റ് ആണ്.’ എന്നാണ് പറയാം നേടാം എന്ന പരിപാടിയില്‍ ഋതു മന്ത്ര പറഞ്ഞത്.